ചേർത്തല: സിപിഎം സംസ്ഥാന സെക്രട്ടറിമാരില്‍ ഇപ്പോഴുള്ള എം.വി. ഗോവിന്ദനേക്കാളും കഴിവ് കോടിയേരി ബാലകൃഷ്ണനായിരുന്നുവെന്ന് എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഗുരുനാരായണ സേവാ നികേതൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ സംഘടിപ്പിച്ച ഗുരുനാരായണ ധർമസമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് ഗോവിന്ദന് എസ്എൻഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്നത്. എസ്എൻഡിപി യോഗം എന്താണെന്നും അതിന്റെ ശൈലി എന്താണെന്നും ഗോവിന്ദനറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിൽ യുഡിഎഫിന്റെ വോട്ടുകൾ എൻഡിഎ പിടിക്കുന്നതു കൊണ്ടാണ് എൽഡിഎഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോൾ എം.വി. ഗോവിന്ദനുൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read MoreTag: mv govindan
വിദ്യാർഥികളുടെ പ്രതിഷേധം ഭരണഘടനാപരമായ ജനാധിപത്യ അവകാശം; സർക്കാരിനെ അംഗീകരിക്കാത്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധം ഭരണഘടനാപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്ഐ ഒരു സ്വാതന്ത്ര വിദ്യാർഥി സംഘടനയാണ്. അവരുടെ സമരത്തെ എതിർക്കാനെന്ന വണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമാണ്. സർവകലാശാലകളിൽ ആർഎസ്എസ്, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവർണറുടെ ശ്രമം. ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയാറാകുന്നില്ല. ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. …
Read Moreഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ട; ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ് സുധാകരനും സതീശനുമെന്ന് എം.വി.ഗോവിന്ദൻ
മയ്യിൽ: സുധാകരന്റെ മാനനഷ്ടക്കേസ് കേസായിതന്നെ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിനെ ആരും ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ടന്നും അദ്ദേഹം പറഞ്ഞു. മയ്യിൽ ചെറുപഴശിയിൽ എൻജിഒ യൂണിയൻ ഭവന രഹിതർക്കായി നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. കോൺഗ്രസുകാരാണ് ഇനി സുധാകരന്റെ കാര്യത്തിൽ തീരുമാനിക്കേണ്ടത്. സാമ്പത്തിക കേസ് രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. രാഷ്ട്രീയ വിഷയമല്ലാത്തതിനാൽ നിയമത്തിന് മുന്നിൽ വരികയാണ് വേണ്ടത്. ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ് സുധാകരനും സതീശനുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
Read More‘ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’; താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിച്ചു; രണ്ട്ദിവസം കൊണ്ട് മലക്കംമറിഞ്ഞ് എം.വി. ഗോവിന്ദൻ
പാലക്കാട്: സർക്കാർ വിരുദ്ധവും എസ്എഫ്ഐ വിരുദ്ധവുമായ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽനിന്ന് പിൻവലിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പാലക്കാട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മാത്രമാണ് മറുപടി പറഞ്ഞത്. എസ്എഫ് ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അതുപറയും. അതു ബോധ്യപ്പെടതിനാലാണ് കേസെടുത്തത് അന്വേഷണം നടക്കട്ടെയെന്നു പറഞ്ഞത്. സർക്കാർ വിരുദ്ധ എസ്എഫ് ഐ വിരുദ്ധ പ്രചാരണങ്ങളുമായി മാധ്യമങ്ങളുടെ പേരും പറഞ്ഞു നടന്നാൽ ഇനിയും കേസെടുക്കുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നാണ് എം.വി. ഗോവിന്ദൻ ഞായറാഴ്ച ഭീഷണി മുഴക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ ഗൂഢാലോചനയിൽ പങ്കാളിയാണെന്നതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം വാദിച്ചു. ദേശീയ മാധ്യമങ്ങളിലടക്കം വിഷയം വലിയ…
Read Moreതെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല; എസ്എഫ്ഐക്കെതിരേ ആസൂത്രിത ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്
പാലക്കാട്: എസ്എഫ്ഐക്കെതിരേ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ആര്‍ഷോ ജയിച്ചു തോറ്റ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പാലക്കാട് മറുപടി പറയുകയായിരുന്നു ഗോവിന്ദന് പി.എം.ആര്‍ഷോ സംഭവത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണമെന്നും ഗോവിന്ദന് പറഞ്ഞു. പരീക്ഷ എഴുതാത്ത ആള് എങ്ങനെ ജയിക്കുമെന്നും ഗോവിന്ദന് ചോദിച്ചു. ഗൂഢാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെല്ലാമെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഗോവിന്ദന് പറഞ്ഞു.വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലും അന്വേഷണത്തില്‍ സത്യം തെളിയട്ടയെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreസിപിഎം നേതാക്കളുടെ മദ്യപാനവും അനധികൃത സ്വത്ത് സമ്പാദനവും വച്ചു പൊറുപ്പിക്കില്ല ! കര്‍ശന നടപടിയെന്ന് എംവി ഗോവിന്ദന്…
ജനങ്ങള്‍ അംഗീകരിക്കാത്ത തെറ്റായ പ്രവണതകള്‍ പാര്‍ട്ടിിയല്‍ ഉണ്ടെന്നും ഇതൊന്നും പാര്‍ട്ടി വച്ചു പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു. മദ്യപാനം, അനധികൃത സ്വത്ത് സമ്പാദനം എന്നിവക്കെതിരെയും നടപടികള്‍ കര്‍ശനമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സംഘടനാ രംഗത്തെ അടിയന്തര കടമകള്‍ എന്ന രേഖയാണ് സിപിഎം സംസ്ഥാന സമിതി ചര്‍ച്ചചെയ്ത് അംഗീകരിച്ചത്. സമൂഹത്തിലെ അപചയം പാര്‍ട്ടിയെയും ബാധിക്കുന്നുവെന്ന് വീണ്ടും സിപിഎം വിലയിരുത്തുന്നു. ലഹരിവിരുദ്ധ ക്യാംപെയ്നില്‍ പങ്കെടുത്തു മടങ്ങിയ എസ്എഫ്ഐ നേതാവിന്റെ മദ്യപാനവും യൂണിവേഴ്സിറ്റി കോളേജിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികളും വാര്‍ത്തയായ പശ്ചാത്തലത്തില്‍ കൂടിയാണ് സിപിഎം നടപടി. നേതാക്കളുടെ അനധികൃത സ്വത്ത് സംമ്പാദനത്തിലും പരിശോധന ഉണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നതായും സിപിഎം വിലയിരുത്തുന്നു. താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ പോലും അനര്‍ഹമായി വലിയ രീതിയില്‍ സ്വത്ത് സമ്പാദിക്കുന്നതായുള്ള പരാതികളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളിലാണ് പാര്‍ട്ടി…
Read Moreഇനി സിപിഎമ്മിനെ എം വി ഗോവിന്ദന് നയിക്കും ! കോടിയേരി ഒഴിഞ്ഞത് അനാരോഗ്യത്തെത്തുടര്‍ന്ന്…
തിരുവനന്തപുരം: എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയ സാഹചര്യത്തിലാണ് മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായി എം.വി ഗോവിന്ദന് ചുമതലയേല്‍ക്കുന്നത്. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, എം.എ ബേബി, എ.വിജയരാഘവന്, ഇ.പി ജയരാജന് എന്നിവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോടിയേരിക്ക് നിലവില്‍ പാര്‍ട്ടി ചുമതല നിര്‍വഹിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദന് പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് എം.വി. ഗോവിന്ദന്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി…
Read More