ഇലക്ട്രിക് വാഹനങ്ങള്‍ക്കും മേല്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ രജിസ്ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരം വാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇത്തരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ് ഇങ്ങനെ… അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ റെജിസ്ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി ശ്രദ്ധയില്‍…
Read MoreTag: MVD
ഡ്രൈവിംഗ് ടെസ്റ്റിനിടെ ‘പെണ്‍കുട്ടിയെ കയറിപ്പിടിച്ച’ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്…
ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍(എംവിഐ)ക്ക് സസ്പെന്ഷന്. പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ എ. എസ് വിനോദ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഈ മാസം 19നാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
Read Moreകെഎസ്ആർടിസിക്ക് എന്താ കൊന്പുണ്ടോ ? തങ്ങൾക്കെതിരേ നടപടിയെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് സ്വകാര്യബസുടമകൾ ചോദിക്കുന്നത്…
കോട്ടയം: ഞായറാഴ്ചയും അവധി ദിവസങ്ങളിലും സർവീസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരേ നടപടിയെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ സ്വകാര്യ ബസുടമകൾ. നിയമം തങ്ങൾക്കു മാത്രമല്ല എല്ലാവർക്കും ബാധകമാണെന്നും ഞായറാഴ്ചയും അവധി ദിവസങ്ങളിലും സർവീസ് നടത്താത്ത കെഎസ്ആർടിസി ബസുകൾക്കെതിരെയും നടപടിയെടുക്കണമെന്ന് സ്വകാര്യബസുടമകൾ ആവശ്യപ്പെട്ടു. ഇതോടെ അവധി ദിവസ സർവീസിനെ ചൊല്ലി ബസ് പോര് മുറുകിയിരിക്കുകയാണ്. ജില്ലയിലെ മിക്ക റൂട്ടുകളിലും ഞായറാഴ്ചയും അവധി ദിവസങ്ങളിലും സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസുകൾക്കെതിരെ നടപടിയെടുത്തതും പിഴ ചുമത്തിയതും. പാലാ- വലവൂർ-ഉഴവർ, പാലാ-രാമപുരം, പാലാ-പളളിക്കത്തോട്- കൊടുങ്ങൂർ, പാലാ-അയർക്കുന്നം-മണർകാട് റൂട്ട്, കോട്ടയം-ചേർത്തല, പാലാ-പൊൻകുന്നം തുടങ്ങിയ റൂട്ടുകളിലാണ് ബസുകൾ ഞായറാഴ്ചകളിൽ സർവീസ് നടത്താത്തത്. കെകെ റോഡിലും സ്വകാര്യ ബസുകൾ കുറവാണ്. ഈ റൂട്ടുകളിലെ യാത്രക്കാർ ഓട്ടോറിക്ഷയെയോ മറ്റു ടാക്സി വാഹനങ്ങളെയോ ആണ് ആശ്രയിക്കുന്നത്. ആശുപത്രി യാത്രക്കാർക്കാണ്…
Read Moreഉടമ മരിച്ചാല്‍ വാഹനത്തിന്റെ അവകാശം നോമിനിയ്ക്ക് ! കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി ഇങ്ങനെ…
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. പുതിയ ഭേദഗതി പ്രകാരം വാഹനത്തിന്റെ ഉടമ മരിച്ചാല്‍ വാഹനത്തിന്റെ അവകാശം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്ട്രേഷന് സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. നേരത്തെ രജിസ്ട്രേഷന് നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്. കൂടാതെ ഉടമ മരിച്ചാല്‍ മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ വിവാഹ മോചനം, ഭാഗം പിരിയല്‍ പോലെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മാറ്റാനും ഇനി മുതല്‍ സാധിക്കും.
Read Moreഇനി ഷോറൂമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി ! പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിശോധന ഇനിയില്ല; എല്ലാം ഓണ്‍ലൈനിലാക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ…
ഡ്രൈവിംഗ് ലൈസന്‍സ്,വാഹനങ്ങളുടെ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിശോധന ഒഴിവാകും എന്നതാണ് വലിയൊരു പ്രത്യേകത. ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോള്‍ തന്നെ സ്ഥിരം രജിസ്ട്രേഷന് നമ്പര്‍ ലഭിക്കും. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നത്. സോഫ്റ്റ്വെയറില് ഇതിനാവശ്യമായ മാറ്റംവരുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ബോഡി നിര്‍മിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷന് നല്‍കുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്പര്‍പ്ലേറ്റോടെയാകും ഷോറൂമുകളില്‍നിന്നു പുറത്തിറങ്ങുക. അപേക്ഷകന് നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. ഇതില്‍…
Read More