നിയമങ്ങള്‍ ചിലന്തിവല പോലെയാണെന്നാണ് റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത് കാരണം ചെറിയ പ്രാണികള്‍ അതില്‍ കുടുങ്ങും വലിയവ അതു ഭേദിച്ച് കടന്നുപോവും. ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെല്ലാം. വമ്പന്മാര് നടത്തുന്ന നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും അത്താഴപ്പട്ടിണിക്കാരനെ പരമാവധി ദ്രോഹിക്കുകയും ചെയ്യുന്ന നിലവിലെ നീതിന്യായ വ്യവസ്ഥയുടെ പുതിയ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. നാടകവണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് മോട്ടോര്‍ വാഹനവകുപ്പ് 24000 രൂപ പിഴയിട്ടതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനു പാത്രമായിരിക്കുന്നത്. ഇതിനെതിരേ ഫേസ്ബുക്കിലൂടെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവര്ത്തകന് ബിനോയ് നമ്പാല. രാത്രി പകലാക്കി നാടകം കളിച്ചാല്‍ ലഭിക്കുന്നത് വെറും തുച്ഛമായ വരുമാനം മാത്രമാണ്. അതിന്റെ ഇടയിലാണ് ഒരു ബോര്‍ഡ് വെച്ചതിന് അളവും തൂക്കവും നോക്കി ‘സത്യസന്ധമായി ‘ 24000 രൂപ പിഴ ഇട്ടിരിക്കുന്നത്. നാടകത്തിനോടുള്ള അടങ്ങാത്ത…
Read More