പാമ്പാടി നെഹ്റു കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ പുറത്ത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതി വാദത്തിനിടെയാണ് പുറത്തുവന്നത്. ഇംഗ്ലീഷില്‍ എഴുതിയ നാലുവാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’ എന്നീ വാചകങ്ങളാണ് കുറിപ്പിലുള്ളത്. ജനുവരി 11നാണ് ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നായിരുന്നു കത്ത് ലഭിച്ചത്. പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Read More