എന്തു മഹാമാരി വന്നാലും ഭയം വേണ്ട ജാഗ്രത മതി എന്ന ആപ്തവാക്യത്തിലൂന്നിയ ബോധവല്‍ക്കരണമാണ് മലയാളികള്‍ നടത്തിക്കൊണ്ടിരുന്നത്. ആളുകളെ ഭയപ്പാടിലാക്കാതെയുള്ള ബോധവല്‍ക്കരണമായിരുന്നു ഇത്. എന്നാല്‍ കോറോണ ഈ ആപ്തവാക്യം മാറ്റിയെഴുതാന്‍ മലയാളിയെ പ്രേരിപ്പിക്കുകയാണ്. ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും ബോധവല്‍ക്കരണ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ശ്രദ്ധേയമാകുമ്പോള്‍ മലയാളത്തിലുള്ള ‘വീട്ടിലിരി മൈ*** ‘ ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്. കോവിഡ്19 രോഗബാധിതന് പൊതുജന സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായിരിക്കുകയാണ്. ജില്ലയില്‍ ഒരാഴ്ച കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീട്ടിലിരി മൈ*** എന്ന താക്കീതുമായി സാമൂഹിക മാധ്യമങ്ങളില്‍ പലരും രംഗത്തെത്തിയത്. മലയാളത്തിലെ ഈ പദപ്രയോഗം മനസ്സിലാകാത്ത മലയാളികളല്ലാത്തവര്‍ക്കായി ഈ വാക്കിന്റെ അര്‍ഥം ഇംഗ്ലീഷ് ഭാഷയില്‍ ചില രസികന്മാര് വിശദമാക്കിക്കൊടുക്കുന്നുമുണ്ട്. ട്വിറ്ററിന് പുറമേ മറ്റു സോഷ്യല്‍ മീഡിയാ വേദികളിലും ഈ ഹാഷ്ടാഗ് വൈറലായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 വ്യാപനം തടയുന്നതിനായി…
Read More