നിധിവേട്ടയെക്കുറിച്ചുള്ള കഥകള്‍ എന്നും ആവേശം ജനിപ്പിക്കുന്നതാണ്. ലോകത്ത് അധികാരം കൈയ്യാളിയിരുന്ന പല ആളുകളും തങ്ങളുടെ സമ്പാദ്യം പലയിടങ്ങളിലും ഒളിപ്പിച്ചിരുന്നു. ഇത്തരത്തിലൊന്നാണ് ഹിറ്റ്ലറിന്റെ നിധി.രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റലറിന്റെ നാസിപ്പട ഓസ്ട്രിയയിലെ ടോപ്ലിറ്റ്സ് തടാകത്തില്‍ ഒളിപ്പിച്ച നിധിയുടെയും അതിനു പിന്നിലെ കഥകളെയും കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. കഥ തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധക്കാലത്താണ്. യുദ്ധത്തില്‍ ജര്‍മ്മനി പരാജയം രുചിച്ചു തുടങ്ങുന്ന സമയം. ഒരു തരത്തിലും നില്‍ക്കക്കള്ളിയില്ലാതെ നില്ക്കുന്ന ജര്‍മ്മന്‍ സേനയെ യുഎസ് സൈന്യം പിന്തുടര്‍ന്ന അക്രമിക്കുകയാണ്. എന്നാല്‍ തോറ്റു പിന്മാറുവാന് തയ്യാറല്ലാതിരുന്ന ജര്‍മ്മനിയിലെ ഒരു കൂട്ടം പോരാളികള്‍ മറ്റൊരു വഴി കണ്ടെത്തി. ഓസ്ട്രിയയിലെ ഡെഡ് മൗണ്ടന്‍സ് എന്നറിയപ്പെടുന്ന പര്‍വത വനമേഖലയിലേക്കു ചെന്ന് പിന്നീട് ഗറില്ലാ യുദ്ധം നയിക്കാം എന്നായിരുന്നു അവര്‍ തിരഞ്ഞെടുത്ത വഴി. ഇതേ സമയം ഇതേ സമയം ഇതിനു കുറച്ച നാള് മുന്‍പ് ഹിറ്റ്ലര്‍ തങ്ങള്‍ യൂറോപ്പില്‍ നിന്നും…
Read More