അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ കലുഷിതമായി തുടരുന്നതിനിടെ, ആന്ധ്രയില്‍ സ്വര്‍ണനിറത്തിലുള്ള രഥം കടല്‍ത്തീരത്തടിഞ്ഞത് കൗതുകമായി. ചൊവ്വാഴ്ച ശ്രീകാക്കുളം ജില്ലയില്‍ സുന്നപ്പള്ളി കടല്‍ത്തീരത്താണ് സ്വര്‍ണനിറത്തിലുള്ള രഥം ശ്രദ്ധയില്‍പ്പെട്ടത്. രഥം തീരത്തടിഞ്ഞതറിഞ്ഞ് നിരവധി ആളുകളാണ് കടല്‍ത്തീരത്ത് തടിച്ചുകൂടിയത്. തുടര്‍ന്ന് രഥം വലിച്ചു കരയ്ക്ക് കയറ്റി. സംഭവത്തെ കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചതായി പോലീസ് അറിയിച്ചു. മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകി എത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഇതിനെ തുടര്‍ന്ന് രഥം ഒഴുകിയെത്തിയതാകാമെന്നാണ് കരുതുന്നത്.
Read MoreTag: mystery
ജന്മി വാഴ്ച കഴിഞ്ഞെങ്കിലും ഇപ്പോഴും ചര്‍ച്ചയാകുന്നത് കാര്യസ്ഥനും പരിവാരങ്ങളും; നിഗൂഢതയുടെ കേന്ദ്രമായ കൂടത്തില്‍ ഉമാമന്ദിരത്തില്‍ നടന്നത് എന്ത്; തലസ്ഥാനത്തെ ഞെട്ടിച്ച മരണങ്ങളില്‍ അടിമുടി ദുരൂഹത…
രാജഭരണവും ജന്മി വാഴ്ചയും നിലനിന്നിരുന്ന കാലത്താണ് വലിയ തറവാടുകളുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ കാര്യസ്ഥന്മാര്‍ എന്നു പറയുന്ന ഒരു വിഭാഗം ഉണ്ടായിരുന്നത്. തറവാടിന് എവിടെയൊക്കെ സ്വത്തുക്കളുണ്ടെന്ന കാര്യം തടവാട്ടിലെ കാരണവര്‍ക്കറിയില്ലെങ്കിലും കാര്യസ്ഥന്മാര്‍ക്ക് വസ്തുവിന്റെ ഓരോ ഇഞ്ചിനെക്കുറിച്ചും വ്യക്തമായറിയാമായിരുന്നു. ഈ ആധുനിക കാലത്തും ചില കാര്യസ്ഥന്മാര്‍ പല കാര്യങ്ങളും ചെയ്യുന്നു എന്ന വിവരമാണ് ഇപ്പോള്‍ തലസ്ഥാനത്തു നിന്നു വെളിയില്‍ വന്നുകൊണ്ടിരിക്കുന്നത്. നിഗൂഢരഹസ്യങ്ങളുടെ കേന്ദ്രമാകുകയാണ് ഉമാമന്ദിരം. ഭൂമിയും കെട്ടിടങ്ങളുമായി കോടികളുടെ സ്വത്ത്. നാട്ടുകാര്‍ക്ക് ഉമാ മന്ദിരത്തിലേക്ക് പ്രവേശനമില്ല. തറവാട്ടില്‍ സര്‍വ സ്വാതന്ത്ര്യവുമുള്ളത് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കും അടുപ്പക്കാര്‍ക്കും മാത്രം. അകത്തു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പരിസരവാസികള്‍ക്ക് അറിയാവുന്നത് തീരെക്കുറച്ചു കാര്യങ്ങള്‍. ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങളുടെ പരമ്പരയില്‍ രണ്ടു വര്‍ഷം മുമ്പായിരുന്നു അവസാനത്തെ മരണം. കൂടത്തില്‍ ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍ നാരായണപിള്ളയുടെ മകനും തറവാട്ടു സ്വത്തുക്കളുടെ ഏക അവകാശിയുമായ ജയമാധവന്‍ നായര്‍ ആയിരുന്നു…
Read Moreഅവനും എനിക്കും നീന്തലറിയില്ല ! ജലാശയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂട്ടുകാരന്‍ പറയുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ഇലവീഴാപൂഞ്ചിറയിലെ ജലാശയത്തില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. സംഭവത്തില്‍ യുവാവിന്റെ കൂട്ടുകാരുടെ മൊഴി നിര്‍ണ്ണായകമാണ്. നിധിന്‍ ജലാശയത്തില്‍ ചാടി നീന്തുകയായിരുന്നെന്ന മൊഴി പാടെ തള്ളിയാണ് കൂട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. കൂട്ടുകാരനായ സിബിയുടെ വാക്കുകള്‍ ഇങ്ങനെ…’അവനും എനിക്കും നീന്തലറിയില്ല. അവന്‍ വെള്ളത്തില്‍ച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല’ . ഒരുമാസം മുമ്പ് മാങ്കുളത്ത് പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ പോയിരുന്നു. അന്ന് ഞാനും നിധിനും ഒഴികെ എല്ലാവരും പുഴയില്‍ നീന്തി. നീന്തലറിയാത്തതിനാല്‍ ഞാനും അവനും അരയ്ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിനിന്നാണ് കുളിച്ചത്. കൂട്ടുകാര്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ശ്രീരാഗം ട്രൂപ്പില്‍ നിധിനും അംഗമായിരുന്നു. പത്തുവയസുള്ളപ്പോള്‍ മുതല്‍ നാടിന്റെ ഓമനയായിരുന്ന നിധിന് ചെണ്ടമേളത്തോട് താല്‍പര്യമായിരുന്നു. തുടര്‍ന്ന് പിതാവ് സണ്ണി കുഞ്ചിത്തണ്ണിയിലെ മേള വിദ്വാന്റെ വീട്ടില്‍ മകന് ചെണ്ട പഠിക്കാന്‍…
Read More