ഒരു സമയത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മൈഥിലി. എന്നാല്‍ ചില വിവാദങ്ങളില്‍ പെട്ടതിനെത്തുടര്‍ന്ന് നടി കഴിഞ്ഞ കുറേ നാളായി സിനിമയില്‍ അത്ര സജീവമല്ല. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം നടന്നത്. ഇതിനെതിരേയും വിമര്‍ശനവുമായി ചിലര്‍ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഈ വിഷയങ്ങളില്‍ പ്രതികരിക്കുകയാണ് മൈഥിലി. ചെറിയ പ്രായത്തില്‍ സംഭവിച്ച കാര്യങ്ങളുടെ പേരില്‍ ഇന്നും പഴി കേള്‍ക്കാറുണ്ടെന്നാണ് മൈഥിലിയിപ്പോള് പറയുന്നത്. പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പോലെ തല്ലി തീര്‍ക്കേണ്ടി വരുമെന്നും മൈഥിലി പറഞ്ഞു. സിനിമയില്‍ വരുന്നതിന് മുന്‍പ്, തന്റെ പതിനേഴാം വയസില്‍ സംഭവിച്ച കാര്യങ്ങളില്‍ വരെ പഴികേള്‍ക്കേണ്ടി വരികയാണെന്നും താരം പറഞ്ഞു. കേസുമായി മുന്നോട്ടുപോയ കാര്യത്തെക്കുറിച്ചും മൈഥിലി പറയുന്നുണ്ട്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് തന്നെ ഉപദ്രവിച്ചത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’…
Read MoreTag: Mythili
ഇത്രയും സ്നേഹിക്കുന്ന ആളെ വിട്ടുകളയാന്‍ തോന്നിയില്ല ! സമ്പത്തുമായുള്ള പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞ് മൈഥിലി…
ഒരു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു മൈഥിലി എന്ന ബ്രൈറ്റി. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പാലേരിമാണിക്യത്തിലൂടെയായിരുന്നു മൈഥിലിയുടെ സ്വപ്നതുല്യമായ അരങ്ങേറ്റം. ചിത്രം ചര്‍ച്ചയായതോടെ മൈഥിലിയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു. അഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ എന്ന ചിത്രമായിരുന്നു മൈഥിലിയുടെ വമ്പിച്ച വിജയം നേടിയ മറ്റൊരു സിനിമ. യുവതാരം ആസിഫ് അലിയും, ലാലും, ശ്വേത മേനോനും, ബാബു രാജും ഒക്കെയായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. പിന്നീടും പല സിനിമകളിലും നടി അഭിനയിച്ചെങ്കിലും അതിലേറെയും പരാജയ ചിത്രങ്ങള്‍ ആയിരുന്നു. ഏകദേശം 30ന് മുകളില്‍ സിനിമകളില്‍ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് ചില വിവാദങ്ങളിലും നടി അകപ്പെട്ടിരുന്നു. ഇപ്പോഴിതാ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മൈഥിലി. കഴിഞ്ഞ മാസമാണ് മൈഥിലിയും ആണ് സുഹൃത്ത് സമ്പത്തും തമ്മിലുള്ള വിവാഹം…
Read Moreഹിറ്റ് ചിത്രങ്ങളിലൂടെ തുടങ്ങി വിവാദങ്ങളുടെ കഴിത്തോഴിയായി ! ഒരു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി മൈഥിലി ഇപ്പോള്‍ എവിടെയാണ്…
പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പത്തനംതിട്ടയിലെ കോന്നി സ്വദേശിനിയായ മൈഥിലി. സിനിമയ്ക്ക് പുറമെ നൃത്തത്തിലും ആലാപനത്തിലും മികവ് തെളിയിച്ചിരുന്നു മൈഥിലി. ഓഡീഷനുള്ള കോള്‍ ലഭിച്ചപ്പോള്‍ ആരാണ് ഹീറോയെന്നായിരുന്നു ആദ്യം ചോദിച്ചത്. മമ്മൂട്ടിയാണ് നായകന് എന്ന് പറഞ്ഞപ്പോള്‍ കിട്ടില്ലെന്നുറപ്പിച്ചിരുന്നതായും താരം മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു. കൈനിറയെ സിനിമയെത്തിയതോടെ വിവാദങ്ങളും മൈഥിലിയുടെ കൂടെപ്പിറപ്പായി. എന്നാല്‍ വിവാദങ്ങള്‍ തന്നെ വ്യക്തിപരമായി ബാധിക്കാറില്ലെന്നു വ്യക്തമാക്കിയ നടി ഇതൊക്കെക്കേട്ട് വീട്ടുകാര്‍ അസ്വസ്ഥരാവുമ്പോള്‍ താനും ആശങ്കയിലാവാറുണ്ടെന്നും പറഞ്ഞിരുന്നു. പാലേരി മാണിക്യമെന്ന സിനിമയിലേക്ക് മേക്കപ്പും കോസ്്റ്റിയൂമുമൊക്കെ നോക്കിയതിന് ശേഷമാണ് അവര്‍ തന്നെ തിരഞ്ഞെടുത്തതെന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടി സെറ്റിലേക്ക് വരുമ്പോള്‍ മൈഥിലി പട്ടണത്തില്‍ ഭൂതമെന്ന സിനിമ കാണുകയായിരുന്നു. മമ്മൂട്ടിയെത്തി എന്നറിഞ്ഞയുടന്‍ ലൊക്കേഷനില്‍ എത്തുകയും ചെയ്തു.സിനിമയില്‍ അഭിനയിക്കുന്നതിനോട് തുടക്കത്തില്‍ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് എങ്ങനെയൊക്കെയോ ആണ് സമ്മതിപ്പിച്ചത്. മോഡലിംഗിന് പോയപ്പോഴും ഇതായിരുന്നു അവസ്ഥ. മൈഥിലി പറയുന്നു.…
Read Moreഎനിക്ക് നല്ല ‘പണി’ കിട്ടിയിട്ടുണ്ട്! മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്ത്; അതിനുശേഷമാണ് പലതും പഠിച്ചതെന്ന് തുറന്നു പറഞ്ഞ് നടി മൈഥിലി
തനിക്ക് പലയിടത്തു നിന്നും ‘കിടിലന്‍ പണി’ കിട്ടിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി മൈഥിലി. പലതും താന്‍ പഠിച്ചത് എട്ടിന്റെ പണി കിട്ടിയതിനു ശേഷമാണെന്നും മൈഥിലി പറയുന്നു. സമീപകാലത്ത് പല വിവാദങ്ങളുമായി ബന്ധപ്പെട്ട് മൈഥിലിയുടെ പേര് പ്രചരിച്ചിരുന്നു. വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും തന്നെ സ്നേഹിക്കുന്നവര്‍ക്കും മാനസിക പ്രശ്നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്ന് മൈഥിലി പറയുന്നു. സ്ത്രീ സംഘടനയും പരിപാടികളുമെല്ലാം നല്ലതാണ്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങരുത്. അതിനു പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് പടര്‍ത്തണം. എങ്കില്‍ സ്ത്രീകള്‍ക്ക് അത് ഗുണം ചെയ്യുമെന്ന് മൈഥിലി പറഞ്ഞു. എന്റെ ഇതുവരെയുള്ള കരിയറില്‍ ഞാന്‍ ഹാപ്പി അല്ല എന്ന് മൈഥിലി പറയുന്നു. പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന് കഴിയാഞ്ഞത് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കി.ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളിലും വിവാദങ്ങളിലും മാധ്യമങ്ങളെന്റെ പേര് വലിച്ചിഴയ്ക്കുന്നു. അടുത്തകാലത്ത് ഉണ്ടായ പല വിവാദങ്ങളിലും എന്റെ പേര് പ്രചരിപ്പിച്ചു.…
Read Moreസിനിമയില്‍ അവസരം കുറഞ്ഞു; കൊണ്ടു നടന്നിരുന്ന നിര്‍മാതാക്കളും സംവിധായകരും കൈയ്യൊഴിഞ്ഞു; ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങിയ നടി ജീവിക്കാന്‍ വേണ്ടി അനാശാസ്യം ചെയ്യുന്നു
ഒരു കാലത്ത് മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളിലും നായികയായിരുന്ന നടിയുടെ ഇപ്പോഴത്തെ ജീവിതം ദുരിതാവസ്ഥയില്‍. പേരിനു പോലും സിനിമയില്ലാതെയായതോടെ കൊച്ചിയിലെ സ്വന്തം ഫ്ളാറ്റില്‍ അനാശാസ്യ കേന്ദ്രം നടത്തി പണമുണ്ടാക്കേണ്ട ഗതികേടിലാണ് താരം.മലയാളത്തിലെ ഒരു പ്രധാന സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ അഭിനയിച്ചാണ് നടിയാണ് ഇപ്പോള്‍ സിനിമയില്ലാതെ അതീവ ദാരിദ്ര്യത്തില്‍ ആയത്. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പമാണ് നടിയ്ക്ക് വിനയായത്. ഇതേത്തുടര്‍ന്ന് നടിക്ക് സിനിമ കിട്ടാതെയായി. ഇതോടെയാണ് യുവതി സ്വന്തം ഫ്ളാറ്റില്‍ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. കൊച്ചിയിലെ യുവതിയുടെ ഫ്ളാറ്റില്‍ അനാശാസ്യ കേന്ദ്രം നടക്കുന്നതായി സമീപവാസികള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. ചിത്രങ്ങള്‍ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു യുവതി. നടിയുടെ ചിത്രങ്ങള്‍ ബിസിനസുകാരന് പുറത്തു വിട്ടതോടെ രണ്ടു പേരും തമ്മില്‍ പിരിയുകയായിരുന്നു. ഇതേ തുടര്‍ന്നു എന്‍.ആര്.ഐ ബിസിനസുകാരനായ യുവാവിനൊപ്പമായിരുന്നു നടിയുടെ കറക്കം. വിവാഹിതനായ ഇയാളും നടിയെ ഇതിനിടെ ഒഴിവാക്കി.…
Read Moreമൈഥിലിയും പള്‍സര്‍ സുനിയുടെ കാമുകിയും തമ്മിലുള്ള ഇടപാടുകള്‍ എന്ത് ?പോലീസ് നടിയെ ചോദ്യം ചെയ്തു;ഇപ്പോള്‍ സിനിമയൊന്നുമില്ലാത്ത നടി തമ്മനത്തെ ഫഌറ്റില്‍ തങ്ങുന്നതിനു പിന്നില്‍…
കൊച്ചി: നടി മൈഥിലിയ്ക്ക് പള്‍സര്‍ സുനിയുടെ കാമുകി ലക്ഷ്മി നായരുമായി അടുത്ത ബന്ധമെന്ന് പോലീസ്. ഇതേത്തുടര്‍ന്നാണ് തമ്മനത്തെ ഫഌറ്റില്‍ താമസിക്കുന്ന മൈഥിലിയെ ചോദ്യം ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇതേ ഫഌറ്റില്‍ താമസിക്കുന്ന റിമാ കല്ലിങ്കല്‍-ആഷിഖ് അബു ദമ്പതിമാരെ ചോദ്യം ചെയ്തുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ലക്ഷ്മി നായരുമായി മൈഥിലി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ലക്ഷ്മി നായര്‍ തന്റെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നും അവരുമായി തനിക്ക് അടുത്ത സൗഹൃദമാണെന്നും നിരന്തരം അവരുമായി ബന്ധപ്പെടാറുണ്ടെന്നും മൈഥിലി പൊലീസിന് മൊഴി നല്കി.വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ പ്രവര്‍ത്തകയെ പൊലീസ് മുറയില്‍ ചോദ്യം ചെയ്തുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ നവമാധ്യമങ്ങളില്‍ പുറത്ത് വന്ന വാര്‍ത്ത. അപ്രതീക്ഷിതമായി വീട്ടിലേക്ക് പൊലീസ് എത്തിയത് കണ്ട് യുവ നടി പേടിച്ചുവിറച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.…
Read More