ആലപ്പുഴ: നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മറ്റി അംഗവുമായ എ ഷാനവാസിന്റെ മകൻ നദീമിനെ (11) ആണ് വ്യാഴാഴ്ച വൈകിട്ട് വീടിന്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ടെറസിലേക്ക് മൊബൈൽ ഫോണുമായി പോയ കുട്ടിയെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, ടെറസിൽ സ്ഥാപിച്ചിരുന്ന സോളാർ പാനലിന് സമീപം മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആലപ്പുഴ നോർത്ത് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read More