ഈ പ്രായത്തിലും ഫിറ്റ്നസ് നിലനിർത്താൻ സാധിക്കുന്നത് ഭാഗ്യമായാണ് ഞാൻ കരുതുന്നത്. എന്റെ പപ്പയുടെയും മമ്മിയുടെയും ജീൻ ആണ് എനിക്ക്. അധികം വണ്ണം വയ്ക്കാത്ത, പ്രായം തോന്നിക്കാത്ത ശരീരപ്രകൃതമാണ് അവരുടേത്. ഫിറ്റ്നസ് നിലനിർത്താൻ നന്നായി ശ്രമിക്കുന്നുണ്ട്. യോഗ ചെയ്യാറുണ്ട്. കൂടാതെ എക്സർസൈസുമുണ്ട്. ചുരുങ്ങിയത് ഒരു മണിക്കൂർ വർക്ക്ഔട്ട് ചെയ്യും. നടക്കാൻ ഒരുപാട് ഇഷ്ടമാണ്. നടന്നെത്താൻ പറ്റുന്ന ദൂരമേ ഉള്ളുവെങ്കിൽ വാഹനം ഉപയോഗിക്കില്ല. വീട്ടിൽ ജിം സൗകര്യം ഒന്നുമില്ല. അതിനാൽ, പുറത്ത് ജിമ്മിൽ വെയ്റ്റ് ട്രെയിനിംഗ് ചെയ്യും. എക്സർസൈസ് ജീവിതത്തിന്റെ ഭാഗമായിട്ട് വർഷങ്ങളായി. ചെറുപ്പം തൊട്ടേ വലിയ താൽപര്യമാണതിൽ. ഭക്ഷണത്തിന് നിയന്ത്രണമൊന്നും വെക്കാറില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കും. നന്നായി എക്സർസൈസ് ചെയ്യും. ഇതാണ് പോളിസി. നല്ല ഫൂഡിയാണ്. വയറിനുവേണ്ടിയല്ല, എന്റെ മനസിനുവേണ്ടിയാണ് കഴിക്കുന്നത്. നല്ല ഭക്ഷണം കഴിക്കുന്നതിൽ വലിയ ആനന്ദം കണ്ടെത്തുന്നു. ജീവിതം ഒന്നല്ലേയുള്ളൂ.-നദിയ മൊയ്തു
Read More