അസാധ്യമായത് എന്ന് സാധാരണ ജനം വിശ്വസിക്കുന്ന കാര്യം ചെയ്യുന്നവരെ അസാധാരണ മനുഷ്യര്‍ എന്നു പറയാറുണ്ട്. നദിയ ബിനോയ് എന്ന ഏഴു വയസ്സുകാരി ഇത്തരത്തിലൊരാളാണ്. ഒരു മണിക്കൂര്‍ വെള്ളത്തിന് മുകളില്‍ ശ്വാസം പിടിച്ചു കിടക്കുന്ന ഫ്ലോട്ടിങ് പത്മാസനം ചെയ്താണ് നദിയ ലോകത്തെ ഞെട്ടിച്ചത്. നിരന്തരമായ പരിശീലനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒരു യോഗ മുറയാണ് ‘പ്ലാവിനി പ്രാണായാമം’ എന്നറിയപ്പെടുന്ന ഫ്ലോട്ടിങ് പത്മാസനം. നാല് വയസ്സുമുതല്‍ യോഗ പരിശീലിക്കുന്ന ഈ കൊച്ചു മിടുക്കി ഇപ്പോള്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റൊക്കോര്ഡ്സിലും ഇടം പിടിച്ചു. ബിനോയ് ജോണ്‍- നിമ്മി മാത്യു ദമ്പതികളുടെ മകളാണ് നദിയ. പിതാവ് ബിനോയി ജോണാണ് നദിയയെ യോഗ പരിശീലിപ്പിക്കുന്നത്. മയക്കു മരുന്നിന് അടിമപ്പെടുന്ന യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാദിയ ഈ അപൂര്‍വമായ യോഗമുറ പരിശീലിയ്ക്കുന്നത്. കൊല്ലം മണ്ണൂര്‍ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ്…
Read More