ഹോസ്‌കോട്ട്: തിരഞ്ഞെടുപ്പിന്റെ ചൂട് അതിന്റെ മുര്‍ദ്ധന്യതയില്‍ എത്തിയ അവസരത്തില്‍ ജനങ്ങളുടെ വോട്ടു ബാഗിലാക്കാന്‍ പലവിധ അടവുകളാണ് സ്ഥാനാര്‍ഥികള്‍ പയറ്റുന്നത്.ചിലരുടെ പ്രകടനം കോമഡിയായി പോകുന്നതും ട്രോളന്മാര്‍ ഏറ്റെടുക്കുന്നതും കാണാറുണ്ട്. കര്‍ണാടകയിലെ ഭവനവകുപ്പ് മന്ത്രി എംടിബി നാഗരാജ് ആണ് ജനങ്ങളെ കൈയ്യിലെടുക്കാന്‍ പുതിയ തന്ത്രവുമായി എത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ റാലിയ്‌ക്കെത്തിയ കര്‍ണാടക മന്ത്രി നാഗരാജ് നടത്തിയ നാഗനൃത്തമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു ഹോസ്‌ക്കോട്ടിലെ റാലി. ഏകദേശം പത്ത് മിനിറ്റോളം തുടര്‍ന്ന നൃത്തത്തിനൊടുവില്‍ അനുയായികളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് നാഗരാജ് നൃത്തം അവസാനിപ്പിച്ചു. ഇതിന് മുമ്പ് പല ഉത്സവനിമിഷങ്ങളിലും നാഗരാജ് നൃത്തമാടിയിട്ടുണ്ട്. കര്‍ണാടകത്തിലെ ഏറ്റവും സമ്പന്നനായ നിയമസഭാംഗം കൂടിയായ ഇദ്ദേഹത്തിന്റെ നാഗനൃത്തത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 1976ല്‍ പുറത്തിറങ്ങിയ നാഗീന്‍ സിനിമയിലെ പാട്ട് വായിച്ചതോടെയാണ് നാഗരാജ് നൃത്തമാരംഭിച്ചത്. ഗംഭീരമായിരുന്നു അറുപത്തേഴുകാരനായ നാഗരാജിന്റെ നാഗനൃത്തം. ചിക്കബല്ലാപുര ലോക്‌സഭാമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുന്‍ കേന്ദ്രമന്ത്രി…
Read More