ഹൈദരാബാദില്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ യുവതിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ തന്റെ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ സുല്‍ത്താന. തന്നെയും കൊലപ്പെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി സുല്‍ത്താന പറഞ്ഞു. മാസങ്ങള്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ തെലങ്കാന ഗവര്‍ണര്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ഭര്‍ത്താവിന്റെ ഓര്‍മകളില്‍ നാഗരാജുവിന്റെ വീട്ടില്‍ തന്നെ തുടരുമെന്ന തീരുമാനത്തിലാണ് സുല്‍ത്താന. ഏക ആശ്രയമായിരുന്ന മകനെ നഷ്ടമായതിന്റെ വേദനയിലാണ് നാഗരാജുവിന്റെ അമ്മ. സുല്‍ത്താനയുടെ സഹോദരന് സയ്ദ് അഹമ്മദും ബന്ധുക്കളും ചേര്‍ന്നാണ് നാഗരാജിനെ പൊതുമധ്യത്തില്‍ വെട്ടികൊലപ്പെടുത്തിയത്. സയ്ദ് അഹമ്മദും ബന്ധു മസൂദ് അഹമ്മദും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും കൊലപാതത്തിന് ആസൂത്രണം നടത്തിയ ബന്ധുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുല്‍ത്താന ആവശ്യപ്പെട്ടു. പ്രണയബന്ധം അറിഞ്ഞത് മുതല്‍ വീട്ടില്‍ മര്‍ദ്ദനം…
Read MoreTag: nagaraju
മതം മാറാമെന്നു പറഞ്ഞിട്ടും സഹോദരന് വെറുതെ വിട്ടില്ല ! സഹായത്തിന് പോലീസ് പോലുമെത്തിയില്ലെന്ന് നാഗരാജുവിന്റെ ഭാര്യ…
ഹൈദരാബാദിലെ ദുരഭിമാനക്കൊലയില്‍ പോലീസിനെതിരേ ആരോപണങ്ങളുമായി കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ അഷ്രിന്‍ സുല്‍ത്താന. പോലീസ് 30 മിനിറ്റ് വൈകിയാണ് സംഭവസ്ഥലത്ത് എത്തിയതെന്ന് സയ്യിദ് അഷ്രിന്‍ സുല്‍ത്താന മാധ്യമങ്ങളോട് പറഞ്ഞു. സഹായത്തിന് ആരും തന്നെ മുന്നോട്ടുവന്നില്ല. തന്റെ സഹോദരനും കൂട്ടാളിയും ചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ആളുകള്‍ തടിച്ചുകൂടിയത്. അതിനിടെ നാഗരാജുവിന് മരണം സംഭവിച്ചതായി അഷ്രിന്‍ സുല്‍ത്താന പറയുന്നു. കഴിഞ്ഞദിവസമാണ് നാഗരാജുവിനെ അഷ്രിന്‍ സുല്‍ത്താനയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ഭാര്യയ്ക്കൊപ്പം സ്കൂട്ടറില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തിയാണ് നാഗരാജുവിനെ ആക്രമിച്ചത്. ഇരുമ്പുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് അഷ്രിന്‍ സുല്‍ത്താന പറയുന്നു. 20 മിനിറ്റ് നേരമാണ് സഹോദരനും കൂട്ടാളിയും ചേര്‍ന്ന് തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്. സഹായത്തിനായി താന്‍ മുറവിളി കൂട്ടിയെങ്കിലും ആരും തന്നെ സഹായത്തിന് എത്തിയില്ല. കാഴ്ചക്കാര്‍ ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു.പോലീസ് അരമണിക്കൂര്‍ വൈകിയാണ് എത്തിയത്. ആളുകള്‍…
Read More