ഇന്ത്യ ഒട്ടുക്ക് വിവിധ ഭാഷകളില്‍ കോടിക്കണക്കിന് പ്രേക്ഷകര്‍ കണ്ട പരമ്പരയാണ് നാഗകന്യക. പരമ്പര ഹിറ്റായതോടെ ഏവരും തേടിയത് നാഗകന്യയായി നിറഞ്ഞാടിയ ആ നടിയെ ആയിരുന്നു. ആ ഒരു കഥാപാത്രം മൗനി റോയിക്ക് ആളുകളുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠയാണ് നേടിക്കൊടുത്തത്. ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്ന് ബി ടൗണിലേക്ക് ചേക്കേറിയ താര സുന്ദരി താന്‍ ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ക്കെല്ലാം നന്ദി പറയുന്നത് നാഗകന്യകയോടാണ്. 2007 ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. കരുത്തും വൈവിധ്യവുമുള്ള വേഷങ്ങളിലൂടെ ടെലിവിഷന്‍ പ്രേഷകരുടെ മനസ്സു കവര്‍ന്നു. കരിയറിന്റെ തുടക്കം മുതല്‍ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ മൗനിക്കായി. സമൂഹമാധ്യമങ്ങളിലൂടെയും മൗനിയെ നിരവധിപേര്‍ പിന്തുടരുന്നുണ്ട്. പാപ്പരാസികളും മൗനിയുടെ പിന്നാലെ തന്നെയുണ്ട്.’ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന ഹിന്ദി സീരിയല്‍ മുതല്‍ 2011 ല്‍ സംപ്രേഷണം ചെയ്ത ‘ദേവന്‍ കി ദേവ്…
Read More