ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന വാര്‍ത്ത രാജ്യത്തിനും ശാസ്ത്രപ്രേമികള്‍ക്കുമാകെ ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ചരിഞ്ഞു വീണ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്ര യത്‌നത്തിലാണ് ഐഎസ്ആര്‍ഒ. അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ നാഗ്പൂര്‍ പൊലീസിന്റെ ട്വീറ്റ് വൈറലാവുന്നത്. പ്രിയപ്പെട്ട വിക്രം, ദയവായി സിഗ്നല്‍ തരൂ. സിഗ്‌നല്‍ തെറ്റിച്ചുവെന്ന കാരണത്താല്‍ എന്തായാലും ഞങ്ങള്‍ പിഴ ചുമത്തില്ലെന്നായിരുന്നു പാതി തമാശയായും അതേസമയം ആത്മാര്‍ഥമായും സിറ്റി പൊലീസിന്റെ ട്വീറ്റ്. പുതുക്കിയ മോട്ടോര്‍വാഹന നിയമത്തിലെ പിഴയുമായി ബന്ധപ്പെടുത്തിയുള്ള ട്വീറ്റിന് നിരവധി റീ ട്വീറ്റുകളാണ് വന്നത്. വിക്രം ലാന്‍ഡര്‍ എന്തെങ്കിലും സിഗ്‌നല്‍ തന്നാല്‍ നാഗ്പൂര്‍ പൊലീസ് തന്റെ പേരില്‍ പിഴ ഈടാക്കിക്കൊള്ളൂ എന്ന് വരെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം 23,000ത്തിലേറെ ലൈക്കുകളും ആയിരക്കണക്കിന് റീ ട്വീറ്റുകളുമാണ് നാഗ്പൂര്‍ പൊലീസിന്റെ സന്ദേശത്തിന് ലഭിച്ചത്.
Read More