മാവേലിക്കര: മകളെ പിതാവ് മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ് നിഗമനം. കൊലയ്ക്കായി പ്രത്യേകം മഴു തയാറാക്കിയതായി പോലീസ് കണ്ടെത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര (6) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പോലീസ് കസ്റ്റഡിയിൽ എടുത്തത്. മഹേഷ് നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നുവെന്നും വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും പോലീസ് പറയുന്നു. ബുധനാഴ്ച രാത്രിയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയത്. തൊട്ടടുത്തു മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈക്കു വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന്…
Read MoreTag: nakshathra crime
രണ്ടാം വിവാഹം മുടങ്ങി; ആറ് വയസുകാരിയെ മകളെ പിതാവ് മഴുവിന് വെട്ടിക്കൊലപ്പെടുത്തി; ഓടിയെത്തിയ സ്വന്തം അമ്മയെ വെട്ടി വീഴ്ത്തി; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: മാവേലിക്കര പുന്നമൂട്ടില്‍ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ടു വെട്ടിക്കൊലപ്പെടു ത്തിയത് മദ്യല ഹരിയിലെന്ന് പോലീസ്. പുനര്‍വിവാഹം നടക്കാത്തതിനാല്‍ ഇയാള്‍ നിരാശനായിരുന്നു. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ പിതാവ് മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്തു മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന ഇയാളുടെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വീടിന്റെ വരാന്തയില്‍ സോഫയില്‍ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയേയും മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കും തലയ്ക്കും വെ ട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാള്‍ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. . നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നു. പുനര്‍വിവാഹത്തിനായി…
Read More