ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായ പ്രിയ പി. വാര്യരെക്കുറിച്ച് നടനും നര്‍ത്തകനുമായ നകുല്‍ തമ്പി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രവും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. യാതൊരുവിധ മായമോ കലര്‍പ്പോ ഇല്ലാത്ത വ്യക്തിത്വമാണ് പ്രിയയുടേതെന്നും മെറ്റീരിയലിസ്റ്റിക്ക് ആയ നേട്ടങ്ങളില്‍ അവര്‍ മതിമറക്കുന്നില്ല എന്നത് തന്നെ അതിശയിപ്പിക്കുന്നു എന്നും നകുല്‍ പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: പ്രിയ, ഒരു സുഹൃത്തുവഴി വളരെ യാദൃച്ഛികമായാണ് നമ്മള്‍ പരിചയപ്പെടുന്നത്. ഈ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. അതു നിന്റെ വ്യക്തിത്വത്തെക്കുറിച്ചാണ്. യാതൊരുവിധ മായമോ കലര്‍പ്പോ ഇല്ലാത്തവളാണു നീ. നിന്റെ യാത്രകളില്‍ നീ ഇതുവരെ കൈയെത്തിപ്പിടിച്ച നേട്ടങ്ങളെ മാറ്റി നിര്‍ത്തിയാല്‍ എന്നെ അതിശയിപ്പിക്കുന്നത് ഭൗകതിമായ നേട്ടങ്ങളില്‍ നീ മതിമറക്കുന്നില്ല എന്നതാണ്. അങ്ങനെ ഒരാളെ കണ്ടെത്തുക വളരെ അപൂര്‍വമാണ്. മറൈന്‍ ഡ്രൈവിലെ വര്‍ത്തമാനങ്ങള്‍…
Read More