മണ്‍മറഞ്ഞ മഹാസാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ച് നളിനി ജമീല. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നളിനി ജമീല തന്റെ ഓര്‍മകള്‍ പങ്കുവച്ചത്. നളിനി ജമീല പറയുന്നതിങ്ങനെ…എന്റെ കഥയുടെ അവതാരിക എഴുതിയതു വഴിയാണു പുനത്തിലിനെ ഞാനാദ്യമായി പരിചയപ്പെടുന്നത്. അവതാരിക എഴുതുമ്പോള്‍ എനിക്ക് ആളെ അറിയില്ല. ബുക്ക് റിലീസിങ്ങിന്റെ അന്നാണ് ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തിന്റെ ഇടപെടല്‍ എനിക്ക് ഇഷ്ട്ടപ്പെട്ടു. മഴയില്‍ ബൈക്ക് ഓടിക്കുമ്പോള്‍ എന്ന കവിതയുടെ പ്രകാശനം തിരുവനന്തപുരത്ത് വെച്ച് ഉണ്ടായിരുന്നു. എന്നെയാണു പുസ്തകം ഏറ്റുവാങ്ങി പ്രകാശനം ചെയ്യാന്‍ വിളിച്ചത്. നളിനി ജമീലയാണ് എന്ന് അറിഞ്ഞപ്പോള്‍ പുസ്തകം ഏറ്റുവാങ്ങി എനിക്കു സമ്മാനിക്കേണ്ട സിസ്റ്റര്‍ പിന്മാറി. അവര്‍ പുനത്തിലിനെ വിളിച്ചു അദ്ദേഹം വന്നു. ആ പ്രകാശനത്തിനു ശേഷം. ഒരു മദ്യപാന ചടങ്ങുണ്ടായിരുന്നു. ആ ഹാളില്‍ അദ്ദേഹം ഇരിക്കുന്നതിന്റെ തൊട്ടടുത്ത് ഒരു കസേര എനിക്കായി വലിച്ചിട്ടു. എന്നോട് അവിടെ ഇരുന്നോളാന്‍…
Read More