ചെന്നൈ:നാമക്കലില്‍ മുന്‍ നഴ്സ് അമുദയെയും ഭര്‍ത്താവ് രവിചന്ദ്രനെയും പോലീസ് അറസ്റ്റു ചെയ്തതിലൂടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നാമക്കല്‍ ജില്ലയിലെ നാമക്കല്‍ ജില്ലയിലെ രാശിപുരത്ത് 30 വര്‍ഷമായി കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് വെളിപ്പെട്ടത്. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന സ്ത്രീയുടെ ഫോണ്‍ സംഭാഷണത്തിലൂടെയാണു നാടിനെ നടുക്കുന്ന വിവരങ്ങള്‍ പുറത്തായത്. സ്ത്രീയും കുട്ടികളെ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളും തമ്മിലുള്ള സംഭാഷണമാണു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് മുന്‍ നഴ്സിനെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റു ചെയ്തത്. 30 വര്‍ഷമായി കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടെന്നാണു ഇവര്‍ ശബ്ദരേഖയില്‍ പറയുന്നത്. മൂന്നു കുട്ടികളെ വിറ്റതായി ഇവര്‍ പൊലീസിനോടു സമ്മതിച്ചു. സംസ്ഥാനത്താകെ കണ്ണികളുള്ള വന്‍ റാക്കറ്റാണ് ഇതിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു ജില്ലാ കലക്ടര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നഴ്സായി…
Read More