ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എൻജിനിയറിംഗ് കോളജിന്റെ പേര് മാറ്റി എസ്എൻഡിപി മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസു. മൈക്രോ ഫിനാൻസ് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു പിന്നാലെയാണു നടപടി. കായംകുളത്തുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എഞ്ചിനിയറിംഗ് കോളജിനെ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാണു പുനർനാമകരണം ചെയ്തിരിക്കുന്നത്. സുഭാഷ് വാസുവിനു ഭൂരിപക്ഷമുള്ള ഡയറക്ടർ ബോർഡാണ് കോളജിന്റേത്. വെള്ളാപ്പള്ളിയുടെ എതിർ ചേരിയിലുള്ള ഗോകുലം ഗോപാലനെ കോളജിന്റെ ചെയർമാനായും നിയമിച്ചിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളിയായിരുന്നു ഇതുവരെ കോളജിന്റെ ചെയർമാൻ. അഞ്ചു കോടി രൂപ ഗോകുലം ഗോപാലൻ കോളജ് ട്രസ്റ്റിനുവേണ്ടി നിക്ഷേപിച്ചിട്ടുണ്ടെന്നാണു സൂചന. മുൻ ഡിജിപി ടി.പി. സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പളളി നടേശൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രണ്ടു പേരും ആരോ തയാറാക്കിവിട്ട മനുഷ്യബോംബുകളാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ…
Read More