ചന്ദ്രയാന്‍-2 ലോകത്തിന്റെ വിജയമെന്നു പറഞ്ഞ പാകിസ്ഥാന്‍കാരി ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു ! നമീറ സലിം ആള് ചില്ലറക്കാരിയല്ല…

ചന്ദ്രയാന്‍-2 ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ മൊത്തം വിജയമാണെന്നു പറഞ്ഞ പാകിസ്ഥാന്‍കാരി നമീറ സലിം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുന്നു.റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗാലക്ടിക് എന്ന സ്വകാര്യ കമ്പനിയാണ് നമീറയെ ബഹിരാകാശത്തെത്തിക്കുക. അതിനുള്ള നിര്‍ണ്ണായക പരിശീലനങ്ങള്‍ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇവര്‍ ചില്ലറക്കാരിയല്ല ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും എത്തിയ ആദ്യ പാക്കിസ്ഥാന്‍കാരി കൂടിയാണ് നമീറ. 2005ലാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശ വിനോദസഞ്ചാരത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. അന്ന് അപേക്ഷ നല്‍കിയ 44,000 പേരില്‍ നിന്നും തിരഞ്ഞെടുത്ത നൂറില്‍ ഒരാളായിരുന്നു പാക്കിസ്ഥാന്‍കാരി നമീറ സലിം. വിര്‍ജിന്‍ ഗാലക്ടികിന്റെ ബഹിരാകാശ സഞ്ചാരി സംഘത്തിലെ ഏക പാക്കിസ്ഥാന്‍കാരിയാണ് അവര്‍. ബഹിരാകാശ യാത്ര യാഥാര്‍ഥ്യമാകാനുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിനിടെ അവര്‍ തന്റെ പല സ്വപ്നങ്ങളും സാധിച്ചെടുക്കുകയും ചെയ്തു. ഇതിലൊന്നാണ് 2008 ജനുവരിയില്‍ ദക്ഷിണ ധ്രുവത്തിലേക്ക് നടത്തിയ യാത്ര. 2017 ഏപ്രിലില്‍ ഉത്തരധ്രുവത്തിലേക്ക് കൂടി യാത്ര ചെയ്ത് ധ്രുവപ്രദേശങ്ങള്‍ കീഴടക്കുന്ന ആദ്യ…

Read More