വിവാഹശേഷം അഭിനയിക്കുമോ ഇല്ലയോ എന്ന ആരാധകരുടെ കണ്‍ഫ്യൂഷന്‍ തീര്‍ത്ത് നമിത പ്രമോദ് ! തന്റെ അഭിപ്രായത്തെ നടന്മാരെല്ലാം വാനോളം പുകഴ്ത്തിയെന്നും നമിത

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ നമിത സോഷ്യല്‍ മീഡിയയിലും താരമാണ്. വിവാഹശേഷം അഭിനയിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി പറയുകയാണ് താരം ഇപ്പോള്‍. വിവാഹശേഷം തനിക്ക് കുടുംബിനിയായി ഇരിക്കാനാണ് ആഗ്രഹമെന്നാണ് നമിത പറയുന്നത്. വിവാഹശേഷം അഭിനയിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ മലയാളത്തിലെ നടന്മാര്‍ അടക്കമുള്ളവര്‍ അഭിനന്ദിച്ചുവെന്ന് പറയുകയാണ് നമിത. ക്ലബ്ബ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം തുറന്നു പറഞ്ഞത്. ” വേറെ ജോലി ഏതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്ന് പറയുമ്പോള്‍ അറുപത് എഴുപത് ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാല്‍ ആര് അവരെ നോക്കും ?. എന്റെ അമ്മയെ കണ്ട് വളര്‍ന്നതു കൊണ്ടായിരിക്കും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്. അതിനാല്‍ എനിക്ക് ഒരാഗ്രഹമുണ്ട്. എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്പോള്‍ നല്ലൊരമ്മയാകണമെന്ന്.…

Read More

ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിംഗിനു പോകാനുമൊക്കെ വല്ല പാടുമുണ്ടോ ? അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം ഡേറ്റ് ചെയ്യേണ്ട കാര്യമുണ്ടോ ? ഗോസിപ്പുകള്‍ക്ക് നമിത പ്രമോദ് നല്‍കുന്ന മറുപടിയിങ്ങനെ…

ദിലീപുമായി ചേര്‍ത്ത് തനിക്കെതിരേ ഉയരുന്ന ഗോസിപ്പിന് ചുട്ട മറുപടിയുമായി നമിത പ്രമോദ്. ഒരു മാഗസിനില്‍ നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ”ഗോസിപ്പുകളൊക്കെ ഇടയ്ക്കിടെ വന്നു പോകാറുണ്ട്. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ഗോസിപ്പ്് കേട്ടിട്ടുള്ളത്. പല സ്റ്റോറികളും വായിക്കുമ്പോള്‍ ഞാന്‍ ചിരിച്ചു മരിക്കും. ഒരു കാര്യം അറിയുമോ , ഞാനും ദിലീപേട്ടന്റെ മകള്‍ മീനാക്ഷിയും തമ്മില്‍ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേല്‍ ഇന്ത്യയില്‍ ആണ്‍ പിള്ളേര്‍ക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകള്‍ ഇറക്കുന്നവര്‍ കുറച്ച് കോമണ്‍സെന്‍സ് കൂടി കൂട്ടി ചേര്‍ത്ത് കഥ ഉണ്ടാക്കണം ‘. നമിത പറയുന്നു.

Read More

എന്തിനെന്നെ ഇട്ട് ഇങ്ങനെ വേദനിപ്പിക്കുന്നു ! നമിത പ്രമോദ് വന്ന് അക്കാര്യം പറഞ്ഞപ്പോള്‍ എന്റെ നെറ്റി ചുളിഞ്ഞെങ്കിലും അന്ന് ഞാനത് മറച്ചു പിടിച്ചു…ഇപ്പോള്‍ കുട്ടിയും…പൃഥിരാജ് തുറന്നു പറയുന്നു…

ആരാധകരോട് സരസമായി സംവധിക്കാന്‍ പണ്ടേ പൃഥിരാജ് മിടുക്കനാണ്. പ്രായവുമായി ബന്ധപ്പെട്ട ആരാധികയുടെ കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ പൃഥിയുടെ കൈയില്‍ നിന്നു സമ്മാനം വാങ്ങിയ ആരാധിക ആ കാര്യം പങ്കുവച്ചതോടെയാണ് ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ പൃഥി നിര്‍ബന്ധിതനായത്. അന്ന് ആരാകണമെന്ന തന്റെ ചോദ്യം കേട്ട് പെണ്‍കുട്ടി പറഞ്ഞത് ലാലേട്ടന്റെ നായികയാവണമെന്നായിരുന്നുവെന്നും ആ ഉത്തരം കേട്ട് തന്റെ നെറ്റി ചുളിഞ്ഞെന്നും ഇന്നായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും താരം പറഞ്ഞു.അമര്‍ അക്ബര്‍ അന്തോണി സെറ്റില്‍ വച്ച് മൂന്നാം ക്ലാസ് മുതല്‍ തന്റെ ആരാധികയാണെന്ന നമിത പ്രമോദിന്റെ കമന്റ് കേട്ട അതേ അവസ്ഥയിലാണ് താന്‍ ഇപ്പോഴെന്നും തമാശരൂപേണ താരം പറഞ്ഞു. ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും…

Read More