ഒരു കാലത്ത് പൂച്ചക്കണ്ണുമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ശാരി. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തില്‍ കൂടി ആണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ താരം ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടി. അതിനു ശേഷം നിരവധി നല്ല കഥാപാത്രങ്ങളെ താരം മലയാള സിനിമയ്ക്കു സമ്മാനിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ശാരിയുടെ ആദ്യ നായകന് മോഹന്‍ലാല്‍ ആയിരുന്നു. സോളമനും സോഫിയയുമായി ഇരുവരും തകര്‍ത്തഭിനയിച്ച പടം കൂടിയായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. പിന്നീട് മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ചോക്ലേറ്റ് എന്ന ചിത്രത്തില്‍ കൂടി ആണ് തിരികയെത്തുന്നത്. ജനഗണ മന എന്ന ചിത്രം ആണ് താരത്തിന്റേതായി ഏറ്റവുമടുത്ത് പുറത്തിറങ്ങിയ സിനിമ.ഇപ്പോഴിതാ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശാരി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ……
Read More