യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം ചൈനീസ് ഭരണകൂടത്തെ ആകെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഇതുകൂടാതെ തായ്വാന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ‘ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്’ എന്നു തായ്വാനെ വിശേഷിപ്പിച്ച പെലോസിയുടെ പ്രസ്താവന എരിതീയില്‍ എണ്ണ പോലെയായി. തായ്വാന് പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും നാന്‍സി പെലോസി കൂടിക്കാഴ്ച നടത്തി. തായ്വാന് കടലിലെ തല്‍സ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്വാന് സന്ദര്‍ശിക്കുന്നത് അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി. തായ്വാന് കടലിടുക്കില്‍ തല്‍സ്ഥിതി തുടരുന്നതിനെയാണ് ഞങ്ങള്‍ പിന്തുണക്കുന്നത്. ബലപ്രയോഗത്തിലൂടെ തായ്വാന് എന്തെങ്കിലും സംഭവിക്കുന്നത് കാണാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. തായ്വാന് സ്വാതന്ത്ര്യവും സുരക്ഷയും വേണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അതില്‍ നിന്നും പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു. തായ് വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം…
Read More