കാസര്‍ഗോഡ് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് സ്വദേശിനി നന്ദ(21)യുടെ ആത്മഹത്യയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിങ്കളാവ്ചയാണ് നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ ഷുഹൈബിന്റെ ഭീഷണിയെ തുടര്‍ന്നാണ് നന്ദ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് നന്ദ ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 31നാണ് കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്തത്. പടന്നക്കാട് സികെ നായര്‍ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദ. മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊവ്വല്‍ പള്ളിയിലെ ശ്മശാനത്തില്‍ സംസ്ക്കരിച്ചു. തുടര്‍ന്ന് പോലീസ് നന്ദയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അവസാനമായി സംസാരിച്ചത്…
Read More