കോട്ടയം: 166 പശുക്കളുള്ള ഫാം, ഒരു ദിവസം മൂന്നു ലക്ഷം വിറ്റുവരവുള്ള സ്ഥാപനം, ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ തീവണ്ടികളില്‍ സ്വന്തം സംഭാരം വില്‍ക്കാനുള്ള അവകാശം. പള്ളിക്കത്തോട് ഇളമ്പള്ളി തഴയ്ക്കല്‍ സെബാസ്റ്റ്യന്‍ എന്ന വ്യവസായിയുടെ മേല്‍വിലാസം ഒരു കാലത്ത് ഇങ്ങനെയായിരുന്നു. ഗള്‍ഫില്‍ പണിയെടുത്തുണ്ടാക്കിയെടുത്ത സ്ഥാപനം ഭൂമിമോഹികളും അവരെ പിന്തുണച്ച പള്ളിക്കത്തോട് പഞ്ചായത്തും ചേര്‍ന്ന് തകര്‍ത്തപ്പോള്‍ സെബാസ്റ്റിയന്റെ ജീവിതം ദാരിദ്ര്യത്തിന്റെ കയങ്ങളില്‍ മുങ്ങിത്താഴ്ന്നു. മകന്റെ വീട്ടില്‍ താമസം. ‘നന്ദിനി’ സംഭാരം എന്ന് ഒരുകാലത്ത് പേരെടുത്ത ഉത്പന്നം സൃഷ്ടിച്ച വ്യവസായി ഇന്ന് കോടതികള്‍ കയറിയിറങ്ങുന്നു. 166 പശുക്കളുടെ ഫാം നടത്തിയ വ്യക്തി ഇന്ന് ഒരു പശുവിന്റെ പാല്‍ വിറ്റ് ജീവിക്കുന്നു. 18 വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്തുണ്ടാക്കിയ പണവും കുടുംബസ്വത്ത് വിറ്റുണ്ടാക്കിയ തുകയും ചേര്‍ത്താണ് 2001-ല്‍ ഇത്തഴയ്ക്കല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയത്. കുടുംബസ്വത്ത് വാങ്ങിയ വ്യക്തി സെബാസ്റ്റ്യന്റെ സ്ഥാപനം പച്ചപിടിച്ചതോടെ അതില്‍ കണ്ണുവെച്ചു. സ്ഥാപനവും…
Read More