ഹൈദരാബാദ്: ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി പുരസ്‌കാരം നടന്‍ മോഹന്‍ലാലിന് ലഭിച്ചിരുന്നു. ജനത ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ലെ മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ വാര്‍ത്ത ഏറ്റെടുക്കുകയും നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള താരമാണ് മോഹന്‍ലാല്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടാകുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി താരം മാത്രമാണ് മോഹന്‍ലാല്‍. ആദ്യമായി നന്തി അവാര്‍ഡ് ലഭിക്കുന്ന മലയാളി താരം നടന്‍ സിദ്ദിഖാണ്. 2013ലെ പുരസ്‌കാരമാണ് സിദ്ദിഖിന് ലഭിച്ചത്. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് 2017 മാര്‍ച്ചിലായിരുന്നെന്ന് മാത്രം. 2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സിദ്ദിഖിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്ത ചിത്രമാണ് നാ ബംഗാരു തല്ലി. ആന്ധ്ര, തെലുങ്കാന സംസ്ഥാന…
Read More