ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ബംഗാളില്‍ വര്‍ഗീയ കാര്‍ഡിറക്കി തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഉഗ്രന്‍ വര്‍ഗീയ പ്രസംഗവുമായാണ് ദീദി രണ്ടാം ഘട്ട പ്രചരണം അവസാനിപ്പിച്ചത്. ബ്രാഹ്മണരിലെ തന്നെ ഉന്നതകുലം ആയി കരുതപ്പെടുന്ന എട്ടു ഗോത്രങ്ങളില്‍ ഒന്നായ ഷാന്ഡില്യ വിഭാഗത്തില്‍ നിന്നുള്ളയാളാണ് താനെന്ന് വോട്ടര്‍മാരോട് പറഞ്ഞുകൊണ്ടായിരുന്നു മമത ചൊവ്വാഴ്ച അവസാനിപ്പിച്ചത്. മമത മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നന്ദിഗ്രാമിലെ റാലിയിലായിരുന്നു മമത തന്റെ ജാതിയും ഗോത്രവും വെളിപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിലെ തന്റെ മുന്‍ കൂട്ടാളിയും തന്നോടൊപ്പം മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാള്‍ കൂടിയായിരുന്ന സുവേന്ദു അധികാരിക്കെതിരേയാണ് മമത ഇവിടെ മത്സരിക്കുന്നത്. പ്രചരണത്തിനിടെ നടന്ന തന്റെ ക്ഷേത്രദര്‍ശനങ്ങളില്‍ തന്റെ ഗോത്രത്തെക്കുറിച്ചും വംശ പാരമ്പര്യത്തെക്കുറിച്ചും പൂജാരിമാരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതും മമത അനുസ്മരിച്ചു. ബംഗാളില്‍ രണ്ടാം ഘട്ട പ്രചരണത്തിനിടെ നടത്തിയ ക്ഷേത്ര ദര്‍ശനത്തില്‍ പലപ്പോഴും…
Read More