ജീവന്‍ നിലനിര്‍ത്താന്‍ കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ഏറെ നാളായി ഈ മഹാമാരിയുടെ പിടിയലമര്‍ന്നിട്ടും ആരോടും കൈനീട്ടാതെയാണ് നന്ദു ചികിത്സയുമായി മുമ്പോട്ടു പോയത്. എന്നാല്‍ ഇന്ന് ആദ്യമായി തനിക്കായി സഹായം അഭ്യര്‍ഥിക്കുകയാണ് ഈ യുവാവ്. തന്റെ നിസ്സഹായത ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നന്ദു വെളിപ്പെടുത്തിയത്. ചികിത്സയ്ക്കായി വീടും സ്ഥലവും എല്ലാം പണയത്തിലാണെന്നും മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്നും നന്ദു പറയുന്നു. വീഡിയോയ്ക്ക് ഒപ്പം നന്ദു പങ്കുവെച്ച കുറിപ്പ്… ഇന്ന് ചിങ്ങം ഒന്നാണ്..ഈ പുതുവത്സരത്തില്‍ കൈനീട്ടമായി ചങ്കുകളോട് ഞാന്‍ ചോദിക്കുന്നത് എന്റെ ജീവന്‍ തന്നെയാണ്..!നിങ്ങള്‍ക്കറിയാമല്ലോ കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..!ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സില്‍..ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു..ഇനി എനിക്കറിയില്ല..ഒരിഞ്ചു പോലും മുന്നോട്ട് പോകാനും…
Read MoreTag: nandu mahadeva
നിങ്ങളേക്കാള്‍ എത്രയോ ഭേദമാണ് കാന്‍സര്‍ ! ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കില്‍ ശാലിനി ചേച്ചിയുടെ ആത്മാവിന് അത് സങ്കടമാവും;കാന്‍സറിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവതിയ്‌ക്കെതിരേ നന്ദു മഹാദേവ…
കാന്‍സറിന്റെ പേരും പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിയ്‌ക്കെതിരേ ശക്തമായ പ്രതിഷേധവുമായി കാന്‍സറുമായി പൊരുതുന്ന യുവാവ് രംഗത്ത്.കാന്‍സറിനെ അതിജീവിച്ചതിലൂടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ച നന്ദു മഹാദേവയാണ് കാന്‍സറാണെന്നു പറഞ്ഞ് തലമൊട്ടയടിച്ച് തട്ടിപ്പു നടത്തിയ ശ്രീമോള്‍ മാരാരി എന്ന യുവതിയ്‌ക്കെതിരേ രംഗത്തെത്തിയത്. തനിക്ക് കാന്‍സറാണെന്നു പറഞ്ഞ് പല സംഘടനകളെയും വ്യക്തികളെയും ശ്രീമോള്‍ തട്ടിപ്പിനിരയാക്കിയിരുന്നു. ഇവരുടെ പണപ്പിരിവിന്റെ വിവരം പുറത്തു വന്നത് വന്‍ വിവാദത്തിനാണ് വഴിവെച്ചത്. നന്ദു മഹാദേവയുടെ ഫേ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വരും തലമണ്ട പൊട്ടിപ്പൊളിയും വായ മുതല്‍ കുടല്‍ വരെ തൊലി ഉരിഞ്ഞു പോകും പച്ചവെള്ളം കുടിക്കുമ്പോള്‍ പോലും വെന്തു നീറി താഴേക്കിറങ്ങി പോകും തലമുടി മുതല്‍ പുരികവും കണ്‍പീലികളും വരെ കൊഴിഞ്ഞു പോകും കണ്ണടയ്ക്കുമ്പോള്‍ കണ്ണില്‍ കണ്‍ പോള കുത്തിക്കയറും പലപ്പോഴും ശ്വാസം കിട്ടാതെ പിടയും എന്തിനേറെ പറയുന്നു കക്കൂസില്‍…
Read Moreവരുന്ന ബുധനാഴ്ച എന്റെ വിവാഹമാണ് ! രാവിലെ പത്ത് മണിക്ക് ശുഭ മുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളില്‍ വച്ചാണ് കല്യാണം; വധുവിന് ഒരു പ്രത്യേകതയുണ്ട്;നന്ദു മഹാദേവ പറയുന്നതിങ്ങനെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്റേത്. ഒരുകാല്‍ മുറിച്ച് മാറ്റേണ്ടിവന്നപ്പോഴും ഈ യുവാവ് തളര്‍ന്നില്ല. മറ്റുള്ളവര്‍ക്ക് പ്രചോദനമായി. സുഹൃത്തുക്കള്‍ക്കൊപ്പം യാത്രകള്‍ നടത്തുന്നതിന്റെ ചിത്രങ്ങളും നന്ദു ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരുകാലില്‍ നടക്കാന്‍ പോകുകയാണെന്ന സന്തോഷവാര്‍ത്ത നന്ദു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മാവേലിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ പ്രിയപ്പെട്ടവരെല്ലാം വരണമെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. വരുന്ന ബുധനാഴ്ച തന്റെ വിവാഹമാണെന്നും വധു ഒരു തരത്തില്‍ പറഞ്ഞാല്‍ തനിക്ക് ലഭിക്കാന്‍ പോകുന്ന ജര്‍മ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകള്‍ 3R80 ആണെന്നും നന്ദു പേസ്ബുക്കില്‍ കുറിച്ചു. നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് രാവിലെ പത്ത് മണിക്ക് ശുഭ മുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളില്‍ വച്ചാണ് കല്യാണം ഈ…
Read More