കായംകുളം: ഫേസ്ബുക്കിലൂടെ വിവാഹക്ഷണം സ്വീകരിച്ചുവന്ന കൂട്ടുകാരെയും ബന്ധുക്കളെയും സാമൂഹ്യ പ്രവർത്തകരെയും സാക്ഷി നിർത്തി നന്ദു മഹാദേവൻ ‘ജീവിത സഖി’യുടെ കൈപിടിച്ചു. മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമ്മാ പാരീഷ് ഹാളിൽ ഇന്നലെ രാവിലെ 11ന് നടന്ന ചടങ്ങിൽ മജീഷൻ പ്രഫ. ഗോപിനാഥ് മുതുകാട്, നന്ദുവിന്റെ ജീവിതത്തിന് ഇനിയെന്നും താങ്ങാകാനുള്ള ആ ”ജീവിത സഖി’യെ കൈപിടിച്ച് നൽകി. കൊട്ടും കുരവയും നിറഞ്ഞ അന്തരീക്ഷത്തിൽ അണിഞ്ഞൊരുങ്ങിയ വധുവിനെ നന്ദു താലികെട്ടി സ്വന്തമാക്കി എന്ന് ആരും കരുതണ്ട. തിരുവനന്തപുരം ഭരതന്നൂർ സായി കൃഷ്ണയിൽ നന്ദു മഹാദേവൻ (25 ) തനിക്ക് നഷ്ടമായ കാലിന് പകരം ജർമൻ നിർമിത കൃത്രിമ കാൽ സ്വന്തമാക്കിയ ആ ധന്യ നിമിഷത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കൃത്രിമ കാൽ ലഭിക്കുന്നതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ നന്ദു കഴിഞ്ഞദിവസം വിവാഹ ക്ഷണക്കത്ത് മാതൃകയിൽ പങ്കുവച്ചത് വൈറലായിരുന്നു. നന്ദുവിന്റെ വാക്കുകളിൽ കൃത്രിമകാൽ ഒരു…
Read MoreTag: nandu marriage
ഇനി മരണം വരെ എന്റെ ഒപ്പം നടക്കേണ്ടവൾ..! വിധിയെ തോൽപ്പിച്ച നന്ദു നാളെ വിവാഹിതനാകും! വധു ജർമ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകൾ 3ആർ 80…
നൗഷാദ് മാങ്കാംകുഴി കായംകുളം : ആത്മവിശ്വാസത്തിന്റെ കരുത്തിൽ വിധിയെ തോൽപ്പിച്ച നന്ദുമഹാദേവൻ ഏറെ സന്തോഷത്തിലാണ്. തനിക്ക് നഷ്ടപ്പെട്ട കാൽ തിരികെ ലഭിക്കുന്നതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് വിവാഹ ക്ഷണക്കത്ത് മാതൃകയിലാണ്. ഇതിപ്പോൾ വൈറലായി മാറുകയും ചെയ്തു. തിരുവനന്തപുരം ഭരതന്നൂർ സായി കൃഷ്ണയിൽ നന്ദു മഹാദേവൻ (25 )ആണ് ആ വരൻ. ഫേസ് ബുക്ക് സൗഹൃദ കൂട്ടായ്മയിൽ നന്ദു ക്ഷണിച്ചതിങ്ങനെയാണ്: ഈ വരുന്ന ബുധനാഴ്ച രാവിലെ പത്ത് മണിക്കുള്ള ശുഭ മുഹൂർത്തത്തിൽ മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ വെച്ച് എന്റെ കല്ല്യാണമാണ്.ഈ വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്,ജർമ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകൾ 3ആർ 80 ആണ് വധു .എനിക്ക് ഈ ആലോചന കൊണ്ടു വന്നത് ആത്മ സുഹൃത്ത് ഷഫീഖ് പാണക്കാടനാണ്.ആരും ഞെട്ടണ്ട കേട്ടോ.കല്യാണത്തിനെക്കാൾ പ്രാധാന്യമുള്ള ഒരു കാര്യമാണ് സുഹൃത്തുക്കളോട് പറയാനുള്ളത്.ഞാൻ ഇരുകാലുകളിൽ നടക്കാൻ പോകുകയാണ്.…
Read More