കടുത്ത ജോലിയ്ക്കിടെ ഉറക്കം വരുന്നത് സ്വഭാവികമാണ്. എന്നിരുന്നാലും ഉറക്കം കമ്പനി നിഷ്കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരം സമയങ്ങളില്‍ ചില ഒരു ചായയോ കാപ്പിയോ കുടിച്ച് അത് നിയന്ത്രിക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു സമീപനം ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി. ജീവനക്കാര്‍ക്ക് ദിവസവും അരമണിക്കൂര്‍ ഉച്ചയുറക്കത്തിന് സമയം അനുവദിച്ചിരിക്കുകയാണ് കമ്പനി. വേക്ക്ഫിറ്റ് സൊല്യൂഷന് എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എല്ലാദിവസവും അരമണിക്കൂര്‍ ‘ഔദ്യോഗിക ഉറക്ക സമയം’ ഉണ്ട്. സ്ലീപ് സൊല്യൂഷന് ബ്രാന്‍ഡ് എന്ന നിലയില്‍ കമ്പനിയുടെ നയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പ്രഖ്യാപനം. അടുത്തിടെ വേക്ക്ഫിറ്റ് സഹസ്ഥാപകന്‍ ചൈതന്യ രാമലിംഗഗൗഡ, ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 2.30 വരെ ഉറങ്ങാമെന്ന പ്രഖ്യാപനം നടത്തിയത്. ”ഞങ്ങള്‍ ഇപ്പോള്‍ ആറ് വര്‍ഷത്തിലേറെയായി ഉറക്കത്തിന്റെ ബിസിനസ്സിലാണ്, എന്നിട്ടും വിശ്രമത്തില്‍…
Read More