സീമ മോഹന്‍ലാല്‍കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് നാളെ ഒരാണ്ട് തികയുന്പോഴും പുതിയ പ്രോസിക്യൂട്ടര്‍ നിയമനം ഇതുവരെ നടക്കാത്തതിനാല്‍ വിചാരണ നടപടികള്‍ വൈകിയേക്കുമെന്നു സൂചന. പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനി വധക്കേസിലും കൂടത്തായി കൂട്ടക്കൊലക്കേസിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എന്‍.കെ. ഉണ്ണിക്കൃഷ്ണനെ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലും പ്രോസിക്യൂഷനു വേണ്ടി നിയമിച്ചിരുന്നു. എന്നാല്‍ കൂടത്തായി കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അദേഹം അതില്‍നിന്ന് മാറിയിരുന്നു. എന്നാല്‍ പകരമായി ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. കേസില്‍ ഒന്നാംപ്രതി മുഹമ്മദ് ഷാഫി(52), രണ്ടാംപ്രതി ആയുര്‍വേദ ചികിത്സകന് ഭഗവല്‍സിങ്(70) എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ്. മൂന്നാംപ്രതിയും ഭഗവല്‍സിംഗിന്റെ ഭാര്യയുമായ ലൈല(58) വിയ്യൂര്‍ വനിതാ ജയിലിലുമാണ്. വിചാരണയ്ക്ക് മുന്നോടിയായി മജിസ്ട്രേട്ട് കോടതി നടപടികള്‍ക്കായി പ്രതികളെ ഈ മാസം 17ന് ഹാജരാക്കുന്നുണ്ട്. തുടര്‍ന്നാണ് വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റുക. എന്നാല്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നിയമം ഇതുവരെ തീരുമാനമാത്തതിനാൽ വിചാരണ…
Read MoreTag: narabali
എനിക്കൊന്നുമറിയില്ല, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ല; ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ മൂന്നാം പ്രതി ലൈല ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയിൽ
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് പറയും. നേരത്തെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം. സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും ലൈലയ്ക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ് എന്നിവരാണ് യഥാക്രമം കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇക്കഴിഞ്ഞ സെപ്റ്റംബറിലും ജൂണിലുമായിരുന്നു തൃശൂരും എറണാകുളത്തും താമസമാക്കിയിരുന്ന റോസ്ലിയേയും പദ്മയേയും നരബലിയുടെ പേരില്‍ പ്രതികള്‍ കൊല ചെയ്തത്.
Read Moreകേരളത്തെ വിറപ്പിച്ച് വീണ്ടും നരബലി വാർത്ത; ” എന്നെ ബലി നൽകാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി യുവതി; കുടുംബപ്രശനം തീർക്കാനെ ത്തിയപ്പോൾ കണ്ടത് തലയ്ക്ക് മീതേ വാൾ…
തിരുവല്ല: കുറ്റപ്പുഴയിലെ വാടകവീട്ടില്‍ നരബലിക്കു ശ്രമമുണ്ടായെന്ന പേരില്‍ കര്‍ണാടക സ്വദേശിനിയായ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. ചങ്ങനാശേരി സ്വദേശിനി അമ്പിളി കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ച യുവതിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ഓണ്‍ലൈനിലൂടെ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നതായും തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍ പറഞ്ഞു. കുറ്റപ്പുഴയിലെ ഈ വീട് സംബന്ധിച്ച് പരാതികളുണ്ട്. ഇവിടെ താമസിക്കുന്നവരെക്കുറിച്ചും വന്നുപോകുന്നവരെക്കുറിച്ചും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഡിവൈഎസ്പി പറഞ്ഞു. പരാതി ഉന്നയിച്ച യുവതിയുടെ മൊഴി എടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരെ കോടതിയിലെത്തിച്ച് മൊഴി എടുക്കാനാകുമോയെന്നു പരിശോധിക്കുകയാണ്. അമ്പിളിയും യുവതിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതു സംബന്ധിച്ച തര്‍ക്കമാണ് പരാതിക്കു കാരണമായതെന്നും സംശയമുണ്ട്. യുവതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:ഭര്‍ത്താവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ പൂജ നടത്താമെന്നു പറഞ്ഞാണ് തിരുവല്ലയിലേക്കു വിളിച്ചുവരുത്തിയത്.…
Read More