മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രിയും റാവു ആയിരുന്നുവെന്ന് അയ്യര്‍ പരിഹസിച്ചു. ആത്മകഥയായ ‘മെമയേഴ്സ് ഓഫ് എ മാവറിക്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വീര്‍ സാങ്വിയുമായി നടത്തിയ സംവാദത്തിലാണ് മണിശങ്കര്‍ അയ്യരുടെ വിവാദ പരാമര്‍ശം. രാം റഹിം യാത്രനടത്താന്‍ ഒരുങ്ങിയഘട്ടത്തില്‍ റാവുവുമായി നടത്തിയ സംഭാഷണം വിശദീകരിച്ചായിരുന്നു നരസിംഹറാവുവിനെക്കുറിച്ച് അയ്യരുടെ പരാമര്‍ശം. ”യാത്രയോട് എതിര്‍പ്പില്ലെന്നു പറഞ്ഞ റാവു മതേതരത്വത്തെക്കുറിച്ചുള്ള എന്റെ നിര്‍വചനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതൊരു ഹിന്ദുരാജ്യമാണെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു എന്നായിരുന്നു റാവു പറഞ്ഞത്. ഇതുതന്നെയാണ് ബി.ജെ.പി.യും പറയുന്നതെന്ന് ഞാന്‍ മറുപടിനല്കി” അയ്യര്‍ പറഞ്ഞു. നരേന്ദ്രമോദിക്ക് മുമ്പുണ്ടായിരുന്ന പ്രധാനമന്ത്രിമാരെല്ലാം പാകിസ്താനുമായി ഏതെങ്കിലുംതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നു. പാക്കിസ്ഥാനെതിരേ മിന്നലാക്രമണം നടത്താന്‍ ധൈര്യംകാട്ടുമെങ്കിലും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അവരുമായി ചര്‍ച്ചനടത്താന്‍ മോദി തയ്യാറാകുന്നില്ലെന്നും…
Read MoreTag: Narasimha Rao
ഒരുകാലത്ത് ഇന്ത്യന്‍ ഭരണത്തെ പോലും സ്വാധീനിച്ച ആള്‍ദൈവം ചന്ദ്രസ്വാമി യാത്രയായി; മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖറിന്റെയും നരസിംഹറാവുവിന്റെയും പ്രിയപ്പെട്ടവന്; മാര്‍ഗരറ്റ് താച്ചര്‍ മുതല്‍ ദാവൂദ് ഇബ്രാഹിം വരെ ശിഷ്യര്‍…
മുംബൈ: ആള്‍ദൈവങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. ഇപ്പോള്‍ ലിംഗം നഷ്ടമായ ഗംഗേശാനന്ദ വരെ ഇത് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഈ വക സ്വാമിമാരുടെയൊക്കെ തലതൊട്ടപ്പനായിരുന്നു ചന്ദ്രസ്വാമി. മുംബൈയിലെ ആശുപത്രിയില്‍ വൃക്കരോഗത്തെത്തുടര്‍ന്ന് അറുപത്താറുകാരനായ ചന്ദ്രസ്വാമി അന്തരിച്ചപ്പോള്‍ മോഡേണ്‍ ആള്‍ദൈവങ്ങള്‍ക്ക് നഷ്ടമായത് ഗുരുതുല്യനായ മനുഷ്യനെയാണ്. ഒരു കാലത്ത് ഇന്ത്യയുടെ ഭരണത്തെ പോലും സ്വാധീനിച്ച ആള്‍ദൈവമായിരുന്നു ചന്ദ്രസ്വാമി. പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖര്‍, പി വി നരസിംഹറാവു എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചന്ദ്രസ്വാമിയുമായുള്ള ബന്ധം ഇരു നേതാക്കളെയും വന്‍ വിവാദങ്ങളില്‍ ചാടിച്ചിട്ടുണ്ട്. വിദേശ നാണ്യവിനിമയച്ചട്ടം ലംഘിച്ചതിന് ചന്ദ്രസ്വാമിക്കെതിരേ സുപ്രീം കോടതി ശിക്ഷ വിധിച്ചിരുന്നു. രാജസ്ഥാനിലെ ബെഹ്റൂറില്‍ ജനിച്ച നേമി ചന്ദാണ് പിന്നീട് ചന്ദ്രസ്വാമി എന്ന പേരില്‍ അറിയപ്പെട്ടത്. കുട്ടിയായിരിക്കുമ്പോഴേ കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്കു പോയ ചന്ദ്രസ്വാമിയ്ക്ക്് നന്നേ ചെറുപ്പത്തിലേ താന്ത്രിക വിദ്യയില്‍ താല്പര്യം ജനിച്ചു. കുട്ടിക്കാലം കഴിയും മുമ്പേ വീടുവിട്ടു ഉപാധ്യാര്‍ അമര്‍ മുനിയുടെയും…
Read More