2047ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, ജാതീയത, വര്‍ഗീയത തുടങ്ങിയവയ്ക്ക് രാജ്യവളര്‍ച്ചയില്‍ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജി 20 ഉച്ചകോടിക്ക് മുമ്പായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലയളവില്‍ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഭാവിയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, അടുത്ത ആയിരം വര്‍ഷത്തേക്ക് ഓര്‍മ്മിക്കപ്പെടാവുന്ന വളര്‍ച്ചയ്ക്കുള്ള അടിത്തറയാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നതെന്നും പറഞ്ഞു. നൂറുകോടി ദരിദ്രരായിരുന്നു രാജ്യത്ത് വളരെ കാലമായി വിശന്നിരുന്നത്. എന്നാല്‍ ഇന്ന് നൂറുകോടി പേര് അവരാഗ്രഹിക്കുന്ന ജീവിതശൈലിയില്‍ ജീവിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read MoreTag: narendra modi
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരേ ബംഗ്ലാദേശില്‍ വന്‍കലാപം ! ക്ഷേത്രങ്ങളും ബസുകളും ട്രെയിനും അക്രമികള്‍ അഗ്നിക്കിരയാക്കി…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് എതിരേ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വ്യാപക അക്രമം. ക്ഷേത്രങ്ങള്‍ക്കും ബസുകള്‍ക്കും ട്രെയിനുകള്‍ക്കുമെതിരേ വന്‍തോതിലുള്ള ആക്രമണമാണ് കലാപകാരികള്‍ അഴിച്ചു വിട്ടത്. നരേന്ദ്രമോദി ധാക്കയില്‍ ഇറങ്ങിയ വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ അക്രമം ഞായറാഴ്ച എത്തിയപ്പോള്‍ ബസുകളും ട്രെയിനുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കാണ് എത്തി നില്‍ക്കുന്നത്. പലയിടത്തായി നടന്ന ആക്രമണത്തില്‍ 11 പേര്‍ക്ക് ജീവന് നഷ്ടമായി. തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളാണ് ആക്രമണത്തിനു പിറകിലെന്നും നിരവധി ക്ഷേത്രങ്ങളും ഗതാഗത സംവിധാനങ്ങളും ആക്രമിക്കപ്പെട്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച സന്ദര്‍ശനം തുടങ്ങിയ ആദ്യ ദിവസം മുതല്‍ മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് അരങ്ങേറിയ അക്രമങ്ങളില്‍ ഞായറാഴ്ച വരെ 11 പേര് കൊല്ലപ്പെട്ടതായി ബംഗ്ലാദേശി പോലീസും ഡോക്ടര്‍മാരും പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോദി എത്തിയതു മുതല്‍ തുടങ്ങിയ കലാപം മോദി രാജ്യം വിട്ടിട്ടും ഞായറാഴ്ച വരെ തുടര്‍ന്നു. ബംഗ്ലാദേശ് പാകിസ്താനില്‍ നിന്നും സ്വതന്ത്രമായതിന്റെ…
Read Moreവാക്സിന് സ്വീകരിച്ച ശേഷം നഴ്സിനോട് മോദി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു ! പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട് അദ്ഭുതപ്പെട്ട് റോസമ്മ…
ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സീന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ മലയാളി നഴ്സ് റോസമ്മയും പ്രശസ്തയായിരിക്കുകയാണ്. പുതുച്ചേരി സ്വദേശിയായ നഴ്സ് പി. നിവേദയാണ് മോദിയ്ക്ക് വാക്സീന് കുത്തിവെയ്പ്പെടുത്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന നിവേദ,പ്രധാനമന്ത്രി വാക്സീന് എടുക്കാന്‍ എത്തുന്ന വിവരം ഇന്നു രാവിലെയാണ് അറിഞ്ഞത്. ‘വാക്സീന് സെന്ററിലായിരുന്നു ഡ്യൂട്ടി. രാവിലെ വിളിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതു വലിയ കാര്യമായി’ നിവേദ പറയുന്നു. ‘വാക്സീന് എടുത്തു കഴിഞ്ഞു എനിക്ക് തോന്നിയതേയില്ല’ വാക്സീന് കുത്തിവയ്പ്പ് എടുത്തതിനു ശേഷം മോദി പറഞ്ഞത് ഇങ്ങനെയായിരുന്നുവെന്നും നിവേദ പറയുന്നു. 28 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും. ഞങ്ങള്‍ ഏതു സംസ്ഥാനത്തുനിന്നാണെന്ന് അദ്ദേഹം ചോദിച്ചുവെന്നും നിവേദ പറഞ്ഞു. പ്രധാനമന്ത്രിക്ക് വാക്സീന് നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്ന് തൊടുപുഴ സ്വദേശിനി…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രകള്‍ കുറയ്ക്കുകയല്ല വര്‍ധിപ്പിക്കുകയാണ് വേണ്ടത് ! ലോകത്തിന്റെ പല ഭാഗത്തു നിന്നു സ്വായത്തമാക്കുന്ന അറിവുകള്‍ ഇന്ത്യക്കാര്‍ക്കായി നടപ്പാക്കാന്‍ കഴിയുന്നത് പ്രധാനമന്ത്രിയ്ക്കു മാത്രമാണെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളെ അനുകൂലിച്ച് പ്രശസ്ത സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. വിമര്‍ശനം കാരണം മോദി യാത്രകള്‍ കുറയ്ക്കുകയല്ല വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് തന്നോടു പറഞ്ഞതായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെ സന്ദര്‍ശിച്ച കാര്യവും സന്തോഷിന്റെ കാഴ്ചപ്പാടുകളും സന്ദീപ് പങ്കുവെച്ചത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ‘മലയാളിയെ യാത്ര ചെയ്യാന്‍ മോഹിപ്പിച്ച സഞ്ചാരിയെ, സന്തോഷ് ജോര്‍ജ് കുളങ്ങരയെ മരങ്ങാട്ട്പള്ളിയില്‍ സന്ദര്‍ശിച്ചു. ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന്റെ സഞ്ചാരാനുഭവങ്ങളും കാഴ്ചപ്പാടുകളും നേരിട്ടു കേള്‍ക്കാന്‍ കഴിഞ്ഞു. കേരളത്തെ സംബന്ധിച്ച , മാറേണ്ട മലയാളി മനഃസ്ഥിതിയെപ്പറ്റിയുള്ള സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കാഴ്ചപ്പാടുകള്‍ യുവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ടതാണ്. ഭാവി കേരളത്തെ സംബന്ധിച്ച എന്റെ ചിന്തകളും അദ്ദേഹത്തിന്റെ വീക്ഷണങ്ങളും തമ്മില്‍ ഏറെ സാമ്യതകള്‍ ഉള്ളതായി തോന്നി.…
Read Moreഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി മോദി; മറികടന്നത് വാജ്പേയിയെ
ന്യൂഡൽഹി: ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ 2,268 ദിവസം പിന്നിട്ട മോദി തന്റെ മുൻഗാമി അടല്‍ ബിഹാരി വാജ്പേയിയെയാണ് മറികടന്നത്. വാജ്പേയി ആയിരുന്നു മോദിക്ക് മുൻപ് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി. 2014 മെയ് 26 ന് അധികാരത്തിലെത്തിയ മോദി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിക്കുന്ന നാലാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ബഹുമതിയും സ്വന്തമാക്കി. ഇക്കാര്യത്തിൽ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനാണ് റിക്കാർഡ്. നെഹ്റു 16 വര്‍ഷവും 286 ദിവസവും ഇന്ത്യയെ നയിച്ചു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം മുതല്‍ 1964 മെയ് 27 ന് അദ്ദേഹം മരിക്കുന്ന ദിവസം വരെ അദ്ദേഹം അധികാരത്തിലിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയാണ് തൊട്ടുപിന്നിൽ. ഇന്ദിര മൂന്ന് തവണകളിലായി 11 വര്‍ഷവും…
Read Moreനിങ്ങളുടെ ദൃഢനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ല ! രാജ്യത്തിനു മുഴുവന്‍ നിങ്ങളില്‍ പൂര്‍ണവിശ്വാസമുണ്ട്; സൈന്യത്തിനു വീര്യം പകര്‍ന്ന് പ്രധാനമന്ത്രി…
ഇന്ത്യന്‍ സൈന്യത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്റെ മനോബലത്തെയും ദൃഢനിശ്ചയത്തെയും തോല്‍പ്പിക്കാന്‍ ലോകത്ത് തന്നെ ആര്‍ക്കും സാധ്യമല്ലെന്ന് മോദി വ്യക്തമാക്കി. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാള്‍ ഉയരത്തിലാണെന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. രാജ്യത്തിനു മുഴുവന്‍ സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. വീരജവാന്മാരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതമാണ്. സ്വയംപര്യാപത്രാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിനു സൈന്യം മാതൃകയാണ്. ഗല്‍വാനില്‍ വീരമൃത്യുവരിച്ച എല്ലാ സൈനികര്‍ക്കും വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുന്നു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല. അതിനു ധൈര്യം ആവശ്യമാണ്. അടുത്തിടെ നിങ്ങള്‍ കാണിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെക്കുറിച്ചു ലോകമെമ്പാടും സന്ദേശം നല്കി. നിങ്ങളുടെ ഇച്ഛാശക്തി ഹിമാലയം പോലെ ശക്തവും ഉറച്ചതുമാണ്. രാജ്യം മുഴുവന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നെന്നും…
Read Moreഎന്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഇന്ത്യന്‍ നേതാക്കളെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു ! വിശദീകരണവുമായി വൈറ്റ് ഹൗസ്…
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കളെ വൈറ്റ് ഹൗസ് ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ഇതിനു പിന്നിലെ കാരണം വൈറ്റ്ഹൗസ് തന്റെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു നിശ്ചിതകാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരാറുള്ളൂ എന്നും ഇത് താല്‍ക്കാലികമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവെക്കാനാണ് ഫോളോ ചെയ്യാറുള്ളതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ഈ വാരം ആദ്യം ഇവരെയെല്ലാം വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തു. തുടര്‍ന്നാണ് വിഷയം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 21…
Read Moreരാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടും ! പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമവായം…
ഡല്‍ഹി: കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് സമവായം ആയത്. ചില മേഖലകളില്‍ ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ കാര്യക്ഷമമായിരുന്നുവെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായത്. സംസ്ഥാനങ്ങള്‍ക്ക് സ്ഥിതി തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം പൊതു സ്ഥിതി കണക്കിലെടുത്ത് രാജ്യത്താകെ ലോക്ക് ഡൗണ്‍ തുടരുന്നതാകും ഉചിതമെന്ന അഭിപ്രായത്തിനായിരുന്നു യോഗത്തില്‍ മുന്‍തൂക്കം എന്നാണ് വിവരം. ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ലെന്നാണ് സൂചന. ഘട്ടം ഘട്ടമായി ഇളവ് എന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍…
Read Moreഹനുമാന് മൃത സഞ്ജീവനി കൊണ്ടു വന്ന് ലക്ഷ്മണന്റെ ജീവന് രക്ഷിച്ചതു പോലെ…യേശു അന്ധന് കാഴ്ച നല്കിയതു പോലെ; ക്ലോറോക്വിന് മരുന്ന് തന്ന് രക്ഷിക്കണമെന്ന് മോദിയ്ക്ക് കത്തെഴുതി ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോ
കോവിഡ് പ്രതിരോധത്തിനുള്ള മരുന്നു നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചു ബ്രസീല്‍. മലേറിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരുന്നിന് ആവശ്യകതയേറിയത്. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന് രക്ഷിക്കാന്‍ ഹനുമാന് ഹിമാലയത്തില്‍നിന്നു വിശുദ്ധ മരുന്ന് (മൃതസജ്ഞീവനി) കൊണ്ടുവന്നപോലെ, യേശുക്രിസ്തു അന്ധന് കാഴ്ച നല്കിയ പോലെ ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരു ശക്തിയായിനിന്നു കോവിഡിനെ അതിജീവിക്കണമെന്നാണ് ബൊല്‍സാനരോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കയച്ച കത്തില്‍ എഴുതിയിരിക്കുന്നത്. ഇന്ത്യ മരുന്നു നല്‍കുമെന്ന പ്രതീക്ഷയും ബൊല്‍സൊനാരോ പങ്കു വയ്ക്കുന്നു. ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കിയില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചതിനു പിന്നാലെ മരുന്നു കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയിരുന്നു. തുടര്‍ന്നാണു മരുന്നു വേണമെന്ന ആവശ്യവുമായി ബ്രസീലിയന്‍ പ്രസിഡന്റും രംഗത്തെത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം 25 മുതല്‍ ഹൈഡ്രോക്സി ക്ലോറോക്വിന് എന്ന…
Read Moreഅത് തള്ളലല്ല ! മോദിയ്ക്കൊപ്പം പട്ടം പറത്തിയെന്ന് പറഞ്ഞത് സത്യമെന്ന് ഉണ്ണി മുകുന്ദന്; ആ പട്ടം പറത്തലിന്റെ കഥയിങ്ങനെ…
തന്റെ ബാല്യകാലത്ത് നരേന്ദ്രമോദിക്കൊപ്പം പട്ടംപറത്തി കളിച്ചിട്ടുണ്ടെന്നു നടന് ഉണ്ണി മുകുന്ദന് അടുത്തിടെ ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതില്‍ കൂടുതല്‍ വ്യക്തത നല്‍കിയിരിക്കുകയാണ് താരം. താന്‍ ഗുജറാത്തിലായിരുന്ന കാലത്താണ് മോദിയ്ക്കൊപ്പം പട്ടം പറത്തിയതെന്ന് ഉണ്ണി പറയുന്നു. ആ സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ… ‘ഗുജറാത്തിലായിരുന്ന സമയത്ത് ഞാന്‍ താമസിച്ചത് അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ്. അന്നു തന്നെ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവൃത്തിക്കാന്‍ താത്പര്യമുള്ളയാളാണ് അദ്ദേഹം. ഗുജറാത്തിലെ മലയാളി സമാജത്തിലും കേരളസമാജത്തിലുമൊക്കെ ഞാന്‍ വളരെ ആക്ടീവായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തന്നെ അദ്ദേഹം മലയാളത്തില്‍ ഓണം ആശംസിക്കുന്നത് കേട്ടിട്ടുണ്ട്.’ ‘ഓണത്തിന്റെയും ക്രിസ്മസിന്റെയുമൊക്കെ സമയത്ത് അദ്ദേഹം ആശംസകള്‍ നേരാറുണ്ട്. എനിക്കത് പുതുമയല്ല. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്നോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്നൊന്നും അന്ന് വിചാരിച്ചില്ല. ഗുജറാത്തിലെ വലിയ ആഘോഷമാണ് ഉത്തരായനം. അതിന്റെ ഭാഗമായിട്ടാണ് പലയിടത്തും വന്ന് അദ്ദേഹം പട്ടം പറത്താറുണ്ട്.…
Read More