മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസിന് ലോക്സഭ സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രവചനം. 2023ലും പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും എന്നായിരുന്നു 2019ല്‍ ലോക്സഭയില്‍ മോദി നടത്തിയ പ്രസംഗം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 2109ലെ ബജറ്റ് സെഷനിലെ ചര്‍ച്ചയ്ക്കിടെയുള്ള മോദിയുടെ പ്രസ്താവനയാണ് വൈറലായത്. തൊട്ടുമുന്‍പത്തെ വര്‍ഷം പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ഫലമായി ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായെന്നും അടുത്തത് 2023ല്‍ അവതരിപ്പിക്കണമെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറയുന്നുണ്ട്. ‘ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു, നന്നായി തയാറെടുക്കൂ. 2023ലെങ്കിലും അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും’ – മോദി പറഞ്ഞു. സേവന മനോഭാവത്തിന്റെ ഫലമായാണ് ബിജെപി ഭരണത്തിലെത്തിയത്. അതേസമയം അഹങ്കാരത്തിന്റെ ഫലമായാണ് നിങ്ങളുടെ അംഗസംഖ്യ 400ല്‍ നിന്ന് 40ലേക്ക് താഴ്ന്നതെന്നും മോദി പേരു പരാമര്‍ശിക്കാതെ കോണ്‍ഗ്രസിനെ…
Read MoreTag: narendramodi
ഈജിപ്തിന്റെ പരമോന്നത ബഹുമതി ‘ഓഡര്‍ ഓഫ് ദ നൈല്‍’ ഏറ്റുവാങ്ങി നരേന്ദ്ര മോദി
ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓഡര്‍ ഓഫ് ദ നൈല്‍’ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി. മോദിയുടെ ഈജിപ്ത് സന്ദര്‍ശനവേളയിലായിരുന്നു രാഷ്ട്രത്തലവന് വിശിഷ്ടാതിഥിയ്ക്ക് ബഹുമതി കൈമാറിയത്. 26 കൊല്ലത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത്. അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമായി ചര്‍ച്ചകള്‍ നടത്തിയ നരേന്ദ്ര മോദി ഈജിപ്തിലെ ചരിത്രപ്രധാനമായ അല്‍ ഹക്കിം പള്ളി, കെയ്റോയിലെ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് വാര് സെമിട്രി എന്നിവ സന്ദര്‍ശിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എല്‍ സിസി സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. പ്രത്യേക ക്ഷണിതാവായാണ് എല്‍ സിസിയുടെ ഇന്ത്യാസന്ദര്‍ശനം. ഒന്നാം ലോക മഹായുദ്ധത്തില്‍ വീരചരമമടഞ്ഞ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ഹീലിയോപോളിസ് വാര് സെമിട്രിയില്‍ പ്രധാനമന്ത്രി ആദരവര്‍പ്പിച്ചു. ഈജിപ്തിലും പലസ്തീനിലുമായി ഒന്നം ലോക മഹായുദ്ധത്തില്‍…
Read Moreവന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി ! 3200 കോടിയുടെ വികസന പദ്ധതികള്‍
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് രാവിലെ 11.15 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്പെഷല്‍ സര്‍വീസില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് പങ്കെടുത്തത്. രാവിലെ 10.30ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ശശി തരൂര്‍ എംപിയും ചേര്‍ന്ന് സ്വീകരിച്ചു. തമ്പാനൂരിലേക്കുള്ള യാത്രയില്‍ ശംഖുമുഖത്ത് കുറച്ചു നേരം പ്രധാനമന്ത്രി കാറിന്റെ ഡോര്‍ തുറന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇവിടെ കുറച്ചു നേരം റോഡ് ഷോയ്ക്ക് സമാനമായി പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു.തന്പാനൂരിലെത്തിയ പ്രധാനമന്ത്രി ഉദ്ഘാടനത്തിനു മുന്‍പായി കുട്ടികളുമായി സംവദിച്ചു. വന്ദേഭാരത് ഉദ്ഘാടനത്തിനുശേഷം…
Read Moreഒരാളുടെ ഡിഗ്രി ഒക്കെ ഒരു രാഷ്ട്രീയ വിഷയമാണോ ? കൃഷിനാശത്തില്‍ കര്‍ഷകര്‍ നട്ടം തിരിയുമ്പോഴാണ് ഇത്തരം ചര്‍ച്ചകളെന്ന് ശരദ് പവാര്‍…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാന പ്രശ്നം തുടങ്ങിയവയൊക്കെ ഉള്ളപ്പോള്‍ ആരുടെയെങ്കിലും വിദ്യാഭ്യാസ യോഗ്യത ഒരു രാഷ്ട്രീയ വിഷയമാണോയെന്ന് ശരദ് പവാര്‍ ചോദിച്ചു. ഇതു സമയം കളയല്‍ മാത്രമാണെന്നും പവാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ശരദ് പവാറിന്റെ പ്രതികരണം. വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന തകര്‍ച്ച പോലെയുള്ള നിര്‍ണായകമായ വിഷയങ്ങള്‍ ഉന്നയിക്കുകയാണ് നേതാക്കള്‍ ചെയ്യേണ്ടതെന്നു പവാര്‍ പറഞ്ഞു. ‘ഇപ്പോള്‍ ഒരാളുടെ ഡിഗ്രിയെക്കുറിച്ചാണ് ചോദ്യം ഉയരുന്നത്. ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ? മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വ്യാപകമാണ്. മഹാരാഷ്ട്രയില്‍ കൃഷിനാശത്തില്‍ കര്‍ഷകര്‍ നട്ടം തിരിയുന്നു. ഇത്തരം കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.’ പവാര്‍ പറഞ്ഞു. നേരത്തെ അദാനി വിഷയത്തിലും പ്രതിപക്ഷ നിലപാടിനു വിരുദ്ധമായി പവാര്‍ രംഗത്തുവന്നിരുന്നു. അദാനിക്കെതിരായ…
Read Moreയുദ്ധഭൂമിയില്‍ നിന്ന് രക്ഷിച്ചതിന് മോദിയ്ക്ക് നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി ! വീഡിയോ കാണാം…
റഷ്യന്‍ ആക്രമണം തുടരുന്ന യുക്രെയിനില്‍ നിന്നു തന്നെ രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ പാക്ക് വിദ്യാര്‍ഥിനി. അസ്മ ഷഫീഖ് എന്ന പാക്ക് വിദ്യാര്‍ഥിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി രേഖപ്പെടുത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പടിഞ്ഞാറന്‍ യുക്രെയ്നില്‍ നിന്നു പാക്കിസ്ഥാനിലേക്കുള്ള യാത്രയിലാണ് താനെന്നും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കൈത്താങ്ങായതിനു നന്ദി പറയുന്നതായും അസ്മ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ യുക്രെയ്ന് ഒഴിപ്പിക്കല്‍ ദൗത്യമായ ‘ഓപ്പറേഷന് ഗംഗ’ യുടെ ഭാഗമായി ബംഗ്ലദേശില്‍ നിന്നുള്ള ഒമ്പത് വിദ്യാര്‍ഥികളെ നാട്ടിലെത്താന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി രേഖപ്പെടുത്തി. പാക്കിസ്ഥാന്, തുര്‍ക്കി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യുക്രെയ്നിന്റെ അയല്‍രാജ്യങ്ങളിലേക്കു കടക്കാന്‍ ഇന്ത്യന്‍ പതാക ഉപയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. യുക്രെയ്നില്‍ നിന്നു തങ്ങളെ ഒഴിപ്പിക്കാന്‍ പാക്കിസ്ഥാന്…
Read Moreഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്‍കും ! എല്ലാവര്ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍; കോവിഡ് വാക്സിന് ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രി…
രാജ്യത്ത് കോവിഡ് വാക്സിന് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്സിനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രാജ്യത്ത് ആരോഗ്യരംഗം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി എല്ലാവര്ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പൂര്‍ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭ, ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കല്‍ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐഡി കാര്‍ഡ് ലഭിക്കുമെന്നും മോഡി പറഞ്ഞു. രാജ്യത്തെ അഞ്ചുകോടി സ്ത്രീകള്‍ക്ക് ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ നല്‍കുമെന്ന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ‘നമ്മുടെ സഹോദരിമാരുടെയും പെണ്മക്കളുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സര്‍ക്കാര്‍ ഏറെ ഉത്കണ്ഠപ്പെടുന്നുണ്ട്. 6000 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി…
Read Moreചാവേറായി സ്ഫോടനം നടത്തും ! മോദി ഹിറ്റ്ലര്‍; പാമ്പിനെവച്ച് കളിച്ചതിന് പുലിവാലു പിടിച്ച പാക് ഗായിക വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്…
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വിവാദ പ്രസ്താവനയുമായി പാക് ഗായിക റാബി പിര്‍സാദ. സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ച് ചാവേറായി നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ഗായികയുടെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഹിറ്റ്ലര്‍ എന്നാണ് റാബി വിശേഷിപ്പിച്ചിരിക്കുന്നത്. ‘കശ്മീരി കി ബേട്ടി’ എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. റാബിയുടെ ട്വീറ്റിനു സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ചിലര്‍ പരിഹസിച്ചു തള്ളിയപ്പോള്‍ ചിലര്‍ ചിത്രത്തെ ട്രോളാക്കി മാറ്റി രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ദേശീയ വസ്ത്രത്തില്‍ നിങ്ങള്‍ സുന്ദരിയായിരിക്കുന്നെന്നാണ് ചിലരുടെ കമന്റുകള്‍. ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനൊപ്പമാണ് എന്നതാണ് റാബി ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അഭിപ്രായങ്ങളുയര്‍ന്നു. ചാവേര്‍ ബെല്‍റ്റ് പാക്കിസ്ഥാന്റെ ദേശീയ വസ്ത്രമായി പ്രഖ്യാപിക്കണമെന്നും ചിലര്‍ പരിഹസിച്ചു. അതേസമയം ആദ്യമായല്ല റാബി മോദിക്കെതിരേയും ഇന്ത്യയ്ക്കെതിരേയും രംഗത്തുവരുന്നത്.…
Read Moreവിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന് ഒടുവില്‍ മറുപടി കിട്ടി ! ഏറെ കാത്തിരുന്നതിനു ശേഷം കിട്ടിയ മറുപടിയില്‍ സന്തുഷ്ടയായി എട്ടാംക്ലാസുകാരി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കത്ത് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരത്തെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി. കോട്ടണ്‍ ഹില്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂര്യാകൃഷ്ണയ്ക്കാണ് ഇത്തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി കത്ത് ലഭിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വട്ടവും മോദിസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സൂര്യകൃഷ്ണ അയച്ച കത്തിനാണ് ഇപ്പോള്‍ മോദിയുടെ മറുപടി കിട്ടിയിരിക്കുന്നത് ശ്രീ ബി. സൂര്യാ കൃഷ്ണാ ജി എന്നു തുടങ്ങുന്ന കത്തില്‍ അഭിനന്ദിച്ചതിന് നന്ദി അറിയിച്ചു. രാജ്യത്തെ 130 കോടി ജനങ്ങളുടേയും വിശ്വാസത്തിനായി നിലകൊള്ളുമെന്നും വികസനത്തിനും സുസ്തിരമായ സര്‍ക്കാരിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യം പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
Read Moreരണ്ടാമനില്‍ നിന്നും ഒന്നാമനിലേക്ക് അമിത് ഷാ യാത്ര തുടങ്ങി ! മന്ത്രിസഭയില്‍ എല്ലാം നിയന്ത്രിക്കുന്നത് ബിജെപിയുടെ ചാണക്യന്;അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് അമിത്ഷായുടെ ചുവടുവയ്പ്പുകള്‍ ഇങ്ങനെ…
ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ അമിത്ഷാ രണ്ടാമനായതോടെ പാര്‍ട്ടിയ്ക്കുള്ളിലെന്ന പോലെ സര്‍ക്കാരിലും അമിത്ഷാ നിര്‍ണായക ശക്തിയാവുകയാണ്. ആദ്യ മോദി മന്ത്രിസഭയില്‍ രാജ്നാഥ് സിംഗിനായിരുന്നു ആഭ്യന്തരം. മോദിയോളം പാര്‍ട്ടിയില്‍ സീനിയര്‍. എന്നാല്‍ രണ്ടാം തവണ അധികാരം കിട്ടുമ്പോള്‍ ആഭ്യന്തരം അമിത് ഷായ്ക്കാണ് മോദി നല്‍കിയത്. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മോദിക്കും രാജ്നാഥ് സിംഗിനും പിന്നാലെ മൂന്നാമനായിട്ടായിരുന്നു അമിത് ഷായുടെ അധികാരമേല്‍ക്കല്‍. എന്നാല്‍ മന്ത്രി കസേരയില്‍ എത്തിയതോടെ മോദിയുടെ യഥാര്‍ത്ഥ രണ്ടാമനായി അമിത് ഷാ മാറി. മന്ത്രിമാരെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമെല്ലാം അമിത് ഷായാണ്. വ്യക്തമായ തീരുമാനങ്ങളാണ് അമിത് ഷായ്ക്കുള്ളത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാശ്മീരില്‍ ചുവട് അതിശക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഈ സാഹചര്യത്തിലാണ് കാശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം പോലുള്ള വിഷയങ്ങള്‍ അമിത് ഷാ ചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്. കേന്ദ്ര ബജറ്റിലും പ്രതിരോധ തീരുമാനങ്ങളിലുമെല്ലാം ഇനി അമിത് ഷായുടെ മനസ്സ് തന്നെയാകും…
Read Moreമോദി വീണ്ടും അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു അവനു അദ്ദേഹത്തിന്റെ പേരിടാമെന്ന് ! നവജാത ശിശുവിന് നരേന്ദ്രമോദിയുടെ പേരിട്ട് മുസ്ലിം കുടുംബം
ഗോണ്ട: രാജ്യത്ത് വീണ്ടും മോദി തരംഗം ആഞ്ഞടിച്ചതോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന 23 നു ജനിച്ച ഒരു കുഞ്ഞിനു നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുകയാണ് ഒരു മുസ്ലീം കുടുംബം. യുപിയിലെ ഗോണ്ടയിലാണ് സംഭവം. ‘കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു അവനു അദ്ദേഹത്തിന്റെ പേരിടാമെന്ന്.’ ന്യൂസ് ഏജന്‍സി എഎന്‍.ഐയോട് കുട്ടിയുടെ അമ്മ മേനജ് ബീഗം പറഞ്ഞു. മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന് വളരണമെന്നാണ് ആഗ്രഹമെന്നും മേനജ് പറയുന്നു. തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് ദേശീയ ജനാധിപത്യ സഖ്യം നേടിയത്. ഇതില്‍ ബിജെപി ഒറ്റയ്ക്കു തന്നെ 303 സീറ്റുകള്‍ നേടി. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകള്‍ മാത്രമാണ് വേണ്ടത്. Gonda: Family names their newborn son 'Narendra Modi'. Menaj Begum,…
Read More