ചെന്നൈ: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഓരോത്തര്‍ക്കും ഓരോ കാരണമുണ്ട്. ജയിക്കുകയില്ലെന്ന് ഉറപ്പാണെങ്കിലും പലരും മത്സരിക്കുന്നത് ചില കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ജസ്റ്റിസ് സി.എസ് കര്‍ണന്‍ ഇത്തവണ തെരഞ്ഞടുപ്പ് ഗോദയിലിറങ്ങുന്നതും ഈ ലക്ഷ്യത്തോടെയാണ്. സിനിമാതാരങ്ങളെ കര്‍ണന് വലിയ താല്‍പര്യമില്ല എങ്കിലും കക്ഷിയെക്കുറിച്ച് പറയുമ്പോള്‍ ‘ഓര്‍മവരിക എന്‍ വഴി’ എന്ന രജനിയുടെ മാസ് ഡയലോഗാണ്. പദവിയിലിരിക്കെ കോടതിയലക്ഷ്യക്കേസില്‍ ജയിലില്‍ പോയ ആദ്യ ജഡ്ജി ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിലാണ്. സെന്‍ട്രല്‍ ചെന്നൈയില്‍ ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണു അങ്കം. അഴിമതി തുടച്ചു നീക്കാന്‍ 6 മാസം മുന്‍പു രൂപീകരിച്ചതാണു പാര്‍ട്ടി. തിരുവള്ളൂര്‍ മണ്ഡലത്തിലുള്‍പ്പെടുന്ന ആവഡിയാണ് കര്‍ണന്റെ പാര്‍ട്ടി ഓഫീസ്. ഭാര്യ സരസ്വതിയുടെ പേരിലുള്ള സില്‍ക് സ്‌റ്റോറിന്റെ രണ്ടാമത്തെ നിലയിലാണ് ഓഫീസ്. ചുമരിലെ പോസ്റ്ററില്‍ വലുതായി ചിത്രീകരിച്ചിരിക്കുന്ന എംബ്ലത്തിനൊരു കര്‍ണന്‍ ടച്ചുണ്ട്. പണം കൈമാറുന്ന രണ്ടു കൈകള്‍. അവയ്ക്കു…
Read MoreTag: narendramodi
സൈനിക ക്യാമ്പില്‍ നല്‍കുന്നത് മോശം ഭക്ഷണമാണെന്നു പറഞ്ഞുകൊണ്ട് വീഡിയോ ഇറക്കിയ ജവാന്‍ മോദിയ്‌ക്കെതിരേ മത്സരിക്കുന്നു; തന്റെ ഉദ്ദേശ്യം എന്തെന്നു ജവാന്‍ വ്യക്തമാക്കുന്നത് ഇങ്ങനെ…
സൈനിക ക്യാമ്പില്‍ നല്‍കുന്ന ഭക്ഷണം മോശമാണെന്നു പറഞ്ഞ് വീഡിയോ ഇറക്കിയതിന് ബിഎസ്എഫ് പുറത്താക്കിയ ജവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരേ വാരണാസിയില്‍ മത്സരിക്കും. മോശം ഭക്ഷണം നല്‍കിയത് പരസ്യമാക്കിയതിനെ തുടര്‍ന്ന് ബിഎസ്എഫിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടെന്ന് കാണിച്ചായിരുന്നു തേജ് ബഹദൂര്‍ യാദവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഇദ്ദേഹത്തിന്റെ വീഡിയോ അന്ന് വൈറലായി മാറുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്നും മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നെങ്കിലും സ്വതന്ത്രനായാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിക്കുകയോ തോല്‍ക്കുകയോ അല്ല തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.’സൈനികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. ജവാന്മാരുടെ പേരില്‍ വോട്ട് ചോദിക്കുന്ന മോദി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല,’ തേജ് പറഞ്ഞു. ജനുവരി 2017ലാണ് സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് പറഞ്ഞ് തേജ്…
Read More‘മോദിയെ കൊല്ലാനുള്ള കരാര്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോ? എന്റെ കൈവശം അതിനായുള്ള നല്ലൊരു പദ്ധതിയുണ്ട്’;മോദിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്കിലൂടെ കൊലവിളി നടത്തുന്ന പ്രവണത ഏറിവരികയാണ്. ഇത്തരത്തില്‍ പ്രധാനമന്ത്രിയെ കൊല്ലാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഫേസ്ബുക്കിലൂടെ തട്ടിവിട്ട യുവാവ് ഒടുവില്‍ പെട്ടു എന്നു പറഞ്ഞാല്‍ മതിയെല്ലോ. രാജസ്ഥാന്‍ സ്വദേശിയായ 31-കാരന്‍ നവീന്‍കുമാര്‍ യാദവിനെയാണ് ബജാജ് നഗര്‍ പൊലീസ് അറസ്റ്റുചെയ്തത്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നിരാശനായതിനാലാണ് താന്‍ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞതെന്നാണ് യുവാവ് പൊലീസിനു നല്‍കിയ മൊഴി. ‘മോദിയെ കൊല്ലാനുള്ള കരാര്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോ? എന്റെ കൈവശം അതിനായുള്ള നല്ലൊരു പദ്ധതിയുണ്ട്’- മാര്‍ച്ച് 26-ന് നവീന്‍ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. പോസ്റ്റ് പിന്നീട് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും പൊലീസില്‍ പരാതിയെത്തിയിരുന്നു.പ്രകോപനകരമായ പ്രസ്താവന, പൊതുസമാധാനം തകര്‍ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
Read More