ചന്ദ്രനില്‍ താമസമാക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ എന്തു ചെയ്യും ! ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ കൈകോര്‍ത്ത് നാസയും നോക്കിയയും…

ലോകത്തെ ഇന്റര്‍നെറ്റ് ടെക്‌നോളജി 4ജിയില്‍ നിന്ന് 5ജിയില്‍ എത്തിയിരിക്കുകയാണ്. ഭാവിയില്‍ മനുഷ്യന്‍ ചന്ദ്രനില്‍ വാസമുറപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ അവിടെയും ഇന്റര്‍നെറ്റ് ആവശ്യമല്ലേ…അതിനുള്ള വഴി തേടുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കാനായി കൈകോര്‍ക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയും ഇപ്പോള്‍. ചന്ദ്രനിലേക്ക് വേണ്ട നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്സ് പങ്കാളിയാകുമെന്നാണ് നാസയുടെ പ്രഖ്യാപനം. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി 1.41 കോടി ഡോളറാണ് നാസ അനുവദിച്ചത്. ബഹിരാകാശത്ത് 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് സ്്ഥാപിക്കുകയാണ് നോക്കിയയുടെ ഉദ്യമം.ഈ സംവിധാനത്തിന് ഉയര്‍ന്ന വേഗതയില്‍, കൂടുതല്‍ ദൂരത്തേക്ക് ചന്ദ്രനില്‍ നിന്നും ആശയവിനിമയം നടത്താന്‍ സാധിക്കും. ട്വിറ്ററിലൂടെയാണ് ബെല്‍ ലാബ്സ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനില്‍ ആദ്യ…

Read More

മാലാഖയെപ്പോലെ പറക്കുന്നു ! വലിപ്പം ഭൂമിയെ കവച്ചു വെയ്ക്കുന്ന വലിപ്പം; നാസയുടെ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശപ്പെട്ട് ബഹിരാകാശ നിരീക്ഷകന്‍…

ബഹിരാകാശത്ത് അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശവാദം. നാസയുടെ ബഹിരാകാശ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി ബഹിരാകാശ നിരീക്ഷകനാണ് അവകാശവാദം ഉന്നയിച്ചത്. നാസ പകര്‍ത്തിയ സൂര്യന്‍ ചിത്രത്തിലാണ് വിചിത്രമായ രൂപം ശ്രദ്ധയില്‍പ്പെട്ടത്. സൂര്യനില്‍ നിന്ന് ചില ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുളള യാത്രയിലായിരുന്നു അന്യഗ്രഹ ജീവിയെന്നും ബഹിരാകാശ നിരീക്ഷകന്‍ അവകാശപ്പെടുന്നു. ബഹിരാകാശ നിരീക്ഷകനായ സ്‌കോട്ട് വാറിംഗ് തന്റെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ കുറിച്ചത്. നാസയുടെ സൂര്യന്റെ ചിത്രം പരിശോധിച്ചപ്പോഴാണ് അന്യഗ്രഹ ജീവി ശ്രദ്ധയില്‍പ്പെട്ടത്. ചിറകുകളുളള മാലാഖയെ പോലെ തോന്നിപ്പിക്കുന്ന അന്യഗ്രഹജീവിയെയാണ് സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്ടത്. അന്യഗ്രഹ ജീവി തിരിഞ്ഞപ്പോഴാണ് മാലാഖലയുടേത് പോലുളള ചിറകുകള്‍ പ്രത്യക്ഷമായത്. ഭൂമിയെക്കാള്‍ വലുപ്പം ഉളളതായി സംശയിക്കുന്നതായും ബഹിരാകാശ നിരീക്ഷകന്‍ അവകാശപ്പെട്ടു. സാധാരണയായി ബഹിരാകാശ പേടകത്തിന് ചിറകുകള്‍ ഉണ്ടാവാറില്ല. സൂര്യനില്‍ നിന്ന് ഏതോ കണിക എടുക്കാന്‍ ഈ അന്യഗ്രഹ ജീവി പോയതാണെന്ന് സംശയിക്കുന്നു. അതിന് ശേഷം അവരുടെ സ്വന്തം ലോകത്തേയ്ക്ക്…

Read More

തനിയെ നിരങ്ങി നീങ്ങുന്ന പാറക്കല്ലുകളുടെ പിന്നിലെ ആ രഹസ്യം മറനീക്കുന്നു ! നാസയുടെ വെളിപ്പെടുത്തല്‍ കേട്ട് ആശ്ചര്യപ്പെട്ട് ശാസ്ത്രപ്രേമികള്‍…

ലോകത്ത് ചുരുളഴിയാത്ത പല രഹസ്യങ്ങളുമുണ്ട്. ശാസ്ത്രപ്രേമികളെ ഏറെക്കാലമായി അദ്ഭുതപ്പെടുത്തുന്ന കാര്യമാണ് അമേരിക്കയിലെ ഡെത്ത് വാലിയിലെ ചലിക്കുന്ന കല്ലുകള്‍. ഇതേപ്പറ്റി നിരവധി കഥകളാണ് പ്രചരിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇതേ കുറിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഡെത്ത് വാലിയിലെ റെയ്സ്ട്രാക് പ്ലേയ എന്ന വരണ്ട തടാകത്തിലാണ് കല്ലുകളുടെ ചലിക്കുന്നത്. ഇത്തരത്തില്‍ കല്ലുകള്‍ സഞ്ചരിക്കുന്നതിന് പിന്നില്‍, മഞ്ഞുകാലത്ത് കല്ലിന്റെ പുറംഭാഗത്തായി ഈര്‍പ്പം മാറി നേരിയ മഞ്ഞുപാളികള്‍ രൂപപ്പെടാറുണ്ട്. അപ്പോള്‍ തടാകത്തിന്റെ അടിത്തട്ട് മഞ്ഞും ഈര്‍പ്പവും നിറഞ്ഞ് ചെളി പരുവമായിട്ടുണ്ടാവും. പ്രദേശത്തെ ശക്തമായ കാറ്റ് കൂടി ഇടപെടുന്നതോടെ കല്ലുകള്‍ നേര്‍ത്ത മഞ്ഞുപാളികളുടെ സഹായത്തില്‍ നിരങ്ങി നീങ്ങും. സൂര്യന്‍ ഉദിച്ച് മഞ്ഞ് ഉരുകിപോയാല്‍ ചലനം അവസാനിക്കുകയും ചെയ്യും വീണ്ടും പഴയ അവസ്ഥ വരുമ്പോള്‍ കല്ലുകള്‍ ചലിക്കുകയും ചെയ്യുന്നതാണെന്നാണ് നാസ വ്യക്തമാക്കുന്നത്. ഈ അദ്ഭുതപ്രതിഭാസം കാണപ്പെടുന്ന റേസ്ട്രാക് പ്ലേയ തടാകം ഏതാണ്ട്…

Read More

അസ്വഭാവികമായി എന്തോ കണ്ടപ്പോള്‍ സംശയം തോന്നി ! ഉടന്‍ തന്നെ അത് നാസയെ അറിയിച്ചു; വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാസയെ സഹായിച്ചത് തമിഴ്‌നാട് സ്വദേശി ഷണ്മുഖ സുബ്രഹ്മണ്യന്‍…

ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാസയെ സഹായിച്ചത് തമിഴ്‌നാട് സ്വദേശിയായ ഷണ്മുഖ സുബ്രഹ്മണ്യന്റെ നിരീക്ഷണം. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള നാസയുടെ ഉപഗ്രഹമാണ് സെപ്തംബറില്‍ ചന്ദ്രോപരിതലത്തില്‍ വേര്‍പെട്ടു പോയ ഇന്ത്യയുടെ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. നാസ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഉള്‍പ്പെടെയാണ് നാസ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. രണ്ട് ഡസനോളം വരുന്ന പ്രദേശങ്ങളിലായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 23 കഷണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രംലാന്‍ഡര്‍ കണ്ടെത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അവശിഷ്ടങ്ങള്‍. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ഭാഗം കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമാണ് നാസ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഐ.എസ്.ആര്‍.ഒ ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബര്‍ മാസത്തില്‍ ലൂണാറെടുത്ത ചിത്രങ്ങളാണ് നിലവില്‍ ലഭിച്ചിരിക്കുന്നതില്‍ ഏറ്റവും വ്യക്തമെന്നും നാസ പറയുന്നു. ചെന്നൈ സ്വദേശിയായ ഷണ്മുഖ സുബ്രഹ്മണ്യനാണ് നാസയ്ക്ക്…

Read More

ഇന്ത്യയുടെ വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്താനാകുമെന്ന് നാസയുടെ ഉറപ്പ് ! പ്രദേശത്തെ ചിത്രങ്ങള്‍ വെളിച്ചത്തില്‍ പകര്‍ത്തി; ഇസ്രോയ്ക്ക് ശുഭപ്രതീക്ഷ…

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്താനാകുമെന്ന നാസയുടെ ഉറപ്പ്. നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) വിക്രം ലാന്‍ഡര്‍ ലാന്‍ഡ് ചെയ്തുവെന്ന് കരുതുന്ന പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. നല്ല വെളിച്ചമുള്ള സമയത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്നും ലാന്‍ഡറിനായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും എല്‍ആര്‍ഒ പ്രോജക്ട് സയന്റിസ്റ്റ് നോവ പെട്രോ പറഞ്ഞു. തിങ്കളാഴ്ച എല്‍ആര്‍ഒ ഇതുവഴി പോകുമ്പോള്‍ ലൈറ്റിങ് കൂടുതല്‍ അനുകൂലമായിരുന്നു ( ഇപ്പോള്‍ ഈ പ്രദേശത്ത് നിഴല്‍ കുറവാണ്) എന്നും പെട്രോ പറഞ്ഞു. സെപ്റ്റംബര്‍ 17 ന് എല്‍ആര്‍ഒയുടെ അവസാന ഫ്‌ളൈ ഓവറിനിടെ എടുത്ത ചിത്രങ്ങളില്‍ വിക്രം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞില്ല. സന്ധ്യയായപ്പോള്‍ ചന്ദ്രോപരിതലത്തിന്റെ ഭൂരിഭാഗത്തും മൂടിക്കെട്ടിയ നീണ്ട നിഴലുകളായിരുന്നു. തിങ്കളാഴ്ച എല്‍ആര്‍ഒ വീണ്ടും വിക്രമിന്റെ ലാന്‍ഡിംഗ് പ്രദേശത്തിനു മുകളിലൂടെ പറന്നു ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കാമറ ടീം ചിത്രങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിക്രം…

Read More

വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുന്നു…അവസാന ശ്രമവുമായി ഐഎസ്ആര്‍ഒ; പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന കാര്യങ്ങള്‍ ഇങ്ങനെ…

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ചന്ദ്രയാന്‍-2 അവസാന നിമിഷമുണ്ടായ പാളിച്ചയെത്തുടര്‍ന്ന് ഫലപ്രാപ്തിയിലെത്താതെ പോവുകയായിരുന്നു.അവസാന നിമിഷം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലാന്‍ഡറെ കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷയായി. ഏറ്റവും അവസാനം നിരാശതരുന്ന വാര്‍ത്തയാണ് വരുന്നത്. ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി തീരാന്‍ ഏഴുദിവസം മാത്രമേ ഇനിയുള്ളൂ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇനിയൊരൊറ്റ സാധ്യതയാണ് ശാസ്ത്ര ലോകത്തിന് മുന്നിലുള്ളത്. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ സിഗ്‌നല്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ വലിയ സാധ്യത തന്നെയുണ്ടാകും. എന്നാല്‍ അതിന് അത്ഭുതം തന്നെ സംഭവിക്കണമെന്നാണ് കരുതുന്നത്. അതേസമയം ശാസ്ത്രജ്ഞന്‍മാര്‍ക്ക് എല്ലാ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുണ്ട്. പണം ഒരു പ്രശ്നമേയല്ലെന്നും വിജയക്കുതിപ്പാണ് വേണ്ടതെന്നുമാണ് മോദിയുടെ നിലപാട്. മോദിയുടെ ശക്തമായ പിന്തുണ ശാസ്ത്രജ്ഞര്‍ക്ക് വലിയ…

Read More

5ജി വന്നാല്‍ എല്ലാം കുളമാകുമോ ? ഇപ്പോഴത്തെ അവസ്ഥയില്‍ 5ജി എത്തിയാല്‍ സിഗ്നലുകളെ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന് നാസയുടെ മുന്നറിയിപ്പ്…

5ജിയുടെ വരവ് ഇന്റര്‍നെറ്റ് രംഗത്ത് അതിവേഗ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരിക്കുന്നത്. 5ജി വരുന്നതോടെ നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നു കരുതിയിരിക്കെയാണ് ഇപ്പോഴത്തെ അവസ്ഥയില്‍ 5ജി വന്നാല്‍ എല്ലാം കുളമാകാനാണു സാധ്യതയെന്ന് നാസയും യുഎസ് പ്രതിരോധവകുപ്പും വെളിപ്പെടുത്തിയിരിക്കുന്നത്. 5ജി സിഗ്‌നലുകള്‍ കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന ഉപഗ്രഹങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇത് ആഗോളതലത്തില്‍ കാലാവസ്ഥാപ്രവചനങ്ങള്‍ അവതാളത്തിലാക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതു ചൂണ്ടിക്കാട്ടി 5ജി സ്‌പെക്ട്രം ലേലം ഉടന്‍ നടത്തരുതെന്നു നാസയും യുഎസ് പ്രതിരോധവകുപ്പും സര്‍ക്കാരിനോട് മാസങ്ങളായി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അതു തള്ളിക്കളഞ്ഞുകൊണ്ട് ഇപ്പോള്‍ 5ജി സ്‌പെക്ട്രം ലേലം ആരംഭിച്ച സാഹചര്യത്തിലാണ് എല്ലാം കുളമാകാന്‍ പോകുന്നു എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്. ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള 5ജി സിഗ്‌നലുകള്‍ അന്തരീക്ഷത്തിലെ ബാഷ്പധ്രുവീകരണം കൃത്യമായി അളന്നെടുക്കാനുള്ള കാലാവസ്ഥാ ഉപഗ്രങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇത് തെറ്റായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. അന്തരീക്ഷബാഷ്പത്തെ ഉപഗ്രഹങ്ങള്‍…

Read More

ചന്ദ്രനില്‍ പോയവരെല്ലാം വെറും കൈയ്യോടെയല്ല മടങ്ങിയത് ! എന്തായിരുന്നു ചന്ദ്രനില്‍ നിന്നും ശേഖരിച്ചത് ? അരനൂറ്റാണ്ടിനു ശേഷം നാസ ആ സത്യം പുറത്തു വിടുന്നു…

ഒരു കാലത്ത് ആകാശത്തെ ഒരു കാഴ്ച മാത്രമായിരുന്ന ചന്ദ്രനെ മനുഷ്യര്‍ കീഴടക്കിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അമേരിക്കയുടെ അപ്പോളോ-17 ദൗത്യം 1972 ഡിസംബര്‍ ഏഴിനു പറന്നുയര്‍ന്നതിനു ശേഷം ചന്ദ്രനിലേക്ക് ഇതുവരെ മറ്റാരും യാത്ര പോയിട്ടില്ല. അവസാനമായി ചന്ദ്രനില്‍ നിന്നു കയറിയതാവട്ടെ അമേരിക്കന്‍ ആസ്‌ട്രോനട്ട് യൂജിന്‍ സെര്‍നോണും. 1969 ജൂലൈ 16ലെ അപ്പോളോ-11ന്റെ യാത്ര മനുഷ്യ ചരിത്രത്തിലെ തന്നെ ഒരു ഏടായിരുന്നു. നീല്‍ ആംസ്‌ട്രോംഗും എഡ്വിന്‍ ആള്‍ഡ്രിനും മൈക്കള്‍ കോളിന്‍സും അന്ന് ചന്ദ്രനില്‍ നിന്നും മടങ്ങിയത് ചുമ്മാ കയ്യും വീശിയല്ല തിരികെയെത്തിയത്. എല്ലാവരും ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് പലതരം സാംപിളുകള്‍ ശേഖരിച്ചിരുന്നു. അപ്പോളോ 17 ദൗത്യത്തിലുണ്ടായിരുന്നവരാകട്ടെ ഒരു പടി കൂടി മുന്നോട്ടു പോയി. അവര്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഒരു കുഴല്‍ ഇറക്കി അതിന്റെ സാംപിള്‍ ശേഖരിച്ചു. ഏകദേശം 800 ഗ്രാം ചന്ദ്രനിലെ മണ്ണാണ് അത്തരത്തില്‍ ഭൂമിയിലേക്കു കൊണ്ടുവന്നത്. എന്നാല്‍ അരനൂറ്റാണ്ടു…

Read More

നത്തിംഗ് ഈസ് ഇപോസിബിള്‍ ! ചൊവ്വയാത്ര സാധ്യമെന്ന് തെളിയിച്ച് നാസയുടെ ചെറുസാറ്റലൈറ്റുകള്‍; ഇനി ഏതൊരു മനുഷ്യനും ചൊവ്വായാത്ര സ്വപ്‌നം കാണാം…

ഭൂമിയ്ക്കു പുറത്ത് മനുഷ്യനൊരു വാസസ്ഥലം എന്ന നിലയ്ക്കാണ് ചൊവ്വ ഗവേഷണങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നിരുന്നാലും ചൊവ്വയാത്ര ഒരിക്കലും നടക്കില്ലെന്നു കരുതുന്ന ഒരു വിഭാഗം ആളുകളും നമ്മുടെ സമൂഹത്തിലുണ്ട്. ചൊവ്വ യാത്രികര്‍ക്ക് വാനോളം പ്രതീക്ഷ നല്‍കുന്ന വിവരമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗ്രഹാന്തര യാത്ര അസാധ്യമായ കാര്യമല്ലെന്നു തെളിയിച്ച ശേഷമാണ് നാസയുടെ ചെറു സാറ്റലൈറ്റുകള്‍ ബഹിരാകാശത്ത് അപ്രതീക്ഷമായത്. കഴിഞ്ഞ വര്‍ഷം നാസയുടെ പര്യവേഷണ വാഹനമായ ഇന്‍സൈറ്റിനൊപ്പം വിക്ഷേപിക്കപ്പെട്ട മാര്‍ക്കോ സാറ്റ്ലൈറ്റുകളാണ് ചരിത്രനേട്ടം കൈവരിച്ചത്. ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷമാണ് ഇവ നിശബ്ദമായതെന്നതിനാല്‍ ഈ ദൗത്യം വിജയകരമായാണ് നാസ കണക്കാക്കുന്നത്. മാര്‍ക്കോ സാറ്റലൈറ്റുകള്‍ക്ക് സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ഇവ, വാള്‍ ഇ എന്നീ പേരുകളാണ് നല്‍കിയിരുന്നത്. കൈവെള്ളയില്‍ ഒതുങ്ങുന്ന ക്യൂബ്സാറ്റുകളുടെ പരിഷ്‌കരിച്ച രൂപമാണ് മാര്‍ക്കോ സാറ്റ്ലൈറ്റുകള്‍. നേരത്തെ ഇത്തരം സാറ്റ്ലൈറ്റുകള്‍ ഭൂമിക്ക് ചുറ്റും കറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഭൂമിയുടെ പരിധി വിട്ടു പോകുന്നത്.…

Read More

പിച്ച വച്ചു നടക്കാന്‍ കൊതിയായി ! ആറുമാസത്തെ ബഹിരാകാശ വാസം ശരീരികാവസ്ഥ ആകെ മാറ്റി; ഭൂമിയില്‍ തിരിഞ്ഞിറങ്ങിയ ശേഷം നടക്കാന്‍ ബുദ്ധിമുട്ടി ബഹിരാകാശ യാത്രികന്‍; വീഡിയോ വൈറലാകുന്നു…

ബഹിരാകാശത്തെയും ഭൂമിയിലെയും സ്ഥിതിഗതികള്‍ വ്യത്യസ്ഥമാണെന്ന് നമുക്കറിയാം. ഭൂമിയില്‍ ഉള്ളതിനേക്കാള്‍ ഭാരക്കുറവായിരിക്കും നമുക്ക് ബഹിരാകാശത്ത് അനുഭവപ്പെടുക. ബഹിരാകാശയാത്രയ്ക്കു ശേഷം തിരിച്ചെത്തുന്ന പലരും ഭൂമിയിലെ സ്ഥിതിഗതികളുമായി പൊരുത്തപ്പെടാന്‍ ഏറെബുദ്ധിമുട്ടാറുണ്ട്. ഇതേ അവസ്ഥയിലാണ് നാസയുടെ ബഹിരാകാശ യാത്രികന്‍ ഡ്രൂ ഫ്യൂസ്റ്റല്‍ ഇപ്പോള്‍. ആറ് മാസത്തിലധികം ബഹിരാകാശത്ത് ചെലവിട്ടശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഫ്യൂസ്റ്റലിനാണ് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. 197 ദിവസങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ചെലവഴിച്ചശേഷം ഭൂമിയില്‍ തിരിച്ചെത്തിയതായിരുന്നു 56കാരനായ ഫ്യൂസ്റ്റല്‍. ഭൂമിയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ഫ്യൂസ്റ്റലിന് നടക്കുന്നത് എങ്ങനെയാണെന്ന് മറന്ന് പോയിരുന്നു. ബുദ്ധിമുട്ടി നടക്കുന്ന ഫ്യൂസ്റ്റലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. ഒക്ടോബര്‍ അഞ്ചിന് ഷൂട്ട് ചെയ്ത വീഡിയോ നാസ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഭൂമിയില്‍ തിരിച്ചെത്തിയതിനുശേഷം കണ്ണടച്ച് നടക്കാനും ഫ്യൂസ്റ്റലിന് സാധിച്ചിരുന്നില്ല. 197 ദിവസം ബഹിരാകാശത്ത് ഭാരമില്ലാതെ ഒഴുകി നടന്നതാണ് ഫ്യൂസ്റ്റല് നടക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം. നാസയുടെ 56-ാമത് പര്യവേക്ഷണ…

Read More