ഭൂമിയില്‍ നിലനില്‍പ്പ് അസാധ്യമായാല്‍ മനുഷ്യന്‍ എന്തു ചെയ്യും ? കഴിഞ്ഞ കുറേക്കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. ഇന്ന് ആ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ചൊവ്വാ ഗ്രഹത്തെ ലക്ഷ്യം വച്ച് നാസ ആറ് മാസം മുമ്പ് അയച്ചിരുന്ന റോബോട്ട് സ്‌പേസ്ഷിപ്പായ ഇന്‍സൈറ്റ് അര്‍ധരാത്രി ചൊവ്വയില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നത്. അമേരിക്കയുടെ ഈ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയില്‍ ലാന്‍ഡ് ചെയ്യാനെടുക്കുന്ന ആറര മിനുറ്റ് സമയം അതിനിര്‍ണായകമാണെന്നാണ് മുന്നറിയിപ്പ്. ഇതോടെ ചരിത്രം വഴിമാറാന്‍ പോവുന്ന വിവരങ്ങളായിരിക്കും അവിടെ നിന്നും ലഭിക്കാന്‍ തുടങ്ങുന്നത്. കഴിഞ്ഞ ആറ് മാസങ്ങളായി മണിക്കൂറില്‍ 123000 മൈല്‍ വേഗതയില്‍ ചൊവ്വയെ ലക്ഷ്യമാക്കി കുതികുതിച്ച് കൊണ്ടിരിക്കുന്ന ഇന്‍സൈറ്റിനെ മണിക്കൂറില്‍ അഞ്ച് മൈല്‍ വേഗത്തിലേക്ക് കുറച്ച് ലാന്‍ഡ് ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ചൊവ്വയിലെ അറിയപ്പെടാത്ത രഹസ്യങ്ങളെക്കുറിച്ച് അറിയുകയും അത് മനുഷ്യരാശിയുടെ നേട്ടത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയുമാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം. ഒരു ബില്യണ്‍ ഡോളര്‍ മുടക്കിയാണ് നാസ…
Read MoreTag: NASA
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ മനുഷ്യ സാന്നിദ്ധ്യം അവസാനിപ്പിക്കാന്‍ നാസ ഒരുങ്ങുന്നു; നിലവില്‍ ഉള്ളവരെ ജനുവരിയോടെ തിരിച്ചിറക്കും; നാസയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് ഈ സംഭവം…
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ മനുഷ്യസാന്നിദ്ധ്യം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അവസാനിപ്പിക്കാനൊരുങ്ങുന്നു. രണ്ട് ബഹിരാകാശ യാത്രികരുമായി പുറപ്പെട്ട സോയുസ് റോക്കറ്റ് യന്ത്രതകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നിരുന്നു. ഇതാണ് നാസയെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്. നിലവില്‍ ബഹിരാകാശ നിലയത്തിലെ യാത്രികരെ ജനുവരിയോടെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാമെന്നാണ് കരുതുന്നത്. നേരത്തെ ഡിസംബറില്‍ ഇവരെ തിരിച്ചെത്തിക്കാമെന്നാണ് കരുതിയിരുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരെ തിരികെയെത്തിക്കാനുള്ള പേടകം കഴിഞ്ഞ ജൂണിലാണ് ബഹിരാകാശത്തെത്തിയത്. 200 ദിവസം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ഈ പേടകത്തിലെ ബാറ്ററിയിലുണ്ട്. സാങ്കേതികമായി അടുത്ത വര്‍ഷം ജനുവരിയില്‍ ഈ ഊര്‍ജ്ജം തീരും. അതിന് മുന്‍പ് ഐഎസ്എസിലുള്ളവരെ തിരിച്ചെത്തിക്കേണ്ടി വരും. അതേസമയം, ഭക്ഷണത്തിന്റെയും മറ്റു സൗകര്യങ്ങളുടേയും കാര്യത്തില്‍ നിലവില്‍ ഐഎസ്എസിലെ സഞ്ചാരികള്‍ക്ക് യാതൊരു ഭീഷണിയുമില്ല. ജപ്പാന്റെയും അമേരിക്കയുടേയും ആളില്ലാ റോക്കറ്റുകള്‍ സാധനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഐഎസ്എസിലെത്തിക്കുന്നുണ്ട്. സോയൂസ് റോക്കറ്റിന്റെ സാങ്കേതിക തകരാറ് കണ്ടുപിടിച്ച് പരിഹരിക്കാതെ യാത്രികരെ…
Read Moreമഴയില്‍ മുങ്ങിത്താഴുന്ന കേരളത്തിന്റെ സാറ്റലൈറ്റ് കാഴ്ചകളും റിപ്പോര്‍ട്ടുകളുമായി നാസ; ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് ചിത്രങ്ങള്‍ പുറത്തു വിടുന്നു
കേരളം മഴയില്‍ മുങ്ങിത്താഴുമ്പോള്‍ കേരളത്തിന്റെ ബഹിരാകാശ കാഴ്ചകള്‍ പുറത്തു വിട്ടിരിക്കുകയാണ് നാസ.ഭീതിപ്പെടുത്തുന്നതാണ് നാസ പുറത്തു വിട്ടിരിക്കുന്ന ചിത്രങ്ങള്‍. നാസയുടെ കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങള്‍ ഓരോ രണ്ടു– മൂന്നു മണിക്കൂറിലും പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങള്‍ എങ്ങനെ തുടങ്ങി വിവരങ്ങളെല്ലാം നാസ ചിത്രങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് പുറത്തുവിടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ട് തന്നെ തയാറാക്കുന്നുണ്ട്. ജിപിഎം കോര്‍ ഒബ്‌സര്‍വേറ്ററി ആ എന്നീ ഉപഗ്രഹങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ഡേറ്റകളുമാണ് കാലാവസ്ഥാ ഭൂപടങ്ങള്‍ നിര്‍മിക്കാന്‍ നാസ ഉപയോഗിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ തയാറാക്കുന്നത്. നാസയുടെ ഐഎംഇആര്‍ജിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കേരളത്തില്‍ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതല്‍ വിവരങ്ങളും ഭൂപടങ്ങളും നാസ ഉപഗ്രഹങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഓരോ…
Read Moreമനുഷ്യരുടെ ഡിഎന്‍എ മാറ്റിമറിക്കാന്‍ നാസ; ഡിഎന്‍എയില്‍ പ്രകടമായ മാറ്റം വരുത്തുന്ന മരുന്ന് ഉടന്‍ പരീക്ഷിക്കും; നാസയുടെ ഉദ്ദേശ്യം ഞെട്ടിക്കുന്നത്
സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് ഏറ്റവും താത്പര്യമുള്ള ഗ്രഹമേതെന്ന ചോദ്യത്തിന് ഉത്തരമാണ് ചൊവ്വ. ഭൂമിയില്‍ നിന്ന് ഏകദേശം 22.5 കിലോമീറ്റര്‍ ദൂരെയുള്ള ഈ ചുവപ്പന്‍ ഗ്രഹം മനുഷ്യരുടെ ജീവിതത്തില്‍ പലരീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ചൊവ്വയിലേക്ക് ചേക്കേറാനൊരുങ്ങിയിരിക്കുന്ന മനുഷ്യരെ കാത്തിരിക്കുന്നത് ഏറെ ദോഷകരമായ അന്തരീക്ഷമാണെന്നാണ് നാസയിലെ ഗവേഷകര്‍ പറയുന്നത്. കുറേ പരീക്ഷണ വാഹനങ്ങള്‍ അയച്ചെങ്കിലും ചൊവ്വ എന്താണെന്ന കാര്യത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. മനുഷ്യന്റെ തലച്ചോര്‍ തകര്‍ക്കുന്ന റേഡിയേഷനുകളുടെ അതിപ്രസരമാണ് ചൊവ്വയിലെന്ന് ചില പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതിനിടെയും അവിടേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ. സിനിമകളിലൂടെ പലരും ഇതിനകം ചൊവ്വയിലെത്തിക്കഴിഞ്ഞെങ്കിലും പക്ഷേ 2030ഓടെ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുമെന്നാണ് നാസയുടെ ഉറപ്പ്. അവിടത്തെ കനത്തെ റേഡിയേഷനെ നേരിടാനുള്ള ‘പടച്ചട്ട’ ഉള്‍പ്പെടെ തയാറാക്കുന്ന തിരക്കിലാണ് ഗവേഷകരിപ്പോള്‍. യാത്രയുടെ വേഗതയനുസരിച്ച് 150 മുതല്‍ 300 വരെ ദിവസങ്ങളെടുക്കും ചൊവ്വയിലെത്താന്‍. ഭൂമിയിലാണെങ്കില്‍ ബഹിരാകാശത്തെ റേഡിയേഷനില്‍ നിന്നു…
Read Moreചരിത്ര നേട്ടവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി; റിഫാത്ത് ഷാരൂഖ് നിര്‍മിച്ച കുഞ്ഞന്‍ ഉപഗ്രഹം ബഹിരിയാകാശത്തെത്തി; കലാംസാറ്റ് ശൂന്യാകാശത്ത് എത്തിച്ചത് നാസ
വാഷിംഗ്ടണ്‍: സ്വന്തമായി നിര്‍മിച്ച കുഞ്ഞന്‍ ഉപഗ്രഹം ബഹിരാകാശത്തെത്തിച്ച് ചരിത്രം കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി. തമിഴ്‌നാട് സ്വദേശിയായ റിഫാത്ത് ഷാരൂഖ് എന്ന പതിനെട്ടുകാരന്‍ കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം ‘കലാംസാറ്റ്’ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് വിക്ഷേപിച്ചത്. വ്യാഴാഴ്ചയായിരുന്നു വിക്ഷേപണം. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയും ഐ ഡൂഡിള്‍ ലേണിംഗും ചേര്‍ന്നു നടത്തിയ ക്യൂബ്‌സ് ഇന്‍ സ്‌പേസ് എന്ന മത്സരത്തില്‍നിന്നാണ് റിഫാത്തിന്റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 3.8 സെന്റിമീറ്റര്‍ വലുപ്പമുള്ള ക്യൂബിനുള്ളില്‍ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് റിഫാത്ത് വികസിപ്പിച്ചെടുത്തത്. വിദേശത്തും സ്വദേശത്തുമുള്ള വസ്തുക്കള്‍ ഇതിന്റ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റ ഓര്‍മ്മയ്ക്കായാണ് കലാംസാറ്റ് എന്ന് ഉപഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. 3ഡി പ്രിന്റഡ് കാര്‍ബണ്‍ ഫൈബറിന്റെ പ്രവര്‍ത്തനം…
Read Moreബഹിരാകാശത്ത് ഗ്രീന്‍ഹൗസ് തയാറായി! ജലം ഭൂമിയില്‍ നിന്ന്; ആശ്വാസമാവുന്നത് ഗവേഷണത്തിനായി ദീര്‍ഘനാള്‍ ബഹിരാകാശത്ത് കഴിയുന്നവര്‍ക്ക്
അങ്ങനെ ബഹിരാകാശത്ത് ഗ്രീന്‍ഹൗസും തയാറായിക്കഴിഞ്ഞു. അരിസോണ യൂണിവേഴ്‌സിറ്റിയും നാസയും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണ് ബഹിരാകാശ ഗ്രീന്‍ ഹൗസ്. ദീര്‍ഘനാള്‍ ഗവേഷണത്തിനും മറ്റുമായി ആകാശത്ത് തങ്ങുന്നവര്‍ക്ക് ഗ്രീന്‍ഹൗസിലെ സസ്യങ്ങളും പഴങ്ങളും ആഹാരമാക്കി മെച്ചപ്പെട്ട ജീവിതം സാധ്യമാകുമെന്നാണ് നാസയുടെ വാദം. അരിസോണ യൂണിവേഴ്‌സിറ്റി അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റാണ് ഗ്രീന്‍ ഹൗസ് വികസിപ്പിച്ചത്. ഭൂമിയില്‍ ചെടികള്‍ വളരുന്ന രീതിയെ അനുകരിച്ചാണ് ബഹിരാകാശത്തെ ഗ്രീന്‍ഹൗസില്‍ ചെടികള്‍ വളര്‍ത്തുന്നത്. ബഹിരാകാശ യാത്രികര്‍ പുറം തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ചെടികളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇവയ്ക്ക് ആവശ്യമായ ജലം ഭൂമിയില്‍ നിന്ന് എടുക്കേണ്ടി വരും. പാഴായിപോകുന്ന എന്തും പുനചംക്രമണത്തിലൂടെ ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ഗ്രീന്‍ ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 18 അടി നീളത്തിലും എട്ടടി വീതിയിലുമാണ് ഗ്രീന്‍ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. സിലിണ്ടര്‍ ആകൃതിയാണ് ഗ്രീന്‍ ഹൗസിന് നല്‍കിയിരിക്കുന്നത്. നിലവില്‍ പച്ചയ്ക്ക് തിന്നാന്‍ കഴയുന്ന തരത്തിലുള്ള ഇലകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.…
Read More