മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. 2014ല്‍ തിരുവനന്തപുരത്തു വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹം അടുത്ത വേളയില്‍ ഭാര്യാഭര്ത്താക്കന്മാരായി അഭിനയിച്ച ഇവരുടെ ചിത്രം ‘ബാംഗ്ലൂര്‍ ഡെയ്സ്’ അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു വിവാഹത്തോടെ കുറച്ചു നാള് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ ‘കൂടെ’ എന്ന സിനിമയിലൂടെ മടങ്ങിവരവ് നടത്തി. അതിനു ശേഷം അഭിനയിച്ച ചിത്രങ്ങളിലും നസ്രിയ കയ്യടി നേടി. രണ്ടാം വരവില്‍ അന്യഭാഷയിലും നസ്രിയ തന്റെ പാദമുദ്ര പതിപ്പിച്ചു. എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം താരദമ്പതികള്‍ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്ന് റിപോര്‍ട്ടുകള്‍ പ്രചരിക്കുകയാണ് നസ്രിയയുടെ ഒരു പുതിയ ഫോട്ടോയും ചേര്‍ത്താണ് നാലു മാസം ഗര്‍ഭിണിയെന്ന് പ്രചാരണം. ഗൗണ്‍ ധരിച്ച നസ്രിയയുടെ ഈ ഫോട്ടോയില്‍ വയര്‍ അല്‍പ്പം ഉന്തിയ നിലയിലാണ്. ഇതാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചതും. എന്നാല്‍ നസ്രിയ ഗര്ഭവതിയാവുകയാണെങ്കില് അത് ആരാധകരുമായി പങ്കുവെയ്ക്കും…
Read More