ഹോളിവുഡിലെ യുവസുന്ദരിയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലാവുന്നു; സമൂഹ മാധ്യമങ്ങളില്‍ ഗോസിപ്പുകളുടെ പ്രവാഹം; അടിക്കുറിപ്പ് ബഹുരസം…

  ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെച്ചെന്നാലും ചക്കരയെ ഉറുമ്പരിക്കുന്നതു പോലെ പെണ്‍കുട്ടികള്‍ ചുറ്റും കൂടാറുണ്ട്. ഇന്ത്യയുടെ സുന്ദരനായ രാഷ്ട്രീയ നേതാവ് വിവാഹം കഴിച്ചിട്ടില്ലെന്നതും ഒരു കാരണമാണ്. ഇദ്ദേഹത്തിന്റെ ഓരോ വിദേശയാത്രകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത്തരത്തില്‍ ഒരു ഫോട്ടോയില്‍ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ യുവരക്തം. ഖദറിന് പകരം കോട്ട് ധരിച്ച് ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി സ്‌റ്റൈലിഷ് വേഷത്തിലാണ് രാഹുല്‍ ചിത്രത്തിലുള്ളത്. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സ്പാനിഷ്-ഓസ്ട്രലിയന്‍ നടി നതാലിയ റാമോസുമൊത്തുള്ള ചിത്രമാണ് ഇ്‌പ്പോള്‍ വൈറലായിരിക്കുന്നത്. ‘ഉള്‍ക്കാഴ്ചയും വാക്ചാതുര്യവുമുള്ള രാഹുല്‍ ഗാന്ധിയോടൊപ്പം കഴിഞ്ഞ രാത്രിയില്‍’ എന്ന അടിക്കുറിപ്പോടെ നതാലിയ തന്നെയാണ് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധി കമന്റുകളാണ് നടിയുടെ ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെയായും രാഹുല്‍ വിവാഹം കഴിക്കാതിരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയതെന്നുള്ളതടക്കമുള്ള കമന്റുകളാണ്…

Read More