ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണം ! വിചിത്രമായ ആവശ്യവുമായി കോണ്‍ഗ്രസ് എംപി; കാരണമായി പറയുന്നത്…

ന്യൂഡല്‍ഹി: ദേശീയഗാനമായ ജനഗണമനയില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രാജ്യസഭ എംപി റിപുന്‍ ബോറ. ഇന്ത്യയുടെ വടക്കുകിഴക്കിനെ ഉള്‍പ്പെടുത്തണമെന്നും സിന്ധ് എന്നത് ഒഴിവാക്കണെമെന്നുമായിരുന്നു രാജ്യസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. ഇതേ ആവശ്യം 2016ലും എം പി രാജ്യസഭാ സൗകര്യ ബില്ലില്‍ ആവശ്യപ്പെട്ടിരുന്നു. വടക്ക് കിഴക്കു ഇന്ത്യയുടെ പ്രധാനഭാഗമെന്നും ഇത് ദേശീയ ഗാനത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സിന്ധ് ഇപ്പൊ ശത്രുരാജ്യമായ പാകിസ്ഥാനില്‍ ആണെന്നും, എന്നിട്ടു എന്തിനാണ് ഇപ്പോഴും സിന്ധിനെ മഹത്വവത്കരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രിയായിരുന്ന അരവിന്ദ് സാവന്തും ദേശീയഗാനത്തില്‍നിന്ന് സിന്ധ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2016ല്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ സിന്ധ് എന്നത് ഒരു പ്രദേശമല്ലെന്നും മറിച്ച് സിന്ധു നദീ തട സംസ്‌കാരത്തെയാണ് ദേശീയ ഗാനത്തില്‍ ഉദ്ദേശിക്കുന്നതെന്നമാണ് സിന്ധികളുടെ വാദം.

Read More