അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് ജേതാക്കളെൾക്ക് അഭിനന്ദനം അറിയിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ ‘തലൈവി’ എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാത്തതിൽ വിഷമമില്ലെന്നും തനിക്ക് ഇതുവരെ ലഭിച്ച കാര്യങ്ങളിൽ താൻ എന്നെന്നും നന്ദിയുള്ളവളാണെന്നും കങ്കണ പറഞ്ഞു. ദേശീയ അവാർഡ് 2023 ലെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. രാജ്യത്തുടനീളമുള്ള എല്ലാ കലാകാരന്മാരെയും ഒരുമിച്ച് കൊണ്ടുവരുന്നത് ഇത്തരമൊരു ആർട്ട് കാർണിവലാണ്. എല്ലാ ഭാഷകളിലും സംഭവിക്കുന്ന വളരെ പ്രധാനപ്പെട്ട ജോലികൾ അറിയുന്നതും പരിചയപ്പെടുത്തുന്നതും ശരിക്കും മാന്ത്രികമാണ്. എന്റെ തലൈവി എന്ന സിനിമ അവാർഡ് നേടാത്തതിൽ പലരും നിരാശരാണ്. ദയവായി അറിയുക, കൃഷ്ണൻ എനിക്ക് നൽകിയതിലും നൽകാത്തതിലും ഞാൻ എന്നെന്നും നന്ദിയുള്ളവളാണ്. എന്നെ ശരിക്കും സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന നിങ്ങൾ എന്റെ കാഴ്ചപ്പാടിനെയും അഭിനന്ദിക്കണം. കല ആത്മനിഷ്ഠമാണ്, ജൂറി അവരുടെ പരമാവധി ചെയ്തുവെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു. എല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു.…
Read MoreTag: national award
സുധാകറുമായി പലകാര്യത്തിലും യോജിച്ചു പോകാന്‍ കഴിയില്ലായിരുന്നു; ഒടുവില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുകയാിരുന്നു; വിവാഹമോചനത്തെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി
തിരുവനന്തപുരം:മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മി വിവാഹ മോചിതയായ വിവരം ഇന്ന് അവരുടെ ഭര്‍ത്താവ് ഫേസ്ബുല്‍ പോസ്റ്റിട്ടതോടെയാണ് പുറംലോകം അറിഞ്ഞ്. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും തമ്മില്‍ പിരിയാന്‍ തീരുമാനമായത്. ഏറെക്കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. ഇതേക്കുറിച്ച് സുരഭി തുടക്കത്തില്‍ പ്രതികരിക്കാഞ്ഞപ്പോള്‍ പലരിലും ഇത് സംശയമുണര്‍ത്തിയിരുന്നു. ഇപ്പോള്‍, തന്റെ വിവാഹ മോചന വാര്‍ത്ത ശരിവെച്ചു കൊണ്ട് സുരഭി ലക്ഷ്മിയും രംഗത്തെത്തി. ഫേസ്ബുക്കി പോസ്റ്റിലൂടെയാണ് സുരഭി ലക്ഷ്മി വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.
Read Moreഅവാര്‍ഡ് തുകയിലെ വൈരുദ്ധ്യവും പ്രിയദര്‍ശനും ട്രോളന്മാരുടെ പുതിയ ഇരകള്‍! ദേശീയ പുരസ്കാരം ഭാര്യയുടെ കളിയാക്കലിനുള്ള മറുപടിയെന്ന് അക്ഷയ് കുമാര്‍; ദേശീയ അവാര്‍ഡിന് പിന്നിലെ ചില കൗതുകങ്ങള്‍
അവാര്‍ഡിനര്‍ഹരായവരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രഖ്യാപനമായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവേളയില്‍ നടന്നത്. ജൂറി അംഗമായിരുന്ന പ്രിയദര്ശന് അവാര്‍ഡിനായി പരിഗണിച്ചത് തന്റെ സുഹൃത്തുക്കളെയാണെന്നുള്ള ആരോപണമുയരുന്നുണ്ട്. പ്രിയദര്‍ശനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനുപുറമെ അവാര്‍ഡ് ലഭിച്ചവര്‍ക്ക് കിട്ടുന്ന പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങളും കൗതുകമാവുകയാണ്. മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിയെങ്കിലും അക്ഷയ്കുമാറിന് കിട്ടുന്നത് മോഹന്‍ലാലിന് കിട്ടുന്നതിനെക്കാള്‍ വളരെ കുറഞ്ഞ തുകയാണെന്നുള്ളതാണ് ഇതിലെ കൗതുകകരമായ വസ്തുത. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഓരോ അവാര്‍ഡിനും നല്കുന്ന തുകയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് അവാര്‍ഡ് തുകയിലെ കൗതുകങ്ങള്‍ കാണാന്‍ കഴിയുന്നത്. ഇതുപ്രകാരം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാറിന് അമ്പതിനായിരം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്. അതേസമയം പുലിമുരുകന് ഉള്‍പ്പെടെ മൂന്ന് സിനിമകളിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കിയ മോഹന്‍ലാലിനാകട്ടെ രണ്ടുലക്ഷം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്.…
Read Moreദേശീയ പുരസ്കാരം; മോഹൻലാലിന് ജൂറി പരാമർശം
ന്യൂഡൽഹി: ദേശീയ പുരസ്കാരത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുലിമുരുകൻ, തെലുങ്ക് ചിത്രം ജനതാ ഗാരേജ് എന്നിവയിലെ അഭിനയത്തിനാണ് മോഹൻലാലിന് ജൂറി പരാമർശം ലഭിച്ചത്. പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്ന് ആക്ഷൻ കൊറിയോഗ്രഫി വിഭാഗത്തിൽ പുരസ്കാരം ലഭിച്ചു. ഇത്തവണ സംവിധായകന് പ്രിയദര്‍ശനായിരുന്നു ജൂറി അധ്യക്ഷൻ. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച വിനായകന് ദേശീയ പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് തഴയപ്പെട്ട മോഹൻലാലിനാണ് നറുക്കുവീണത്. മലയാളത്തില്‍ നിന്ന് ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മൽസരിച്ചിരുന്നു.
Read Moreദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളത്തിന് മികച്ച നേട്ടം ; സുരഭി മികച്ച നടി, മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള ചിത്രങ്ങൾക്ക് മികച്ച നേട്ടം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും മഹേഷിന്റെ പ്രതികാരം നേടി. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരനാണ് അവാർഡ് ലഭിച്ചത്. മൂന്ന് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. തെലുങ്ക് ചിത്രം ജനതാ ഗാരേജ്, മലയാള ചിത്രങ്ങളായ പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്നിവയിലെ അഭിനയത്തിനാണ് മോഹൻലാൽ പ്രത്യേക പരാമർശം നേടിയത്. പുലിമുരുകൻ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയിൻ മികച്ച ആക്ഷൻ കൊറിയോഗ്രാഫർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. കാടുപുക്കുന്ന നേരം എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം നേടിയ ജയദേവൻ ചക്കാടത്തും മലയാളത്തിന്…
Read More