മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയോരത്ത് വെച്ച വാഴകള്‍ വെട്ടിനശിപ്പിച്ച് കുലയും കൊണ്ട് കടന്ന് ദേശീയ പാതാ അതോറിറ്റി. മണ്ണുത്തി സ്വദേശിയായ മനോജ് മേനോന്റെ വീടിന് മുന്നില്‍ അദ്ദേഹം കൃഷി ചെയ്ത വാഴകളാണ് അധികൃതര്‍ വെട്ടിനശിപ്പിച്ചത്. അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലെ പത്ത് സെന്റോളം സ്ഥലം ദേശീയപാതയ്ക്കായി ഏറ്റെടുത്തിരുന്നു. എന്നാല്‍, അതില്‍ ഭൂരിഭാഗം സ്ഥലവും റോഡിനായി ഉപയോഗിച്ചില്ല. തുടര്‍ന്ന് വീടിന്റെ മുന്നിലെ സ്ഥലം സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് വീട്ടുടമസ്ഥന് സ്ഥലത്ത് കൃഷി ആരംഭിച്ചത്. എന്നാല്‍, വാഴ വലുതായി കുലച്ച് പാകമായതോടെ അതോറിറ്റി അധികൃതരെത്തി വാഴകള്‍ വെട്ടി നിരത്തി. അതിലുണ്ടായ നല്ല വാഴക്കുലകള്‍ വെട്ടാനെത്തിയവര്‍ തന്നെ കൊണ്ടുപോകുകയും ചെയ്തു. അഞ്ച് വര്‍ഷമായി പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ടെന്ന് വീട്ടുടമ പറഞ്ഞു. കൃഷിയോടുള്ള പ്രിയംകൊണ്ടാണ് വാഴയും കപ്പയും കൃഷി ചെയ്തത്. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ നടപടി. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം വാഴയും…
Read MoreTag: national highway
ദിനേശനെ തോല്‍പ്പിക്കാനാവില്ല മക്കളേ!കള്ളുഷാപ്പ് ഒരു സുപ്രഭാതത്തില്‍ നാടന്‍ തട്ടുകടയായി; കോടതി വിധിയെ കൈപുണ്യം കൊണ്ട് തോല്‍പ്പിച്ച് ദിനേശന്‍
അത്തോളി: സംസ്ഥാന പാതയോരത്തെ ഷാപ്പുകള്‍ പൂട്ടിയതോടെ ഇത് ഉപജീവനമാക്കിയ പലരുടെയും കഞ്ഞികുടി മുട്ടി. എന്നാല്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന പൂളാടിക്കുന്ന് ജംഗ്ഷനു സമീപത്തെ എരഞ്ഞിക്കല്‍ ഷാപ്പ് ഒറ്റയടിയ്ക്ക് പൂട്ടാന്‍ ദിനേശന്റെ മനസ്സനുവദിച്ചില്ല. പക്ഷെ കോടതി വിധി എതിരാണല്ലോ. അപ്പോഴാണ് ദിനേശന്റെ തലയില്‍ ബുദ്ധിയുദിച്ചത്. അതോടെ ദിനേശന്റെ ഷാപ്പ് ഒറ്റരാത്രി കൊണ്ട് നാടന്‍ തട്ടുകടയായി രൂപാന്തരം പ്രാപിച്ചു. ഷാപ്പായിരുന്ന കാലത്ത് തന്നെ ഇവിടുത്തെ ഭക്ഷണവിഭവങ്ങളും മത്സ്യക്കറികളും ഏറെ പ്രസിദ്ധമായിരുന്നു. പണ്ടേ ഭക്ഷണത്തിനു വേണ്ടി മാത്രം അനധവധിയാളുകളായിരുന്നു ഷാപ്പിലെത്തിയിരുന്നത്. ആ വിശ്വാസമാണ്് 18 വര്‍ഷമായി ഷാപ്പില്‍ ഭക്ഷണമൊരുക്കിയ ദിനേശന് നാടന്‍ ഹോട്ടല്‍ തുടങ്ങാന്‍ ധൈര്യം നല്‍കിയത്. ഞണ്ടുകറിയും പുഴമത്സ്യ വിഭവങ്ങള്‍ക്കുമായിരുന്നു ഏറെ പ്രിയം. അതു കൊണ്ടു തന്നെ ഷാപ്പിലെ കറികള്‍ എന്നു പറഞ്ഞു തന്നെയാണ് വില്‍പ്പന. ഞണ്ടിനെ കൂടയില്‍ വളര്‍ത്തി ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ തന്നെ പാകം ചെയ്തു നല്‍കുകയാണിവിടുത്തെ…
Read Moreഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് മദ്യശാലകള്‍; മാഹിയിലെ അവസ്ഥ ഹര്‍ത്താലിന് സമമെന്ന് നാട്ടുകാര്‍; കാലിയടിച്ചു പോകുന്ന ബസുകള്‍ അപൂര്‍വ്വ കാഴ്ച
ദേശീയ,സംസ്ഥാന പാതകളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ പൂട്ടണമെന്ന കോടതി ഉത്തരവു വന്നത് ഏറ്റവുമധികം ബാധിച്ചത് മാഹിയെയാണ്. മദ്യശാലകള്‍ക്ക് പേരുകേട്ട മാഹി ടൗണില്‍ മാത്രം 32 മദ്യശാലകള്‍ക്കാണ് പൂട്ടുവീണത്. കോടതി നിഷ്‌കര്‍ഷിക്കുന്ന പരിധിയില്‍ ഉള്‍പ്പെടാത്ത, റെയില്‍േവ സ്‌റ്റേഷന്‍ റോഡിലുള്ള സ്റ്റാര്‍ പദവിയുള്ള ബാറിനും മറ്റൊരു വിദേശമദ്യവില്‍പനശാലയ്ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി. മദ്യപന്മാരുടെ പറുദീസയെന്നായിരുന്നു മുമ്പ് മാഹി അറിയപ്പെട്ടിരുന്നത്. മാഹിയില്‍ ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 62 മദ്യശാലകളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പകുതിയിലേറെ ദേശിയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നതും. ഇവയ്ക്കാണ് ഏപ്രില്‍ ആദ്യ ദിവസത്തോടെ തന്നെ പൂട്ടു വീണിരിക്കുന്നത്. 19 മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്നലെ അടച്ചുപൂട്ടിയത്. ബാറുകള്‍ പൂട്ടിയതോടെ അറന്നൂറോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. ടൗണിലെ മദ്യശാലകള്‍ അടയ്ക്കുന്നത് ഗ്രാമപ്രദേശങ്ങളിലെ മദ്യശാലകളില്‍ തിരക്കുകൂട്ടുമെന്നും ഇതുവഴി ഗ്രാമത്തില്‍ മദ്യപശല്യം വര്‍ദ്ധിക്കുമെന്നുമുള്ള ആശങ്കയും ഉയരുന്നുണ്ട്. പുതിയ…
Read More