കോട്ടയം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുതിയ ആസ്ഥാനമന്ദിരം പണിയാന്‍ തയാറെടുക്കുന്നു. കഴിഞ്ഞദിവസം ജില്ലാ നേതൃയോഗത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മന്ദിരം നിര്‍മാണം അജണ്ടയില്‍ വച്ചത്. എന്നാല്‍ ഏറെപ്പേരും ഈ താത്പര്യത്തിനു പിന്തുണ നല്‍കിയില്ല. എ ഗ്രൂപ്പില്‍ കെ.സി. ജോസഫ് വിഭാഗത്തിനൊപ്പമാണ് നാട്ടകം സുരേഷ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എ വിഭാഗം ഇതിനോടു യോജിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള പാര്‍ട്ടി പുനഃസംഘടന മുന്നില്‍ക്കണ്ടാണ് മന്ദിര നിര്‍മാണ നീക്കമെന്ന് എതിര്‍പക്ഷം ആരോപിച്ചു. തിരുവനന്തപുരത്തെ കെ. കരുണകാരന് സ്മാരകത്തിനു ഫണ്ട് നല്കിയിട്ടു മതി കോട്ടയത്ത് പുതിയ ഡിസിസി മന്ദിരമെന്ന് ഐ വിഭാഗം നിര്‍ദേശിച്ചു. മിക്ക ഡിസിസികളും കരുണാകരന് സ്മാരകത്തിനു ഫണ്ട് നല്‍കിയെങ്കിലും കോട്ടയം നല്‍കിയില്ലെന്നും ഐ വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി. 1972ല്‍ പി.എസ്. ജോണ്‍ ഡിസിസി പ്രസിഡന്റായിരിക്കെ നിര്‍മിച്ചതാണ് കോട്ടയം ഐഡാ ജംഗ്ഷനിലെ ഡിസിസി…
Read MoreTag: nattakom suresh
മന്ത്രി സജി ചെറിയാനെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം; ഡിജിപിക്ക് പരാതി നൽകി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്
തിരുവനന്തപുരം: കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഡിജിപിക്ക് പരാതി. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് പരാതി നല്‍കിയത്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി. മതസൗഹാര്‍ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ശബരിമലയിലെ തിരക്കില്‍ പ്രതിപക്ഷത്തിന് യാതൊരു ബന്ധവുമില്ലെന്നിരിക്കെ പ്രതിപക്ഷത്തിനെതിരേ ഹിന്ദുമത വിശ്വാസികളെ തിരിച്ച് വിടാന്‍ മന്ത്രി ശ്രമിച്ചു. സംഭവത്തില്‍ മന്ത്രിക്കെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ശബരിമലയില്‍ പ്രതിപക്ഷം കൃത്രിമമായി തിരക്കുണ്ടാക്കുന്നെന്ന് മുന്‍ മേല്‍ശാന്തി ശങ്കരന് നമ്പൂതിരി തന്നോട് പറഞ്ഞുവെന്നായിരുന്നു സജി ചെറിയാന് പറഞ്ഞത്. പാമ്പാടിയിലെ നവകേരള സദസില്‍ വച്ചായിരുന്നു പരാമര്‍ശം.
Read Moreകോട്ടയത്ത് കോണ്‍ഗ്രസില്‍ കൂട്ടയടി; ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തില്‍ തര്‍ക്കം മുറുകുന്നു; ഗ്രൂപ്പുകളുടെ എണ്ണം ജില്ലയിൽ വർധിച്ചു
കോട്ടയം: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തില്‍ ജില്ലയില്‍ തര്‍ക്കം. ഇതോടെ സംസ്ഥാനതലത്തില്‍ കെപിസിസി പുന: സംഘടനാ സമിതി അംഗീകരിച്ച പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം ലിസ്റ്റ് പുറത്തുവിടാതെ കെപിസിസി മാറ്റിവച്ചു. ഒമ്പതു നിയോജക മണ്ഡലങ്ങളിലായി 18 ബ്ലോക്ക് കമ്മിറ്റികളാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കുള്ളത്. ഇതില്‍ ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളിലെ പ്രസിഡന്റുമാരെ ചൊല്ലിയുള്ള തര്‍ക്കമാണ് ജില്ലയിലെ ലിസ്റ്റ് പുറത്തുവിടാന്‍ കെപിസിസിയെ വിസമ്മതിച്ചത്. വര്‍ഗീസ് ആന്റണി, ജോസഫ് തൃക്കൊടിത്താനം എന്നിവരുടെ പേരുകളാണ് ഇവിടെ സജീവമായിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ ഭാരവാഹികളായിരുന്ന മുഴുവന്‍ ആളുകളെയും മാറ്റി പുതുമുഖങ്ങള്ക്കാണു പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ജില്ലയില്‍ നിന്നുള്ള ലിസ്റ്റ് കെപിസിസി പുനഃസംഘടന സമിതി അംഗീകരിച്ചെങ്കിലും ജില്ലയില്‍ നിന്നുള്ള ഒരു സംസ്ഥാന നേതാവ്, നേതൃത്വത്തിലെ ചിലരുമായി ചേര്‍ന്ന് നടത്തിയ നീക്കമാണ് പുനഃസംഘടനയില്‍ കല്ലുകടിയായി മാറിയത്. കോട്ടയം വെസ്റ്റ് ബ്ലോക്കില്‍ യുവജന നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പി.കെ. വൈശാഖിന്റെ പേരാണ്…
Read Moreകോട്ടയം നഗരസഭ യുഡിഎഫ് ഭരിക്കും; സുകന്യ സന്തോഷിന്റെ സന്തോഷം കെടുത്തി യുഡിഎഫിന്റെ സൂസന് കെ. സേവ്യര്‍
കോട്ടയം: കോട്ടയം ജില്ലയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെ 38-ാം വാര്‍ഡായ പുത്തന്‍തോടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സൂസന് കെ. സേവ്യര്‍ 75 വോട്ടിന്റ ഭൂരിപക്ഷത്തിനു വിജയിച്ചു. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി സുകന്യ സന്തോഷിനെയാണ് പരാജയപ്പെടുത്തിയത്. 596 വോട്ടുകള്‍ യുഡിഎഫിനും 521 വോട്ടുകള്‍ എല്‍ഡിഎഫിനും ലഭിച്ചു. കോട്ടയം നഗരസഭയിൽ യുഡിഎഫിന് 21ഉം എൽഡിഎഫിന് 22ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് കോട്ടയത്ത് യുഡിഎഫ് ഭരണം നിലനിർത്തിയിരുന്നത്. നിലവിൽ ഇരുമുന്നണിക്കും 22 സീറ്റ് വീതമായി. നഗരഭരണം നടത്തുന്ന യുഡിഎഫിനു ആശ്വാസമായി ഇന്നത്തെ വിജയം.പൂഞ്ഞാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പെരുനിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബിന്ദു അശോകന് 12 വോട്ടിന് വിജയിച്ചു. 15 വര്‍ഷമായി പി.സി. ജോര്‍ജിന്റെ പാര്‍ട്ടി കൈവശം വച്ചിരുന്ന സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിന്ദു അശോകന് 264 വോട്ട്…
Read More“കിഴങ്ങൻ മാർ”; കൃഷിമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും വിമർശിച്ച് നാട്ടകം സുരേഷ്
കോട്ടയം: കൃഷിമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതിനെതിരേ കോട്ടയത്ത് സംഘടിപ്പിച്ച കർഷക സമരത്തിനിടെയാണ് മന്ത്രിമാർക്കെതിരായ ഡിസിസി പ്രസിഡന്റിന്റെ രോഷപ്രകടനം. സമരത്തെക്കുറിച്ച് ചർച്ചചെയ്യാൻ ഫോണിൽ വിളിച്ചപ്പോൾ മന്ത്രിമാർ പ്രതികരിക്കാതിരുന്നതാണ് നാട്ടകം സുരേഷിനെ പ്രകോപിപ്പിച്ചത്. മന്ത്രിമാർക്ക് അൽപ്പമെങ്കിലും വിവരം വേണ്ടെ, ഈ കിഴങ്ങൻമാരൊക്കെയാണ് കേരളത്തിലെ മന്ത്രിമാരെന്ന് ജനങ്ങൾ അറിയണമെന്നും സുരേഷ് പറഞ്ഞു.
Read Moreഇന്ധന നികുതിവർധന; കോട്ടയത്തെ കോൺഗ്രസ് മാർച്ചിൽ സംഘർഷം; നാട്ടകം സുരേഷിന് പരിക്ക്
കോട്ടയം: ഇന്ധന നികുതി വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടയത്ത് നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കളക്ടറേറ്റിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. യുഡിഎഫ് കൺവീനർ എം.എം. ഹസനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മാർച്ച് അക്രമാസക്തമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തൃശൂരിലും കൊല്ലത്തും ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പോലീസ് നീക്കിയത്.
Read Moreഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി പമ്പാവാലിയിലെ കർഷകരെ സംരക്ഷിക്കുമെന്ന് കെ. മുരളീധരൻ
കണമല: പന്പാവാലിയിലെ കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ നീക്കമുണ്ടായാൽ ഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി ഇവിടത്തെ കർഷകരെ സംരക്ഷിക്കുമെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോണിലാണ് പന്പാവാലിക്കാർ. ഇതു നീക്കംചെയ്യാതെ സർക്കാർ പറയുന്നതെല്ലാം തട്ടിപ്പാണ്. പെരിയാർ കടുവാസങ്കേതത്തിന്റെ ബഫർസോണിൽനിന്ന് നാടിനെ നീക്കാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ല. കർഷകരെ കുടിയിറക്കി വനമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കർഷകൻ ഏബ്രഹാം ജോസഫ് കല്ലേക്കുളത്ത് രാവിലെ ഉപവാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, പ്രഫ. പി.ജെ. വർക്കി, ഫാ. ജയിംസ് കൊല്ലംപറന്പിൽ, ഫാ. സോജി, മാത്യു…
Read Moreകൈവിട്ടുപോകുന്ന പോസ്റ്റര്‍ വിവാദം; കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുടെ മുതുകിന് കരിങ്കല്ലിനിടിച്ച് ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന്
കോട്ടയം: പോസ്റ്റര്‍ വിവാദം ഒഴിയാബാധയായ കോട്ടയം ഡിസിസിയില്‍ പുതിയ പോസ്റ്റര്‍ വിവാദത്തിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് മര്‍ദനം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനാണ് മര്‍ദനമേറ്റത്. കല്ലുകൊണ്ടുള്ള ഇടിയില്‍ പരിക്കേറ്റ മനുകുമാറിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന് ഐസക്കാണ് മര്‍ദിച്ചതെന്ന് മനുകുമാര്‍ പോലീസില്‍ പരാതി നല്കി.ഇന്നലെ ഉച്ചയോടെ കോട്ടയം ലോഗോസ് സെന്ററിന് സമീപമാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില്‍ വക്കാലത്ത് ഒപ്പിടാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് ജോയിക്കൊപ്പം എത്തിയ മനുകുമാര്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെ ലിബിന് കല്ലുകൊണ്ടു പുറത്തിന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. വിവാദമായത് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ഇന്നലെ ഡിസിസി കോരുത്തോട് നടത്തിയ ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിന്റെ പേരിലുണ്ടായ വിവാദമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഡിസിസി…
Read Moreആർക്കും വിലക്കില്ല; പാർട്ടിക്ക് ഒരു നയവും സംഘടനാപരമായ നടപടിക്രമങ്ങളുമുണ്ടെന്ന് ഓർമിപ്പിച്ച് നാട്ടകം സുരേഷ്
കോട്ടയം: ശശി തരൂരിന്റെ സമ്മേളനങ്ങളിൽ ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാവർക്കും സമ്മേളനത്തിൽ പങ്കെടുക്കാമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രാഷ് ട്രദീപികയോടു പറഞ്ഞു. സംഘടനാപരമായ രീതയിലല്ല സമ്മേളനം സംഘടിപ്പിച്ചത്. ഡിസിസി നേതൃത്വവുമായി സമ്മേളനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. അതിനാൽ താൻ പങ്കെടുക്കുന്നില്ല. തന്നെ ക്ഷണിച്ചിട്ടുമില്ല. എന്നാൽ ആരു പങ്കെടുക്കുന്നതിലും വിരോധമില്ല. ശശി തരൂർ കോണ്‍ഗ്രസിന്റെ നേതാവാണ്. അദ്ദേഹം ജില്ലയിൽ എത്തുന്നതിൽ സന്തോഷമേയുളളു. എന്നാൽ പാർട്ടിക്ക് ഒരു നയവും സംഘടനാപരമായ നടപടിക്രമങ്ങളുമുണ്ട്. ഇതു പാലിക്കാതെയാണ് സമ്മേളനം. അതിനാലാണ് പങ്കെടുക്കാത്തതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. അച്ചടക്കസമിതിക്ക് പരാതി നൽകികോട്ടയം: ശശി തരൂരിനെതിരേ പാർട്ടി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകിയെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. എഐസിസിസിക്കും പരാതി നൽകും. തരൂർ അച്ചടക്ക ലംഘനം നടത്തിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിനെതിരേ പരാതി ലഭിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ചട്ടക്കൂടിൽ നിന്നുകൊണ്ടല്ല പരിപാടികൾ. ജില്ലാ കോണ്‍ഗ്രസ്…
Read Moreശബരീനാഥിന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ല; രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് വന്നയാൾ; അറിവ് കുറവ് ഉണ്ടെങ്കിൽ പഠിക്കട്ടെയെന്ന് നാട്ടകം സുരേഷ്
കോട്ടയം: ശബരീനാഥൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നിട്ട് എത്ര നാളായി എന്ന് എല്ലാവർക്കുമറിയാം. ശബരീനാഥിന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ല. കെ.എസ്. ശബരീനാഥനെതിരെ രൂക്ഷവിമർശനവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരീനാഥ്. അറിവ് കുറവ് ഉണ്ടെങ്കിൽ പഠിക്കണമെന്നും വിമർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഏറെ നാൾ പ്രവർത്തിച്ച ആളാണ് താനെന്നും സുരേഷ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പരിപാടികളൊക്കെ കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്. യൂത്ത് കോൺഗ്രസിന്റെ തരൂർ പരിപാടിയെ സംബന്ധിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയിൽ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാൻ പാടില്ലെന്ന കെ.എസ്. ശബരീനാഥന്റെ പരാമർശത്തോടായിരുന്നു നാട്ടകം സുരേഷിന്റെ പ്രതികരണം.
Read More