കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച, എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. പുതുവര്‍ഷത്തില്‍ നവ കേരള സദസ് കൊച്ചിയിലേക്ക് എത്തുമ്പോള്‍ സഞ്ചരിക്കുന്ന കാബിനറ്റില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ഉണ്ടാകില്ല. സ്ഥാനമൊഴിഞ്ഞ ഇവര്‍ക്ക് പകരം മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഉള്ളത്. ഇന്നാദ്യം നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ വൈകിട്ട് മൂന്നിന് കാക്കനാട് സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കും. തുടര്‍ന്ന് അഞ്ചിനാണ് പിറവം മണ്ഡലത്തിലെ സദസ്. വൈകിട്ട് മൂന്നിന് തൃക്കാക്കര മണ്ഡലത്തിലും അഞ്ചിന് പിറവത്തുമാണ് പരിപാടികള്‍. പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണിയുളളതിനാലും കരിങ്കൊടി പ്രതിഷേധ സാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും…
Read MoreTag: navakerala sadas
515 രൂപയുടെ വലിയ ഇളവ്..! കുടിശിഖ തുകയായ 3, 97, 731 ൽ 515 കുറച്ചതിന്റെ ബാക്കി അടച്ചാൽ മതി; നവകേരള സദസിൽ ഇളവിനെ ട്രോളി രാഹുലും ബൽറാമും…
തിരുവനന്തപുരം: നാലു ലക്ഷം രൂപയുടെ വായ്പാ കുടിശികയിൽ ഇളവു തേടി നവകേരള സദസിൽ എത്തിയ ആൾക്ക് കുറച്ചു നൽകിയത് 51 5 രൂപയെന്ന ആക്ഷേപവുമായി പ്രതിപക്ഷം. കണ്ണൂരിലെ സഹകരണ ബാങ്കിലെ കുടിശികയിൽ ഇളവു തേടിയാണ് നവകേരള സദസിൽ അപേക്ഷ നല്‍കിയത്. ഇതിലാണ് പരമാവധി ഇളവു നൽകിയെന്നും 515 രൂപ കുറച്ചെന്നും പരാതി തീർപ്പാക്കിയെന്നുമുള്ള മറുപടി ലഭിച്ചത്. ജില്ലാ സഹകരണസംഘം ജനറൽ ജോയിന്റ് റജിസ്ട്രാറാണ് മറുപടി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി,ബൽറാം എന്നിവർ സമൂഹമാധ്യമത്തിലൂടെ പരിഹാസവുമായി രംഗത്തെത്തി. ഇളവു ലഭിച്ച പൈസയ്ക്ക് ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ പരാവധി ഇളവ് നൽകിയെന്നും സന്തോഷമായില്ലേ എന്നും ചോദിച്ചാണ് ബൽറാമിന്റെ പോസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്… മുഖ്യമന്ത്രിയുടെ ആഡംബര സദസിൽ…
Read Moreസര്‍ക്കാരിനെതിരെ അദൃശ്യമുന്നണി; സമരപാരമ്പര്യമില്ലാത്ത സതീശന് ചെയ്യുന്നത് ഇന്റേണ്ഷിപ്പാണെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അദൃശ്യമുന്നണിയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രമന്ത്രി വി.മുരളീധരന് എന്നിവരുടെ നേതൃത്വത്തിലാണ് അദൃശ്യമുന്നണി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. അതിനെ ചെറുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇവരെല്ലാവരും ചേര്‍ന്ന് നടത്തുന്ന നാടകം. ചാന്‍സലര്‍ പദവി ഉപയോഗിച്ച് ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങള്‍പോലെ കാവിവത്ക്കരണം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രവര്‍ത്തനങ്ങൾ. സമരപാരമ്പര്യമില്ലാത്തതിനാല് സതീശന് ചെയ്യുന്നത് ഇന്റേണ്ഷിപ്പാണെന്ന് മന്ത്രിയുടെ പരിഹാസം.
Read Moreനവകേരള യാത്രയുടെ സുരക്ഷ ജനം ഏറ്റെടുത്തു; ഡിവൈഎഫ്ഐക്കാരല്ല നാട്ടുകാരാണ് പ്രതിരോധിക്കുന്നത്; ന്യായീകരണവുമായി മന്ത്രി സജി ചെറിയാന്
കൊച്ചി: അങ്കമാലിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ച സംഭവത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്. നവകേരള ബസിന്റെ മുന്നില്‍ ചാടുന്നവരെ നാട്ടുകാര്‍ പ്രതിരോധിക്കുകയാണ്. അവരെ തങ്ങള്‍ക്ക് തടയാനാവില്ലെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രിമാര്‍ സഞ്ചരിക്കുന്ന വാഹനമിടിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അത് വച്ച് കലാപം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അവരെ രക്ഷപെടുത്താനുള്ള ചില ശ്രമങ്ങള്‍ ഉണ്ടായെന്ന് വരും. അതെങ്ങനെയാണ് മര്ദനമാകുന്നതെന്നും മന്ത്രി ന്യായീകരിച്ചു. നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡിവൈഎഫ്ഐക്കാരല്ല നാട്ടുകാരാണ് പ്രതിരോധിക്കുന്നത്. അവരെ തങ്ങള്‍ക്ക് തടയാന്‍ കഴിയുമോ എന്നും മന്ത്രി ചോദിച്ചു. കരിങ്കൊടി കാണിക്കുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreനവകേരളാ സദസ്; ഒറ്റപ്പാലത്ത് വേദിക്കരികിൽ വാഴകൾ വച്ചു കോണ്‍ഗ്രസ്; സിപിഎമ്മുകാർ വെട്ടി
പാലക്കാട്: നവകേരള സദസ് വേദിക്കരികിൽ 21 വാഴകൾ വച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലം നവകേരള സദസ് നടക്കുന്ന ചിനക്കത്തൂർ കാവിനു സമീപത്തായിരുന്നു വാഴവച്ച് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. എന്നാൽ ഇന്നു രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും പിഴുതെറിഞ്ഞുതുമായ നിലയിലായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകരാണ് വാഴകൾ പിഴുതെറിഞ്ഞതെന്നു യൂത്ത് കോണ്‍ഗ്രസുകാർ പറയുന്നു. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസിന്റെ പര്യടനം. കഴിഞ്ഞ നാലുദിവസം മലപ്പുറം ജില്ലയിലായിരുന്നു സദസ്. മലപ്പുറത്തുനിന്നും 80,785 പരാതികളാണ് ലഭിച്ചത്.
Read Moreമുഖ്യമന്ത്രിക്ക് അബദ്ധത്തിൽ ഒരടി കിട്ടിയാൽ ഇത്ര ചിരിക്കണോ; എൻസിസി കേഡറ്റിന്റെ കൈ പിണറായിയുടെ മുഖത്ത് കൊണ്ടതിൽ ഒരു വിഭാഗത്തിന് ആഹ്ലാദം, അത്രയ്ക്കൊന്നും വേണ്ടെന്ന് ഇടത് സൈബർ പോരാളികൾ
മലപ്പുറം: നവകേരള സദസിന്റെ മഞ്ചേരിയിലെ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ മുഖത്ത് എൻസിസി കേഡറ്റായ കുട്ടിയുടെ കൈതട്ടിയ വിഷയത്തിലും സൈബറിടത്തിൽ തമ്മിലടി. അർഹിച്ച അടിയെന്ന തരത്തിലാണ് ഇടത് വിരുദ്ധ സൈബർ കൂട്ടം സംഭവത്തെ വിശേഷിപ്പിക്കുന്നത്. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയ മുഖ്യമന്ത്രിക്ക് ഇതുതന്നെ കിട്ടണമെന്ന തരത്തിൽ പ്രതികരണങ്ങളും നവമാധ്യമങ്ങളിൽ ഉണ്ടാകുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയ്ക്ക് ഇടതുവിരുദ്ധ സൈബർ പോരാളികൾ സ്മൈലി റിയാക്ഷൻ നൽകുന്നതാണ് ഇടത് അനുകൂലികളെ ചൊടിപ്പിക്കുന്നത്. ഇതിന്റെ പേരിൽ ചേരിതിരിഞ്ഞുള്ള പോരാട്ടം സൈബറിടങ്ങളിൽ തുടരുകയാണ്. മഞ്ചേരിയിലെ പരിപാടിക്ക് വേദിയിലേക്ക് എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നൽകി സ്വീകരിക്കാനാണ് എൻസിസി കേഡറ്റുകൾ എത്തിയത്. മുഖ്യമന്ത്രിക്ക് പുസ്തകം നൽകിയ ശേഷം മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് കേഡറ്റിന്റെ കൈ അദ്ദേഹത്തിന്റെ മൂക്കിന് കൊണ്ടത്. അപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയ കുട്ടി മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തി സംസാരിക്കുന്നതും മുഖത്തും തൊടുന്നതും…
Read Moreനവകേരള സദസ്: വർഷങ്ങളായുള്ള ആവശ്യങ്ങൾക്ക് നടപടിയില്ലെങ്കിലും മുഖ്യമന്ത്രി വരുമ്പോൾ നിവേദനം വേണം; പരാതിക്കാരേയും നിവേദനക്കാരേയും തേടിയിറങ്ങി പാർട്ടി പ്രവർത്തകർ
കോട്ടയം: വിറ്റ നെല്ലിന് കാശുകിട്ടാതെ നെട്ടോട്ടമോടുന്ന നെല്‍കര്‍ഷകരോട് മുഖ്യമന്ത്രിക്കു നിവേദനം നല്കാന് ഇടതു കര്‍ഷക സംഘടനാ നേതാക്കളുടെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷവും ഇക്കൊല്ലവും വിറ്റ നെല്ലിന് പണം കിട്ടാതെ നെട്ടോട്ടമോടുന്ന കര്‍ഷകരോടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിലേക്ക് നിവേദനം നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കൃത്യമായി സപ്ലൈകോയ്ക്ക് ഫണ്ട് അനുവദിക്കാത്തതല്ലേ പണം വൈകാന്‍ കാരണമെന്ന കര്‍ഷകരുടെ മുറവിളി കേള്‍ക്കാതെ നിവേദനം നല്‍കാനാണ് നിര്‍ദേശം. നവകേരള സദസിലേക്ക് പലതലങ്ങളിലുള്ള പരമാവധി അപേക്ഷകള്‍ ശേഖരിക്കുന്ന തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. ജനങ്ങള്‍ കാലങ്ങളായി ആവശ്യപ്പെട്ടിട്ടും പരാതിയുണ്ടാകാത്ത ആവലാതികള്‍ക്ക് നിവേദനം നല്‍കിയിട്ട് എന്തു കാര്യം എന്നതാണ് പരക്കെയുള്ള ചോദ്യം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് മുടങ്ങിയിരിക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം മുടങ്ങുന്നു. റബര്‍വില സബ്സിഡി മുടക്കം, റേഷന്‍കടകളിലെ സെര്‍വര്‍ തകരാര്‍, കാര്‍ഷിക വിലയിടിവ്, വന്യമൃഗശല്യം, കൃഷിനാശം, റോഡ് തകര്‍ച്ച തുടങ്ങിയ വിഷയങ്ങളിലെല്ലാം നിവേദനങ്ങള്‍ ശേഖരിച്ചുവരികയാണ്. റബര്‍,…
Read Moreനവകേരള ബസ് വരുമ്പോൾ…! സ്കൂളിന്റെ മതിൽ പൊളിക്കണം, കൊടിമരം മാറ്റണം, സ്റ്റേജ് പൊളിക്കണം; പെരുമ്പാവൂരിലെ ഗവ. ബോയ്സ് എച്ച്എസ്എസിലെ മാറ്റങ്ങൾ ഇങ്ങനെ…
പെരുമ്പാവൂർ/പറവൂർ: നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന പ്രത്യേക ബസിനു പ്രവേശിക്കാനും പന്തൽ നിർമിക്കാനുമായി സ്കൂൾ മതിലുകൾ പൊളിക്കാൻ സംഘാടകർ നീക്കം തുടങ്ങി. പെരുന്പാവൂരിലെയും പറവൂരിലെയും സർക്കാർ സ്കൂളുകളുടെ മതിലുകൾ പൊളിക്കാനും മരം മുറിക്കാനുമാണ് ശ്രമങ്ങളാരംഭിച്ചത്. രണ്ടിടങ്ങളിലും യുഡിഎഫ് ഭരിക്കുന്ന നഗരസഭകൾ എതിർപ്പുമായി രംഗത്തെത്തി. പെരുന്പാവൂരിൽ നവകേരള സദസ് നടക്കുന്ന ഗവ. ബോയ്സ് എച്ച്എസ്എസിന്റെ മതിൽ ഭാഗികമായി പൊളിക്കാൻ ആവശ്യപ്പെട്ടു സംഘാടകസമിതി ചെയർമാൻ നഗരസഭയ്ക്കു കത്ത് നൽകി. കൊടിമരവും സ്റ്റേജും നീക്കം ചെയ്യണമെന്നും സംഘാടകസമിതി ചെയർമാനും കേരള കോൺഗ്രസ്-എം നേതാവുമായ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്കു കഴിഞ്ഞ ശനിയാഴ്ച നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൈതാനത്തേക്ക് വാഹനമിറക്കുന്നതിനായാണ് സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിന്റെ പടിഞ്ഞാറു ഭാഗത്ത് ടൗൺ റോഡിൽ നിന്നു പരാതിക്കാർക്ക് വരുന്നതിന് മൂന്ന് മീറ്റർ വീതിയിൽ മതിൽ പൊളിച്ച് നീക്കണം. ഗ്രൗണ്ടിലേക്ക് ബസ് ഇറങ്ങുന്നതിനായി…
Read Moreനവകേരള സദസിന് ഇന്ന് തുടക്കം ; മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍ഗോട്ട്; സഞ്ചരിക്കാൻ ആഡംബര ബസ്; ജനങ്ങൾക്ക് പരാതി നൽകാൻ ഏഴ് കൗണ്ടറുകൾ
കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഇന്നു തുടക്കമാവും. ഉച്ചകഴിഞ്ഞ് 3.30ന് പൈവളിഗെ ജിഎച്ച്എസ്എസില്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യുമന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. പരിപാടി യുഡിഎഫ് ബഹിഷ്കരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സഞ്ചരിക്കാനുള്ള പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആഡംബര ബസ് കര്‍ണാടക മാണ്ഡ്യയില്നിന്ന് ഇന്നു പുലര്‍ച്ചെ 4.30ഓടെ കാസര്‍ഗോട്ട് എത്തി. കാസര്‍ഗോഡ് എആര്‍ ക്യാമ്പിലാണ് ബസുള്ളത്. ഉച്ചയ്ക്കു രണ്ടോടെ ബസ് കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലത്തിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുമായി പരിപാടി നടക്കുന്ന 30 കിലോമീറ്റര്‍ അകലെയുള്ള പൈവെളിഗെയിലേക്ക് പുറപ്പെടും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നലെയും ഇന്നു പുലര്‍ച്ചെയുമായി കാസര്‍ഗോട്ട് എത്തിക്കഴിഞ്ഞു. ഇവര്‍ക്ക് കാസര്‍ഗോട്ടെ ഗസ്റ്റ് ഹൗസുകളിലും നാലു ഹോട്ടലുകളിലുമായി താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഉച്ചയ്ക്ക് മുമ്പായി എത്തിച്ചേരും. പരിപാടിയുടെ സുരക്ഷക്കായി 600ലേറെ…
Read More