മതനിന്ദ കേസുകളില്‍ ഉള്‍പ്പെടുന്നവരെ പൊതുസ്ഥലത്ത് തൂക്കിക്കൊല്ലണം ! ‘കത്തുന്ന ‘ പ്രസ്താവനയുമായി സിദ്ദു

മതനിന്ദ കേസുകളില്‍ ഉള്‍പ്പെടുന്നവരെ പൊതുസ്ഥലത്തു വെച്ച് തൂക്കിലേറ്റണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. പഞ്ചാബില്‍ കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ മതനിന്ദാ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം രണ്ടുപേരെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെയാണ് ആള്‍ക്കൂട്ട ആക്രമണത്തെ സാധൂകരിക്കുന്ന രീതിയില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന പുറത്തുവരുന്നത്. മലേര്‍കോട്‌ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിദ്ദു വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നവരെ പൊതുസ്ഥലത്ത് വെച്ച് തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടത്. സിഖ് സമുദായത്തിനെതിരെയുളള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളെന്നും സിദ്ദു അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതമൗലികവാദ ശക്തികളാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. അതേസമയം സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന മതനിന്ദ ആരോപണവും ആള്‍ക്കൂട്ടക്കൊലയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതിനിടെ നടന്ന സമാനമായ മറ്റൊരു സംഭവവും ഏവരുടെയും ശ്രദ്ധ പഞ്ചാബിലേക്ക് തിരിക്കുകയാണ്.…

Read More

ആദ്യം ബിജെപി പിന്നെ കോണ്‍ഗ്രസ് അടുത്തത് എഎപി ? നവ് ജ്യോത് സിംഗ് സിദ്ധു ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന; സ്വാഗതം ചെയ്ത് കെജ്രിവാള്‍…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായിരുന്ന നവജ്യോത് സിംഗ് സിദ്ധു ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന അഭ്യൂഹം ശക്തമായി. കോണ്‍ഗ്രസ് നേതൃത്വവുമായും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായും ഇടഞ്ഞുനില്‍ക്കുന്ന സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെയാണ് സിദ്ധു എഎപിയിലേക്കെന്ന അഭ്യഹം ശക്തമായത്. ഒരു ദേശീയ ചാനലുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് കെജ്രിവാള്‍ സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധു കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിദ്ധുവിന്റെ പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായത്. 2017ലാണ് ബിജെപി വിട്ട് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതിനു മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിദ്ധു ആം ആദ്മിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ…

Read More

ഏതെങ്കിലും സംഘടന ഭീകരാക്രമണം നടത്തിയതിന് പാകിസ്ഥാന്‍ എന്തു പിഴച്ചു ! വിവാദ പ്രസ്താവനയുമായി വീണ്ടും പുലിവാലു പിടിച്ച് നവ്‌ജ്യോത് സിംഗ് സിദ്ധു…

40ലധികം ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തതിനെതിരേ മുന്‍ ക്രിക്കറ്റ് താരവും നിലവില്‍ പഞ്ചാബ് മന്ത്രിയുമായ നവ് ജ്യോത് സിംഗ് സിദ്ധു.ഏതെങ്കിലൂം ഒരു ഭീകരസംഘടന നടത്തുന്ന ഭീരുത്വമായ പ്രവര്‍ത്തിക്ക് ഒരു രാജ്യത്തെ മുഴുവനും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് സിദ്ധു പറയുന്നത്.ഭീകരാക്രമണത്തെ രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി. ഇത് ഭീരുത്വപൂര്‍ണമായ ക്രൂരകൃത്യമാണ്. ഇതിനെ ശക്തമായി ഞാന്‍ അപലപിക്കുന്നു. ഇതിന് പിന്നില്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിയേയോ കുറ്റപ്പെടുത്താനാകുമോ സിദ്ധു ചോദിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണ് എന്നാണ് ഇന്നലത്തെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. വലിയ തെറ്റാണ് പാകിസ്താന്‍ ചെയ്തിരിക്കുന്നതെന്നും അവര്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും മോദി പറഞ്ഞിരുന്നു. അതേസമയം പുല്‍വാമ ഭീകരാക്രണത്തെ അപലപിച്ചും തങ്ങള്‍ ഒരു പങ്കുമില്ലെന്ന് പറഞ്ഞും പാകിസ്താന്‍ രംഗത്തെത്തിയിരുന്നു.…

Read More