കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയതിനു പിന്നാലെ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് യുവ കോണ്‍ഗ്രസ് എംഎല്‍എ നയന മോട്ടമ്മ. നയനയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തിയായിരുന്നു സൈബര്‍ ആക്രമണം. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും രണ്ടായി കാണണമെന്ന് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ അവര്‍ ആവശ്യപ്പെട്ടു. തന്റെ സ്വകാര്യ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും നയന ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ”ഈ തോല്‍വിയുടെ നിരാശ ഇനിയും നിങ്ങളെ വേട്ടയാടാന്‍ അനുവദിക്കരുത്. അതെ… രാഷ്ട്രീയം, ഞാന്‍, എന്റെ നിലപാടുകള്‍, എന്റെ വ്യക്തിജീവിതം… ഇവ തമ്മിലുള്ള വ്യത്യാസം അറിയാത്ത മണ്ടന്മാര്‍ക്കുള്ള മറുപടിയാണിതെല്ലാം.’ വിഡിയോ സഹിതം നയന ട്വിറ്ററില്‍ കുറിച്ചു. മുഡിഗെരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച നയന, പിസിസി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി അടുത്ത ബന്ധമുള്ള നേതാവാണ്. മുഡിഗെരെയിലെ ആവേശപ്പോരാട്ടത്തില്‍ ബിജെപിയുടെ ദീപക് ദൊദ്ദിയ്യ, ബിജെപി…
Read More