ചെന്നൈ: സംവിധായകന് വിഘ്നേഷ് ശിവന്റെ പുതിയ ചിത്രത്തില്‍നിന്നു ഭാര്യയായ നയന്‍താരയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. നായികയായി നയന്‍താരയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം ജാന്‍വി കപൂര്‍ ആയിരിക്കും നായികയെന്നാണു സൂചന. ജാന്‍വി നായികയായാൽ അവരുടെ കോളിവുഡ് അരങ്ങേറ്റമായിരിക്കും വിഘ്നേഷ് ചിത്രം. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെയാണ് വിഘ്നേഷ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ഹാസന്റെ രാജ്കമല് ഫിലിംസ് ആണ് സിനിമയുടെ നിർമാണമെന്നും വിവരമുണ്ട്. നയന്‍താരയുടെ കൂടിയ പ്രതിഫലവും അടുത്തിടെ ഇറങ്ങിയ നയന്‍സ് ചിത്രങ്ങളുടെ പരാജയവും കണക്കിലെടുത്ത് നിർമാതാക്കളുടെ തീരുമാനപ്രകാരമാണ് നയൻതാരയെ ഒഴിവാക്കിയതെന്നു പറയുന്നു. ഔദ്യോഗികമായി ഇതിനോട് നയന്‍താരയോ വിഘ്നേഷോ പ്രതികരിച്ചിട്ടില്ല.നയന്‍താരയും വിജയ് സേതുപതിയും പ്രധാനവേഷത്തില്‍ എത്തിയ നാനും റൗഡി താന്‍ എന്ന ചിത്രമാണ് വിഘ്നേഷിന്റെ കരിയറിലെ ബ്രേക്ക് ത്രൂ. അതിനുശേഷം വിഘ്നേഷും നയന്‍സും പ്രണയത്തിലാകുകയും വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.
Read MoreTag: nayanthara
അവളെ നയന്‍താര ആക്കിയത് ഞാനാണ് ! തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ഷീല അന്ന് പറഞ്ഞത്
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയതോടെയാണ് നയന്‍താരയുടെ രാശി തെളിഞ്ഞത്. പിന്നീട് തെന്നിന്ത്യ ഒട്ടാകെ നയന്‍താര മിന്നിത്തിളങ്ങുകയായിരുന്നു. ജയറാമിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചത്. ജയറാമിന് പുറമേ ഷീല, ഇന്നസെന്റ്, സിദ്ധീഖ്, കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ ആയിരുന്നു സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്. തകര്‍പ്പന്‍ വിജയം ആയിരുന്നു ഈ ചിത്രം നേടിയത്. എന്നാല്‍ മലയാള സിനിമയില്‍ ആദ്യം എത്തുമ്പോള്‍ താരത്തിന്റെ പേര് നയന്‍താര എന്ന് ആയിരുന്നില്ല. ഡയാന മറിയം കുര്യന് എന്നായിരുന്നു ഈ തിരുവല്ലക്കാരിയുടെ യഥാര്‍ത്ഥ പേര്. അതേ സമയം മനസിനക്കരെയില്‍ പ്രധാന വേഷത്തില്‍ എത്തിയ നടി ഷീല മുമ്പ് ഒരിക്കല്‍ താരത്തിന് നയന്‍താര എന്ന പേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. സത്യന് അന്തിക്കാടിന്റെ…
Read Moreനയൻതാര പറഞ്ഞത് കേട്ട് സ്തംഭിച്ചു പോയി; പിന്നെ തനിക്ക് സംഭവിച്ചതിനെക്കുറിച്ച് സോനാ നായർ
മനസിനക്കരെ സിനിമയിൽ ഷീലാമ്മയുടെ മകളായി ചെയ്തതിൽ വളരെ സന്തോഷമുണ്ട്. നയൻതാരയുടെ ആദ്യ സിനിമയാണ്.ഇടയ്ക്ക് നയൻതാരയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്. എന്റെ ഭർത്താവ് അതിൽ കാമറ വർക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് തരുന്നത്. അന്ന് നയൻതാര പീക്കിൽ നിൽക്കുന്ന സമയമാണ്. ഇപ്പോഴും അതെ. ഞാൻ സോന നായരാണ്, എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോൾ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്നായിരുന്നു മറുപടി. ഞാൻ സത്യം പറഞ്ഞാൽ സ്തംഭിച്ച് പോയി. ഞാൻ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വർക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മൾ എന്ന രീതിയിൽ സംസാരിക്കുമെന്നാണ്. ഞാൻ വേറൊരു ഷൂട്ടിൽ നിൽക്കുകയായിരുന്നു. എനിക്ക് പിന്നെ കോൺസൺട്രേഷൻ കിട്ടുന്നില്ല. നയൻതാര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേർസ്. -സോന നായർ
Read Moreനയന്‍താരയും ഞാനും ഒരുപോലെയാണെന്ന് ആളുകള്‍ പറയുന്നു ! പക്ഷെ താനതൊന്നും കാര്യമാക്കാറില്ലെന്ന് അനിഖ…
ബാലതാരമായി എത്തി മലയാള സിനിമയില്‍ നായികയായ നടിയാണ് അനിഖ സുരേന്ദ്രന്.മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും അനിഖ സജീവമാണ്. വിവിധ ഭാഷകളിലായി 15ല്‍ അധികം സിനിമകളില്‍ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007ല്‍ പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ടതോടെയാണ് ശ്രദ്ധേയയായത്. തമിഴില്‍ അജിത് നായകനായി എത്തിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു. ഈ രണ്ട് ചിത്രങ്ങള്‍ ചെയ്തതോടുകൂടി തമിഴില്‍ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. ഇപ്പോള്‍ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നടി നായികയായും മലയാള സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം നയന്‍താരയെ അനുകരിക്കുകയാണെന്ന വിമര്‍ശനങ്ങളോട്…
Read Moreഎന്നെ ഉള്‍പ്പെടുത്തിയാല്‍ ഷൂട്ടിംഗിന് വരില്ലെന്ന് അവര്‍ ഭീഷണി മുഴക്കി ! നയന്‍താരയ്ക്കെതിരേ വെട്ടിത്തുറന്നു പറഞ്ഞ് മമ്ത മോഹന്‍ദാസ്…
സത്യന് അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ മലയാളത്തില്‍ ചേക്കേറിയ താരമാണ് നയന്‍താര. പിന്നീട് നടി തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായി മാറുകയായിരുന്നു. മനസ്സിനക്കരെയ്ക്ക് പിന്നാലെ ഒന്നു രണ്ടു മലയാള സിനിമകളില്‍ കൂടി അഭിനയിച്ച താരത്തിന്റെ തലവര മാറിയത് തമിഴകത്തേക്ക് ചേക്കേറിയതോടെയാണ്. ശരത് കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ നയന്‍താരയുടെ പിന്നീട് ഉള്ള വളര്‍ച്ച വളരെ അത്ഭുതം നിറഞ്ഞത് ആയിരുന്നു. ഇതിനിടയില്‍ പല വിവാദങ്ങളും നടിയുടെ പേരില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഗോസിപ്പുകളായും പ്രണയവും പ്രണയ പരാജയങ്ങളായും ആയി എല്ലാം നിരവധി വിവാദങ്ങളില്‍ പെട്ടിട്ടണ്ട് നയന്‍ താര. ഇപ്പോഴിതാ നയന്‍താരയ്ക്ക് എതിരെ ഗുരുതരമായ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിയ്ക്കുക ആണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയന്‍താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്.…
Read Moreവിട്ടുവീഴ്ച ചെയ്യണമെന്നുള്ള ആവശ്യവുമായി തന്നെയും സമീപിച്ചിരുന്നു; ആവശ്യം തള്ളാനുള്ള ധൈര്യം കാട്ടിയെന്ന് നയൻതാര; ഞെട്ടലോടെ ആരാധകർ
സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ചിംഗിനെക്കുറിച്ച് പല നായികാനടിമാരും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അവസരങ്ങള്‍ക്ക് വേണ്ടി സിനിമയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ സിനിമാ ലോകത്ത് ഉണ്ടെന്നാണ് ഈ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ തനിക്കും അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് നടി നയൻതാര. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്താണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതെന്നാണ് നയൻതാര വെളിപ്പെടുത്തിയത്. ഒരു സിനിമയിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. എന്നാൽ ആ ആവശ്യം തള്ളാനുള്ള ആർജവം താൻ കാണിച്ചുവെന്ന് നടി പറഞ്ഞു. തന്റെ കഴിവുകൊണ്ട് ലഭിക്കുന്ന വേഷങ്ങൾ മതിയെന്ന് താൻ അവർക്ക് മറുപടി നൽകിയെന്ന് നയൻതാര പറഞ്ഞു. അതേസമയം നയൻതാരയുടെ വെളിപ്പെടുത്തൽ വലിയ ഞെട്ടലാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. നയൻതാരയെ…
Read Moreമലയാളി യുവനടനുമായി നയന്‍താര ലിവിങ് ടുഗെദറില്‍ ആയിരുന്നു ! പക്ഷെ അക്കാര്യം മറ്റാരും അറിഞ്ഞിരുന്നില്ല; വെളിപ്പെടുത്തലുമായി നടന്
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് നയന്‍താര. സത്യന് അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നയന്‍താരയുടെ ഭാവി മാറ്റിയത് തമിഴ് സിനിമയാണ്. തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച താരം ഇപ്പോള്‍ ബോളിവുഡിലേക്കും ചേക്കേറിയിരിക്കുകയാണ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നയന്‍സ് വേഷമിട്ടു കഴിഞ്ഞു. അതേ സമയം സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് നയന്‍സ് അടുത്ത കാലങ്ങളിലായി തിരഞ്ഞെടുത്തവ എല്ലാം. സൂപ്പര്‍ നടന്മാരുടെ പങ്കാളിത്തം ഇല്ലാതെ തന്നെ താരത്തിന്റെ സിനിമകള്‍ തിയേറ്ററുകളില്‍ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുക. ഇതിനിടെ സംവിധായകന് വിഘ്നേഷുമായുള്ള പ്രണയവും ആഡംബര വിവാഹവുമെല്ലാം താരത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ നടന് ബലൈവന് രംഗനാഥന്. വളരെ ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു നയന്‍താരയുടെ ജീവിതം. സിമ്പു മുതല്‍ വിഘ്നേഷ് വരെ നിരവധി പേരുമായി താരത്തിന്…
Read Moreമലര്‍ന്ന് കിടക്കാന്‍ പേടിയാണ് ! ഇപ്പോഴും ആ ശീലം മാറിയിട്ടില്ല; വെളിപ്പെടുത്തലുമായി നയന്‍താര…
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. തിരുവല്ല സ്വദേശിനി ഡയാന കുര്യന് നയന്താരയായ ചരിത്രം സിനിമപ്രേമികളെ ആവേശം കൊള്ളിക്കുന്നതാണ്. അടുത്തിടെ കാമുകനായ സംവിധായകന് വിഘ്നേഷ് ശിവനെ നടി വിവാഹം കഴിച്ചിരുന്നു. ഇരുവരും വര്‍ഷങ്ങളായി ലിവിംങ് ടുഗെദര്‍ ആയിരുന്നു. ലിവിംങ് ടുഗെദര്‍ സമയത്ത് തന്നെ നടപടി ക്രമങ്ങള്‍ ആരംഭച്ചതിനാല് വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ വാടക ഗര്‍ഭ ധാരണത്തിലൂടെ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. വിവാദങ്ങളെയെല്ലാം അവഗണിച്ച് മക്കളോടും ഭര്‍ത്താവിനോടും ഒപ്പം സുഖമായി ജീവിക്കുകയാണ് താരം. അതേ സമയം നയന്‍താരയുടെ പുതിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഹൊറര്‍ സിനിമ ആയതു കൊണ്ട് തന്നെ, പ്രേതത്തെ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചില രസകരമായ കാര്യങ്ങള്‍ നയന്‍താര പങ്കുവച്ചത്. പ്രേതത്തെ തനിക്ക് പേടിയൊന്നും ഇല്ല. പക്ഷെ അങ്ങനെ ഒരു സൂപ്പര്‍ നാച്വറല്‍…
Read Moreനിലവില സാഹചര്യം മനസിലാക്കി, വാശി ഉപേക്ഷാക്കാൻ തയാറായി നയന്‍താര
തെന്നിന്ത്യന്‍ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നായികാ നടിയാണ് മലയാളിയായ നയൻതാര. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലും ഒരുപോലെ പരിഗണിക്കുന്ന നായിക, രണ്ട് പതിറ്റാണ്ടോളമായി മുന്‍നിര നായികയായി തുടരുന്ന നയന്‍താരയുടെ കരിയര്‍ ഗ്രാഫിന് പ്രത്യേകതകള്‍ ഏറെയാണ്. മനസിനക്കരെ എന്ന സത്യന് അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയന്‍താര അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണ്‍ ആയി നയന്‍താര പിന്നീട് മാറി. എന്നാല്‍ അടുത്ത കാലത്തായി നയന്‍സിന് കരിയറില്‍ തിരിച്ചടികളാണ് നേരിടുന്നത്. നടിയുടെ തുടരെയുള്ള നിരവധി സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. നടിക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്. ഇതിനിടെ നടിയുടെ പുതിയ സിനിമ പുറത്തിറങ്ങാന്‍ പോവുകയാണ്. കണക്ട് എന്ന തമിഴ് സിനിമയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. നയന്‍താരയുടെയും…
Read Moreവീട്ടിലെ ജോലിക്കാരിയുടെ കടം തീര്‍ക്കാന്‍ നല്‍കിയത് ലക്ഷങ്ങള്‍…പിന്നെ സ്വര്‍ണവളയും ! നയന്‍താരയെ പുകഴ്ത്തി വിഘ്നേഷിന്റെ അമ്മ
മരുമകള്‍ നയന്‍താരയെ മുക്തകണ്ഠം പ്രശംസിച്ച് വിഘ്നേഷ് ശിവന്റെ അമ്മ മീന കുമാരി. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദയയും കരുതലുമുള്ള സ്ത്രീ നയന്താരയാണെന്നാണ് മീനാ കുമാരി പറയുന്നത്. ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്തവളാണ് നയന്‍താര എന്നും മീനാ കുമാരി പറഞ്ഞു. ഹാപ്പി മെയ്ഡ്സ് സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ ഉദ്ഘാടന വേളയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അവര്‍. മീനാ കുമാരിയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ മകന് വിഘ്നേഷും മരുമകള്‍ നയന്‍താരയും കഠിനാധ്വാനികളാണ്. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാരുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കല്‍ അവരിലൊരു സ്ത്രീ അവര്‍ക്ക് നാല് ലക്ഷം രൂപയുടെ കടം ഉണ്ടെന്നും അതിനാല്‍ ജീവിതം ദുരിതത്തിലാണെന്നും നയന്താരയോട് പറഞ്ഞു. ഉടന്‍ തന്നെ അത്രയും തുക നല്‍കിയിട്ട് കടങ്ങളെല്ലാം തീര്‍ക്കാന്‍ അവരോട് പറഞ്ഞു. ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും…
Read More