ചെന്നൈ: നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടകുട്ടികൾ പിറന്നു. വിഘ്നേഷ് തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. നയനും ഞാനും അച്ഛനും അമ്മയും ആയി. ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു. പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. ഞങ്ങളുടെ എല്ലാ പ്രാർഥനകളും, ഞങ്ങളുടെ പൂർവികരുടെ അനുഗ്രഹങ്ങളും ചേർന്ന്, നമുക്ക് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്.
Read MoreTag: nayanthara
അമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച് എങ്ങനെ കുട്ടികളെ ഉണ്ടാക്കും ! നയന്‍താരയെ അധിക്ഷേപിച്ച ഡോക്ടര്‍ക്ക് ചുട്ടമറുപടിയുമായി ചിന്മയി…
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹം കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. ഏഴു വര്‍ഷമായി പ്രണയത്തിലായ നയന്താരയുംവിഗ്നേഷും മഹാബലിപുരത്തു നടന്ന അത്യാഢംബര ചടങ്ങിലാണ് വിവാഹിതരായത്. ഇന്ത്യന്‍ സിനിമാലോകത്തെ നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.നവദമ്പതികളുടെ ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അതിനിടയില്‍ ചില ഫോട്ടോകള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളും നിറഞ്ഞിരുന്നു. അങ്ങനെ വന്ന ഒരു നെഗറ്റീവ് കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. അതിന് ഗായിക ചിന്മയി നല്കിയ മറുപടിയുമാണ് വൈറലാകുന്നത്. അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടര്‍ ആണ് നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മോശം കമന്റിട്ടിരിക്കുന്നത്. ആ കമന്റ് സ്ക്രീന്‍ ഷോട്ട് എടുത്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ചിന്മയ് മറുപടി നല്‍കിയിരിക്കുന്നത്. സ്ത്രീവിരുദ്ധമാണ് കമന്റ്. ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തിലൊരു കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ അധികം വേദനയുണ്ടെന്നും ചിന്മയ് പറയുന്നു. നയന്‍താരയുടെ നടിയെന്ന നിലയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര്…
Read Moreകഴിക്ക് മോളൂ ! ഭക്ഷണം വാരിക്കൊടുക്കുന്ന വിഗ്നേഷ്; നാണത്തോടെ വാപൊളിക്കുന്ന നയന്‍താര;വീഡിയോ വൈറല്‍…
നയന്‍താരയുടെയും വിഘ്നേഷിന്റെയും പ്രണയം സിനിമാപ്രേമികളുടെ ഇഷ്ടവിഷയമാണ്. ഇരുവരുടെയും പ്രേമം വ്യക്തമാക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്നേഷ് ശിവനെ വിഡിയോയില്‍ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലില്‍ നിന്നുള്ള ഈ രംഗം വിഘ്നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ”ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.”വിഘ്നേഷ് കുറിച്ചു. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു മുന്‍പ് ഏപ്രില്‍ 28നും വിഘ്നേശും നയന്‍സും തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയില്‍ ജൂണ്‍ ഒമ്പതിന് നയന്‍താരയും വിഘ്നേഷും തിരുപ്പതി ക്ഷേത്രത്തില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയും തമിഴ് മാധ്യമങ്ങള്‍…
Read Moreനയന്‍താരയ്ക്ക് ഏഴ് അസിസ്റ്റന്റ് ! മുംബൈയില്‍ നിന്നുള്ള മേക്കപ്പ്മാനില്ലാതെ ആന്‍ഡ്രിയയ്ക്ക് പറ്റില്ല; തലയ്ക്ക് ‘തലക്കനം’;സൂപ്പര്‍താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് നിര്‍മാതാവ്…
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് തമിഴ് സിനിമാനിര്‍മാതാവ് കെ രാജന്. നയന്‍താര, അജിത്ത്, തൃഷ, ആന്‍ഡ്രിയ എന്നീ താരങ്ങള്‍ക്ക് എതിരെയാണ് വിമര്‍ശനം. താരങ്ങള്‍ക്ക് അഹങ്കാരമാണെന്നും നിര്‍മാതാവിനെ ഗൗനിക്കാതെയാണ് പല താരങ്ങളും ഇടപെടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സൂപ്പര്‍താരമായ ശേഷം അഭിനയിച്ച സിനിമയുടെ ഓഡിയോ റിലീസിനു വരില്ലെന്ന നിലപാടാണ് അജിത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകള്‍ എടുക്കുന്ന താരങ്ങളുടേത് വലിയ അഹങ്കാരമാണെന്നും അദ്ദേഹം ആരോപിച്ചു. വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ വളരെ ചുരുക്കം ഹീറോകള്‍ മാത്രമേ ശ്രമിക്കൂ. പതിനഞ്ചു പേര്‍ക്കുള്ള ഭക്ഷണം വീട്ടില്‍ നിന്ന് കൊണ്ടുവന്നിരുന്ന ആളായിരുന്നു എംജിആര്‍. അങ്ങനെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാല്‍, ഇന്നത്തെ കാലത്ത് വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരുന്നവര്‍ ഇല്ല എന്നു തന്നെ പറയാമെന്നും ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ എന്ന് പറയുന്നവരാണ് ഉള്ളതെന്നും…
Read Moreആ ചുംബനത്തിന് നയന്‍താരയോടു ഞാന്‍ മാപ്പു പറഞ്ഞു ! എന്നാല്‍ നയന്‍താരയുടെ മറുപടി ഞെട്ടിച്ചു; വിവാദമായ ആ ലിപ് ലോക്ക് ചിത്രത്തെക്കുറിച്ച് മനസ്സു തുറന്ന് ചിമ്പു…
തമിഴ് സിനിമയിലെ സകലകലാ വല്ലഭനാണ് ചിമ്പു. ഒരു കാലത്ത് താരസുന്ദരി നയന്‍താരയും ചിമ്പുവും തമ്മിലുള്ള പ്രണയം വാര്‍ത്തകളില്‍ തുടര്‍ച്ചയായി ഇടംപിടിച്ചിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന നയന്‍താരയുടെ കരിയറില്‍ വിവാദത്തിനു വഴിവെച്ച ഒന്നായിരുന്നു ചിമ്പുവുമൊത്ത് അഭിനയിച്ച വല്ലവന് എന്ന സിനിമയിലെ ലിപ് ലോക്ക് രംഗം. എന്നാല്‍ വിവാദങ്ങള്‍ അവിടംകൊണ്ട് തീര്‍ന്നില്ല. സിമ്പുവും നയന്‍താരയും തമ്മിലുള്ള ഒരു സ്വകാര്യ ലിപ് ലോക്ക് ചിത്രം കൂടി പുറത്തു വന്നതോടെ വിവാദം കൊടുമ്പിരി കൊണ്ടു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചുംബന രംഗത്തെ കുറിച്ച് ചിമ്പു തുറന്നു പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അന്ന് വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു അത്. പക്ഷെ, ആ സീന്‍ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ആയിരുന്നു എടുത്തിരുന്നത് എന്നും അത് വലിയ വിവാദം ആവുകയായിരുന്നു എന്നുമാണ് ചിമ്പു പറയുന്നത്. പിന്നീട് നയന്താരയോട് മാപ്പ്…
Read Moreനയന്‍താര ഉടന്‍ അമ്മയാവുമോ ? നയന്‍സിനെ കിസ് ചെയ്യുന്ന ഫോട്ടോ തരാമോ ? ആരാധകരുടെ ബഹുവിധ ചോദ്യങ്ങള്‍ക്ക് കിടിലന്‍ ഉത്തരവുമായി വിഘ്നേഷ്…
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നയന്‍താരയുടെ സിനിമജീവിതവും വ്യക്തിജീവിതവുമെല്ലാം ആളുകള്‍ക്ക വളരെയധികം താല്പര്യമുള്ള വിഷയങ്ങളാണ്. നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയം ആരാധകര്‍ ആഘോഷിക്കുന്നുമുണ്ട്. ഡയാന മറിയം കുര്യന് എന്ന മലയാളി പെണ്‍കുട്ടി തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാഴുന്ന നയന്താരയായി മാറിയത് തന്നെ ഒരു ചരിത്രമാണ്. ചാനല്‍ പരിപാടിയില്‍ അവതാരകയായി തുടങ്ങിയ നയന്‍താര 2003ല്‍ മനസ്സിനക്കരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികാപദവി കയ്യാളിയ താരം 2005ല്‍ ശരത് കുമാര്‍ നായകനായ അയ്യയിലൂടെ തമിഴത്ത് ചേക്കേറി. ഈ സിനിമയുടെ വിജയത്തോടെ താരം സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ നായികയായി. രജനിക്കൊപ്പം ചന്ദ്രമുഖിയില്‍ അഭിനയിച്ചതോടെയാണ് നയന്‍സിന്റെ തലവര മാറുന്നത്. തുടര്‍ന്ന് ഇന്ന് വരെ തെന്നിന്ത്യന്‍ സിനിമ ലോകം അടക്കി വാഴുകയാണ് താരം. ഒരുകാലത്ത് വെറും ഗ്ലാമര്‍ താരമായി മാറ്റി നിര്‍ത്തപ്പെട്ട നടിയില്‍…
Read Moreഅവരെ എവിടെ വച്ചു കണ്ടാലും ഞാനൊന്നു പൊട്ടിക്കും ! നയന്‍താര ചീത്ത സ്ത്രീയെന്ന് പ്രഭുദേവയുടെ ഭാര്യ…
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നായിക പ്രാധാന്യമുള്ള ഒരുപാട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന് ആരാധകരും ഏറെയാണ്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോള്‍ നയന്‍താര സിനിമലോകം കീഴടക്കുകയായിരുന്നു. വിവാദങ്ങളും താരത്തിന്റെ കൂടെപ്പിറപ്പായിരുന്നു. നടന് ഡാന്‍സറും സംവിധായകനും കൂടിയായ പ്രഭുദേവയുമായുള്ള പ്രണയം ആരാധകരെയൊന്നാകെ ഞെട്ടിച്ചിരുന്നു. അന്നത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കാരണം പ്രഭുദേവയും നയന്‍താരയും പ്രണയത്തിലാകുന്ന സമയത്ത് പ്രഭുദേവ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായിരുന്നു. അതുകൊണ്ടുതന്നെ ഇത് കൂടുതല്‍ വിവാദങ്ങളിലേക്ക് നയിച്ചു. ആദ്യമൊക്കെ പ്രണയം വെറും ഗോസിപ്പ് ആണെന്ന് വാര്‍ത്തയായിരുന്നു. പക്ഷേ പിന്നീട് ഇരുവരും ഒരുപാട് വേദികളില്‍ പ്രത്യക്ഷപ്പെടുകയും, ഒരുമിച്ച് താമസിക്കുകയും ചെയ്തതോടുകൂടി ഇവര്‍ തമ്മിലുള്ള പ്രണയം സിനിമാലോകത്ത് സ്ഥിരീകരിച്ചു. തന്റെ ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടി പ്രഭുദേവ പിന്നീട് നീക്കങ്ങള്‍ നടത്തി. നയന്‍താരയോടൊത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയി. പക്ഷേ…
Read Moreവിവാഹനിശ്ചയം കഴിഞ്ഞോ? നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹത്തിനായി ആകാംക്ഷയോടെ ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട പ്രണയജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാനും റൗഡി താന്‍ സിനിമയുടെ സമയത്താണ് നയന്‍സും വിക്കിയും പ്രണയത്തിലായത്. വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. വിജയ് സേതുപതി നായകനായ സിനിമയില്‍ ശ്രദ്ധേയ വേഷത്തിലാണ് നയന്‍താര അഭിനയിച്ചത്. ഒരുമിച്ച് ചടങ്ങുകളിലും യാത്രകള്‍ക്കായുമൊക്കെ പോയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചത്. കൂടാതെ നയനും വിക്കിയും ഒരുമിച്ചുളള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു. നയന്‍താര സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലെങ്കിലും വിഘ്നേഷ് ശിവൻ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. വിഘ്നേഷ് ശിവന്റെ എറ്റവും പുതിയ ചിത്രമായ കാത്തുവാക്കുലെ രണ്ട് കാതല്‍ എന്ന ചിത്രത്തിലും നയന്‍ തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിജയ് സേതുപതി തന്നെ നായകനാവുന്ന ചിത്രത്തില്‍ സാമന്തയാണ് മറ്റൊരു…
Read Moreഇപ്പോള്‍ എങ്ങനെയാണോ കാര്യങ്ങളൊക്കെ മുന്നോട്ട് പോകുന്നത് അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് ! വിവാഹത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് വിഗ്നേഷ് ശിവന്…
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഈ വര്‍ഷം തന്നെ വിവാഹിതയായേക്കുമെന്ന് സൂചന. പലതവണ വിവാഹ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നയന്‍സും കാമുകന് വിഗ്നേഷും ഇതേക്കുറിച്ച് ഇന്നേവരെ പ്രതികരിച്ചിരുന്നില്ല എന്നാല്‍ ഇപ്പോള്‍ ആദ്യമായി വിഗ് നേഷ് തന്റെ വിവാഹ വാര്‍ത്തയോടു പ്രതികരിച്ചിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് വിഘ്നേഷ് മനസു തുറന്നത്.’വിവാഹ വാര്‍ത്തകള്‍ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങള്‍ ഇരുവര്‍ക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. മാത്രമല്ല ഇപ്പോള്‍ എങ്ങനെയാണോ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്’ വിഘ്നേശ് പറയുന്നു. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്നേശ് പ്രതികരിച്ചു. വിഘ്നേഷിന്റെ ആദ്യ ചിത്രം നാനും റൗഡി താനിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിഘ്നേഷും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. ജീവിതത്തില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്…
Read Moreതാരസുന്ദരി നയന്‍താര വിവാഹിതയായി ? വിവാഹം നടന്നത് അമ്പലത്തില്‍ വച്ചെന്ന് സൂചന…
ലേഡി സൂപ്പര്‍താരം നയന്‍താര വിവാഹിതയായതായി സൂചന. നടനും സംവിധായകനുമായ വിഘ്നേശ് ശിവനുമായി പ്രണയത്തിലായ നടിയുടെ വിവാഹം കഴിഞ്ഞതായി മുമ്പും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടിലെ ഒരു അമ്പലത്തില്‍ വെച്ച് നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരായി എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വളരെ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയൊരു ചടങ്ങിലൂടെ വിവാഹിതരാവാനാണ് താരങ്ങളുടെ ആഗ്രഹമെന്ന് നേരത്തെ പങ്കുവച്ചിരുന്നു. പ്രമുഖ വിനോദ സൈറ്റായ പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നടിയുടെ വിവാഹ വാര്‍ത്ത പുറത്തെത്തിയതോടെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
Read More