ആ രണ്ടു പേരും എന്നെ തേച്ചിട്ട് നൈസായി കടന്നു കളഞ്ഞു ! മദ്യത്തിനോ പുകവലിയ്‌ക്കോ ഒന്നും നമ്മളെ പ്രണയവേദനയില്‍ നിന്ന് രക്ഷപ്പെടുത്താനാകില്ല; തുറന്നു പറഞ്ഞ് ചിമ്പു…

ഒരു കാലത്ത് തമിഴ്‌സിനിമയെ ഇളക്കിമറിച്ച താരമായിരുന്നു ചിമ്പു എന്ന സിലമ്പരസന്‍. പ്രായം 37 ആയെങ്കിലും താന്‍ ഇപ്പോഴും അവിവാഹിതനായി തുടരുന്നതിനു കാരണം തന്നെ പ്രണയത്തില്‍ കുരുക്കി കടന്നു കളഞ്ഞ നായികമാരാണെന്ന് താരം പറയുന്നു. പ്രണയം നല്ല രീതിയില്‍ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്പുവിന്റെ പക്കല്‍ മറുപടിയുണ്ട്. ജീവിതത്തിലുണ്ടായ രണ്ട് പ്രണയപരാജയങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞെന്ന് ചിമ്പു പറയുന്നു. ഇന്‍ഡസ്ട്രിയിലെ മുന്‍നിര നായികമാരായ നയന്‍താരയും ഹന്‍സികയുമായിരുന്നു ആ പ്രണയകഥകളിലെ നായികമാര്‍. ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു…

Read More

ദർബാർ ചിത്രത്തിൽ നായികയായി എത്തിയത് 20 മിനിറ്റ്. സ്ക്രീൻ പ്രസൻസിൽ തിളങ്ങിയ ലേഡി സൂപ്പർ സ്റ്റാറിന്‍റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

നായികയായി എത്തിയത് 20 മിനിറ്റ്. പ്രതിഫലം അഞ്ച് കോടി. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ദർബാർ ചിത്രത്തിന്‍റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അടുത്തിടെ താരത്തിന്‍റേതായി ഇറങ്ങിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഇതോടെ താരത്തിന്‍റെ മൂല്യംവും കൂടി. സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമയി താരം എത്തിയ സിനിമകളെല്ലാം സൂപ്പർ താരമായിരുന്നു 20 മിനിറ്റ് മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു. തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. കാമുകന്‍ വിഘ്‌നേഷാണ് നടിയുടെ പുതിയ ചിത്രമായ നെട്രികണ്‍ നിര്‍മ്മിക്കുന്നത്.

Read More

”ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍ എല്ലാ തീരുമാനങ്ങളും എന്റേതാണ് ! സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും; പത്തുവര്‍ഷത്തിനിടെ ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പറയുന്നത്

തെന്നിന്ത്യയിലെ വനിതാ സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് നയന്‍താര എന്ന ഒരൊറ്റ ഉത്തരമേ ഉണ്ടാവാനിടയുള്ളൂ. സാധാരണ നടിമാര്‍ അഭിമുഖങ്ങള്‍ നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ നയന്‍താര ഇതില്‍ നിന്നും വിഭിന്നയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഒരു അഭിമുഖം നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍. വോഗ് മാഗസിനു വേണ്ടിയായിരുന്നു അത്. വോഗ് ഇന്ത്യ മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍ ഗേളുമാണ് നയന്‍താര. മാഗസിനു വേണ്ടി കവര്‍ മോഡലാകുന്ന ആദ്യ തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍സ്. മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും നയന്‍താരയ്‌ക്കൊപ്പം കവര്‍ ഫോട്ടോയിലുണ്ട്. അഭിമുഖത്തില്‍ നയന്‍താര പറയുന്നതിങ്ങനെ…”ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാന്‍ ചോദിക്കാറുണ്ട്,” നയന്‍താര പറഞ്ഞു. ‘അറം’,’ കോലമാവു കോകില’ തുടങ്ങിയ നായികാകേന്ദ്രീകൃത സിനിമകള്‍…

Read More

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും വിഘ്നേഷും  തമ്മിലുള്ള വിവാഹം പുതുവർഷത്തിൽ? ആകാംഷയോടെ ആരാധകർ; പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ…

മലയാളത്തിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ സൂപ്പർ താരമായ നയൻ താരയുടെ വിവാഹം പുതുവർഷത്തിലോ? വിഷ്നേഷ് ശിവനും നയൻതാരും തമ്മിലുള്ള പ്രണയം മുന്നു വർഷം പിന്നിടുമ്പോൾ, ആരാധകരുടേയും സിനിമാ പ്രേക്ഷേകരുടം ചോദ്യത്തിനാണ് ഒടുവിൽ ഉത്തരമാകുന്നത്. 2020ൽ പുതുവർഷത്തിൽ ഇരുവരും ഒന്നാകുമെന്നാണ് പുറത്തു വരുന്ന വാർത്ത. ഇതോടെ ആരാധകരുടെ ചോദ്യം പിന്നാലെയെത്തി. വിവാഹം എവിടെവച്ചായിരിക്കുമെന്നും. ഇരുവരുടെയും മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിലൂടെ മികച്ച തുടക്കം കുറിച്ച്  തമിഴിലേക്ക് ചേക്കേറിയ നയൻതാരയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു. തമിഴിലെത്തി തുടക്കം കുറിച്ച നാൾമുതൽ ഗോസിപ്പുകളും താരത്തിന് പിന്നാലെയുണ്ട്. അഭിനയിച്ച നടൻമാരെയല്ലാം ചേർത്ത് പ്രണയകഥകൾ പുറത്ത് വന്നിരുന്നു. ചിലത് വിവാഹത്തിൽ വരെ എത്തുമെന്ന് വരെ കരുതിയെങ്കിലും എല്ലാ പ്രണയങ്ങളും തകരുകയായിരുന്നു. പ്രതിഫലത്തിന്‍റെ കാര്യത്തിലും താരം പല സൂപ്പർ സ്റ്റാറുകൾക്കൊപ്പം വരെ എത്തിയിരുന്നു. 2015ൽ പുറത്തിറങ്ങിയ നാനും…

Read More

കേരളത്തോട് കരുണ കാട്ടണം, ഒരുമിച്ച് പ്രവര്‍ത്തിക്കാം; ദുരന്തത്തിൽ വിറങ്ങലിച്ചു നില്ക്കുന്ന മലയാളക്കരയ്ക്കായി പ്രാർത്ഥനയുമായി നയൻ താര

ദൈവത്തിന്‍റെ സ്വന്തം നാടിനെ പ്രളയം വീണ്ടും മുക്കി. നാടിന് ഏൽക്കേണ്ടി വന്ന ദുരിതം  മലയാളിയായ നയൻ താരയ്ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നയൻതാരയുടെ സ്വന്തം നാടായ തിരുവല്ലയും  വെള്ളത്തിൽ മുങ്ങി നാമാവശേഷമായിരുന്നു. മഹാദുരന്തത്തിൽ വിറങ്ങലിച്ചു നില്ക്കുന്ന മലയാളക്കരയ്ക്കായി ഒറ്റക്കെട്ടായി നിൽക്കണം.  പ്രളയദുരിതം അഭിമുഖീകരിക്കുന്ന മലയാളക്കരയ്ക്കു വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം. ദുരിതത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ നടി പറയുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നിരവധി സിനിമാതാരങ്ങൾ പ്രളയത്തിൽ നിന്നും കരകയാൻ സഹായങ്ങളും പ്രാർത്ഥനകളുമായി എത്തിയിരുന്നു.    

Read More

ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു ! ഡയാന മറിയം കുര്യന്‍ നയന്‍താരയായ കഥ വെളിപ്പെടുത്തി നടി ഷീല…

ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ ഉണ്ടെങ്കില്‍ അത് നയന്‍താരയാണ്. ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടി നയന്‍താരയായ കഥ വെളിപ്പെടുത്തുകയാണ് നടി ഷീല ഇപ്പോള്‍. ‘മനസിനക്കരെ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാന്‍ പോകുകയാണെന്ന് സത്യനാണ് ഞങ്ങളോട് പറഞ്ഞത്. പിന്നീട് കുറച്ച് പേരുകളുമായി സത്യന്‍ എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയന്‍താര എന്ന പേര് തെരഞ്ഞെടുത്തത്.’ ‘നയന്‍താര എന്നാല്‍ നക്ഷത്രം എന്നല്ലേ, എല്ലാ ഭാഷയ്ക്കും അനുയോജ്യമായ പേര് കൂടിയാണ്. ഹിന്ദിയിലൊക്കെ പോവുകയാണേല്‍ ഈ പേര് ഗുണമാകുമെന്നും അന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു’.ഷീല പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന…

Read More

എന്നെ കെട്ടിപ്പിടിക്കില്ലെന്ന് നടി തീര്‍ത്തു പറഞ്ഞു; സംവിധായകന്‍ അവരുടെ കാലു പിടിച്ചിട്ടും അവര്‍ സമ്മതിച്ചില്ല…ഒരുമിച്ചഭിനയിച്ചപ്പോള്‍ നയന്‍താരയോട് ശരിക്കും പ്രണയം തോന്നിയിരുന്നു യോഗി ബാബു പറയുന്നു…

നയന്‍താര നായികയായ കൊളമാവ് കോകില എന്ന ചിത്രത്തിലെ ‘കല്യാണ വയസ്’ എന്ന പാട്ട് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. ഈ പാട്ടിലൂടെ യോഗി ബാബുവും ആരാധകരുടെ മനസില്‍ ഇടം നേടി. നെല്‍സണ്‍ ദിലീപ് ഒരുക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്. യോഗിയുടെ കഥാപാത്രം നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ ഹൃദയത്തിലിടം നേടാന്‍ ശ്രമിക്കുന്നതാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിനായി പൂവാലന്‍മാരെപ്പോലെ കോകില കോളേജില്‍ പോകുന്ന വഴിയില്‍ അയാള്‍ സ്ഥിരസാന്നിധ്യമാകുന്നു. എന്നാല്‍ ഉള്‍വലിഞ്ഞ സ്വഭാവമുള്ള കോകില അയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുഖത്തേക്ക് നോക്കുന്നില്ല. പക്ഷേ കാര്യമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല. കല്യാണ വയസ് തരംഗമാവുമ്പോഴും സിനിമയിലേക്കുള്ള തന്റെ പ്രയാണം കല്ലും മുള്ളും നിറഞ്ഞതായിരുന്നുവെന്ന് തുറന്നു പറയുകയാണ് യോഗി ബാബു.കടുത്ത മാനസിക വിഷമം ഉണ്ടാക്കിയ പല അനുഭവങ്ങളിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. അതിലൊന്ന് തമിഴിലെ ഒരു മുന്‍നിര നായികയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും യോഗി പറഞ്ഞു.…

Read More

ബിജെപി മന്ത്രിയുടെ ഫോണ്‍ അടിച്ചു മാറ്റിയ കള്ളനെ പിടികൂടിയത് നയന്‍താര ! പിടികിട്ടാപ്പുള്ളിയെ പിടികൂടാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നിര്‍ണായക പങ്കു വഹിച്ചതിങ്ങനെ…

  ന്യൂഡല്‍ഹി: ബിജെപി മന്ത്രിയുടെ ഫോണ്‍ അടിച്ചുമാറ്റിയ മോഷ്ടാവിനെ പിടികൂടാന്‍ സഹായകമായത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഒരു മിടുക്കിയായ വനിതാ പോലീസിന്റെ ബുദ്ധിയാണ് നയന്‍താരയെ ഉപയോഗിച്ച് കള്ളനെ പിടികൂടാന്‍ സഹായകമായത്. ബിഹാറിലെ പാറ്റ്നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയായുള്ള ദര്‍ഭംഗ ജില്ലയിലാണ് സംഭവം. ബിജെപി നേതാവ് സഞ്ജയ് കുമാറിന്റെ മുന്തിയ വിലയുള്ള മൊബൈല്‍ മുഹമ്മദ് ഹസ്നയന്‍ എന്ന മോഷ്ടാവ് അടിച്ച് മാറ്റുകയായിരുന്നു. മൊബൈല്‍ മോഷണം സംബന്ധിച്ച് അസിസ്റ്റന്റ് എസ്.ഐ മധുബാല ദേവിക്ക് പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഫാണ്‍ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹസ്നയനാണ് മോഷ്ടാവെന്ന് മനസ്സിലായത്. പിന്നീട് പലതവണയായി പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തന്ത്രപൂര്‍വ്വം രക്ഷപെടുകയായിരുന്നു. പിന്നീട്, അന്വേഷണ ഉദ്യോഗസ്ഥ തന്നെ ഫോണിലൂടെ പ്രണയം നടിച്ച് ഇയാളെ വശത്താക്കുകയായിരുന്നു. തുടര്‍ച്ചയായ വിളികളില്‍ ആദ്യം താത്പര്യം കാണിച്ചില്ലെങ്കിലും ഹസ്‌നൈന്‍ പതിയെ തന്ത്രത്തില്‍ വീണു. പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ…

Read More

‘നയന്‍താര പെരിയ നടി, തമിഴ് സിനിമ റൊമ്പ മോശം’; അമലാ പോളിന്റെ ‘മസാല’പ്രയോഗത്തിനെതിരേ തമിഴ് മക്കള്‍; വന്ന വഴി മറക്കരുതെന്ന് ഉപദേശം…

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാനവേഷത്തിലെത്തുന്ന അറം സിനിമ സൂപ്പര്‍ഹിറ്റായി തകര്‍ത്തോടുകയാണ്. ഗോപി നൈനാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിരയോ മസാല രംഗങ്ങളോ ഇല്ല. കുഴല്‍ക്കിണറില്‍ വീഴുന്ന ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ നാടു മുഴുവന്‍ ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മധിവദനി എന്ന കളക്ടറുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. ചിത്രത്തെയും നയന്‍താരയേയും പുകഴ്ത്തി നടി അമലാ പോള്‍ രംഗത്ത് എത്തി. എന്നാല്‍ തമിഴ് സിനിമയെ മൊത്തത്തില്‍ മോശമാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് അമലയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മസാല കുത്തിനിറച്ച സിനിമകളാല്‍ ബാധിക്കപ്പെട്ട തമിഴ് സിനിമയ്ക്ക് ആശ്വാസമാണ് അറം പോലുള്ള സിനിമയെന്ന് നടി ട്വിറ്ററില്‍ കുറിച്ചിരുന്നു. അത്തരം ഫോര്‍മുലകള്‍ തെറ്റാണെന്ന് നയന്‍താര തെളിയിച്ചു. നയന്‍താരയ്ക്കും സംവിധായകനുമായ ഗോപി നൈനാരിനും എല്ലാ ആശംസകളും അറിയിക്കുന്നു. നല്ല സിനിമയും കഥയും അഭിനയ പ്രകടനങ്ങളുമാണ് നമുക്ക് വേണ്ടത്. അമലയുടെ ട്വീറ്റില്‍…

Read More

നയന്‍താരയും വിഗ്നേഷും കഴിയുന്നത് ഭാര്യ ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ എല്ലാം പങ്കുവച്ച് ! ഇരുവരും രഹസ്യവിവാഹം കഴിക്കാനൊരുങ്ങുന്നതായി സൂചന…

  തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും കാമുകന്‍ വിഗ്നേഷും കഴിയുന്നത് ഭാര്യാ ഭര്‍ത്താക്കന്മാരേപ്പോലെയെന്ന് വിവരം. മാത്രമല്ല ഇരുവരും രഹസ്യവിവാഹത്തിനൊരുങ്ങുന്നു എന്നും സൂചനയുണ്ട്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് അഭ്യൂഹം ശക്തമായത്. വിഘ്‌നേഷ് ശിവയുടെ പിറന്നാള്‍ ഇരുവരും ന്യൂയോര്‍ക്കില്‍ വച്ച് ആഘോഷിച്ചിരുന്നതു വാര്‍ത്തയായിരുന്നു. ഇരുവരും ചേര്‍ന്ന് പുതിയ വീട് വാങ്ങിച്ചെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. എല്ലാക്കാര്യത്തിലും വ്യത്യസ്ഥത കണ്ടെത്താന്‍ ശ്രമിക്കുന്ന നയന്‍സ് വിവാഹക്കാര്യത്തിലും ഇത് ആവര്‍ത്തിച്ചാല്‍ അദ്ഭുതപ്പെടാനില്ലെന്നാണ് ആരാധകരുടെ പ്രതികരണം. അല്ലെങ്കില്‍ തന്നെ തന്നേക്കാള്‍ എട്ടു വയസിന് ഇളപ്പമുള്ള വിഗ്നേഷിനെ പ്രണയിക്കുന്ന നയന്‍സിന് ഇത് വലിയ കാര്യമൊന്നുമല്ലല്ലോ…  

Read More